The author, in his work, must be like God in the Universe, present everywhere and visible nowhere.
-Gustave Flaubert
മദാം ബോവറി എന്ന നോവലിലൂടെ വിശ്വപ്രസിദ്ധനായ ഗുസ്താവ് ഫ്‌ളൊബെര്‍ ഫ്രഞ്ച് സാഹിത്യത്തിലെ യഥാതഥ പ്രസ്ഥാനത്തിന്റെ (റിയലിസം) മുഖ്യ പ്രണേതാക്കളിലൊരാളായിരുന്നു. 1821 ഡിസംബര്‍ 12 ന് റുവേന്‍ എന്ന ഫ്രഞ്ച് തുറമുഖ പട്ടണത്തില്‍ ജനിച്ച ഫ്‌ളൊബെര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ത്തന്നെ സാഹിത്യകുതുകിയായിരുന്നു. നിയമവിദ്യാര്‍ത്ഥിയായിരിക്കെ, ഇരുപത്തിരണ്ടാം വയസ്സില്‍ അപസ്മാരത്തിന്റെ ലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് ഫ്‌ളൊബെര്‍ വിദ്യാഭ്യാസം അവസാനിപ്പിച്ചു. പിന്നെ പൂര്‍ണ്ണസമയവും സാഹിത്യപ്രവര്‍ത്തനങ്ങളിലേയ്ക്കു ശ്രദ്ധ കേന്ദ്രീകരിച്ചു. 1846 ജനുവരിയില്‍ ഫ്‌ളൊബെറിന്റെ പിതാവ് മരിച്ചു. ആ വര്‍ഷം മാര്‍ച്ച് മാസത്തില്‍ പ്രസവത്തെത്തുടര്‍ന്ന് സഹോദരിയും മരിച്ചതോടെ അമ്മയോടൊപ്പം റുവേനിലുള്ള എസ്റ്റേറ്റ് ഭവനത്തിലേയ്ക്ക് ഫ്‌ളൊബെര്‍ താമസം മാറ്റി. സഹോദരിയുടെ കുഞ്ഞിന്റെ സംരക്ഷണവും അദ്ദേഹം ഏറ്റെടുത്തു. മരണം വരെ ഫ്‌ളൊബെര്‍ ഈ വീട്ടിലാണ് താമസിച്ചത്.
യാഥാസ്ഥിതിക മദ്ധ്യവര്‍ഗ്ഗത്തിന്റെ ജീവിതരീതികളോട് തീരെ യോജിക്കാന്‍ കഴിയാത്തയാളായിരുന്നു ഫ്‌ളൊബെര്‍. ‘ബൂര്‍ഷ്വാ’ എന്ന വാക്കിന് ‘തീരെ താഴ്ന്ന ചിന്താനിലവാരമുള്ളവര്‍’ എന്നാണ് അദ്ദേഹം പരിഹാസപൂര്‍വ്വം അര്‍ത്ഥവ്യാഖ്യാനം കൊടുത്തിരുന്നത്. മദാം ബോവറി എന്ന നോവലിലെ നായികയായ എമ്മ എന്ന കഥാപാത്രം സ്വന്തം ജീവിത സാഹചര്യങ്ങള്‍ക്കുമപ്പുറത്തുള്ള കാല്പനികമായ ഒരു ലോകം കൈയ്യെത്തിപ്പിടിക്കാനുള്ള പ്രയാണത്തിനിടെ ജീവിതം നഷ്ടപ്പെടുന്നവളാണ്. മദ്ധ്യവര്‍ഗ്ഗ ജീവിതത്തിന്റെ യഥാതഥമായ ചിത്രണമാണ് ഫ്‌ളൊബെര്‍ ഈ നോവലില്‍ നടത്തുന്നത്. അക്കാലത്തെ ഫ്രഞ്ച് സമൂഹം നോവലിനെയും നോവലിസ്റ്റിനെയും ആക്രമിച്ചു എന്ന് പ്രത്യേകിച്ചു പറയേണ്ടതില്ല. പക്ഷേ സദാചാര പൊലീസുകാരുടെ എതിര്‍പ്പുകളെയെല്ലാം അതിജീവിച്ച് ഫ്‌ളൊബെറും മദാം ബൊവറിയും ഇപ്പോഴും നിലനില്‍ക്കുന്നു.
