ലോകോത്തര പ്രണയ പുസ്തകങ്ങൾ
പ്രണയിതർ തങ്ങളുടെ സ്നേഹവും അനുരാഗവും ആശംസകൾ ആയും സമ്മാനങ്ങൾ ആയും കൈ മാറുന്ന ദിവസമാണ് വാലെന്റൈൻസ് ഡേ. റോമൻ ചരിത്രത്തിൽ നിന്നാണ് ഈ പേരിന്റെ ഉത്ഭവം . ഗ്രീൻ ബുക്ക്സ് ഈ ദിനത്തിൽ 18 പുസ്തകങ്ങൾ പ്രത്യേക ഡിസ്‌കൗണ്ട്കളോടെ വായനക്കായി ഒരുക്കിയിരിക്കുന്നു .
പ്