മദാം ബോവറിക്ക് പല ചലച്ചിത്രഭാഷ്യങ്ങളും ഉണ്ടായി. വിഖ്യാത ഫ്രഞ്ച് അഭിനേത്രി ഇസബെല്‍ ഹൂപ്പര്‍ട് അടക്കം പലരും പല കാലങ്ങളില്‍ ഈ അനശ്വരകഥാപാത്രത്തെ വെള്ളിത്തിരയില്‍ പകര്‍ന്നാടിയിട്ടുണ്ട്.
മോപസാങ്, കാഫ്ക, എമിലി സോള തുടങ്ങി നിരവധി എഴുത്തുകാരെ സ്വാധീനിച്ച സാഹിത്യശൈലിയാണ് ഫ്‌ളൊബെറിന്റേത്.
സത്യവും സൗന്ദര്യവും ആവിഷ്‌കരിക്കാനാണ് സാഹിത്യരചന നടത്തുന്നതെന്ന് ഫ്‌ളൊബെര്‍ വിശ്വസിച്ചു. ഈ സര്‍ഗ്ഗപ്രക്രിയയ്ക്കിടെ സമൂഹം നിഷ്‌കര്‍ഷിക്കുന്ന സദാചാരസംഹിതകളെ അദ്ദേഹം പലപ്പോഴും കാര്യമാക്കിയില്ല.
സദാചാര പൊലീസുകാരുടെ എതിര്‍പ്പുകളെ അതിജീവിച്ച് ഫ്‌ളൊബെറും മദാം ബൊവറിയും ഇപ്പോഴും നിലനില്‍ക്കുന്നു.
വളരെയധികം സമയമെടുത്താണ് ഫ്‌ളൊബേര്‍ തന്റെ ഓരോ കൃതിയും പൂര്‍ത്തിയാക്കിയത്. എഴുതിയെഴുതി തിളക്കവും മൂര്‍ച്ചയും കൂട്ടി, തികഞ്ഞ ആശയവ്യക്തതയോടെ അദ്ദേഹം തന്റെ സൃഷ്ടികള്‍ വായനക്കാര്‍ക്കു മുന്നില്‍ അവതരിപ്പിച്ചു. കവിതയുടെ താളവും ശാസ്ത്രഭാഷയുടെ കൃത്യതയുമുള്ള ഒരു സാഹിത്യശൈലി ആര്‍ജ്ജിക്കുകയായിരുന്നു ഫ്‌ളൊബെറിന്റെ ആത്യന്തിക ലക്ഷ്യം. വാക്ക് ചിന്തയോട് കൂടുതല്‍ക്കൂടുതല്‍ അടുക്കുമ്പോള്‍ എഴുത്തിന്റെ സൗന്ദര്യം വര്‍ദ്ധിക്കുമെന്ന് അദ്ദേഹം വിശ്വസിച്ചു. എഴുത്തുകാരന്‍ പര്യായപദങ്ങളെ ആശ്രയിക്കരുതെന്ന അഭിപ്രായക്കാരനായിരുന്നു ഫ്‌ളൊബെര്‍. ഏറ്റവും യുക്തമായ, പകരം വയ്ക്കാനില്ലാത്ത വാക്കുകളുപയോഗിക്കുമ്പോഴാണ് എഴുത്തുകാരന്റെ ആശയങ്ങള്‍ വായനക്കാരില്‍ ആഴ്ന്നിറങ്ങുകയെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഇങ്ങനെ അഭിപ്രായപ്പെടുമ്പോഴും വാക്കുകളിലെ സംഗീതാത്മകതയ്ക്കും അദ്ദേഹം പ്രാധാന്യം കൊടുത്തിരുന്നു. ഗദ്യത്തില്‍ സന്നിവേശിപ്പിക്കുന്ന കാവ്യാത്മകതയും താളബോധവും വായനക്കാരെ സ്വാധീനിക്കുമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു.
എഴുത്ത് എപ്പോഴും വസ്തുനിഷ്ഠമാകണമെന്നും ഫ്‌ളൊബെര്‍ നിഷ്‌കര്‍ഷിച്ചു. “പ്രപഞ്ചത്തില്‍ ദൈവം നിറഞ്ഞു നില്‍ക്കുന്നതുപോലെ തന്റെ കൃതിയില്‍ സര്‍വ്വവ്യാപിയായിരിക്കണം എഴുത്തുകാരന്‍. എല്ലായിടത്തുമുണ്ട്, എന്നാല്‍ ഒരിടത്തും ദൃശ്യനല്ല എന്ന അവസ്ഥയില്‍”- ഫ്‌ളൊബെര്‍ പറഞ്ഞു.
അവിവാഹിതനായി ജീവിച്ച, എല്ലാ ബന്ധങ്ങളിലും സുതാര്യത പുലര്‍ത്തിയിരുന്ന ഫ്‌ളൊബെര്‍ 1880 മെയ് 8 ന് അന്‍പത്തിയെട്ടാം വയസ്സില്‍ അന്തരിച്ചു.
ഗ്രീന്‍ ബുക്‌സിന്റെ ചില ഫ്രഞ്ച് പരിഭാഷകള്‍
നോത്രദാമിലെ കൂനന്‍ (വിക്ടര്‍ ഹ്യൂഗോ)
https://greenbooksindia.com/novels/nothradamile-koonan-victor-hugo
നഷ്ടസ്വര്‍ഗ്ഗങ്ങള്‍ (ആല്‍ബേര്‍ കാമു)
https://greenbooksindia.com/world-classics/nashtaswargangal-albert-camus-albert-camus
പ്രഥമ മനുഷ്യന്‍ (ആല്‍ബേര്‍ കാമു)
https://greenbooksindia.com/world-classics/pradhama-manushyan-albert-camus
പതനം (ആല്‍ബേര്‍ കാമു)
https://greenbooksindia.com/novels/pathanam-albert-camus
കൊച്ചു രാജകുമാരന്‍ (അന്ത്വാന്‍ ഡി സെയ്ന്റ് എക്‌സ്യൂപെറി)
https://greenbooksindia.com/novels/kochurajakumaran-antoine-de-saint-exupery
ഡോറാ ബ്രൂഡര്‍ – ചരിത്രത്തില്‍ ഇല്ലാത്തവര്‍ (പാട്രിക് മോദിയാനോ)
https://greenbooksindia.com/world-classics/dora-bruder-charithrathil-illathavar-patric-modiyano
ഈ ചുറ്റുവട്ടത്ത് നിനക്കു വഴിതെറ്റാതിരിക്കാന്‍ (പാട്രിക് മോദിയാനോ)
https://greenbooksindia.com/novels/ee-chuttuvattathu-ninakku-vazhi–thettaathirikkan-patric-modiyano
നക്ഷത്രക്കവല (പാട്രിക് മോദിയാനോ)
https://greenbooksindia.com/world-classics/nakshathrakkavala-patric-modiyano
വഴിയോരക്കഫയിലെ പെണ്‍കുട്ടി (പാട്രിക് മോദിയാനോ)
https://greenbooksindia.com/world-classics/vazhiyora-kafeyile-penkutty-patric-modiyano
മോസ്‌കോവിലെ അപസ്വരങ്ങള്‍ (സിമോണ്‍ ദ ബുവ)
https://greenbooksindia.com/world-classics/moscovile-apaswarangal-%20simone-de-beauvoir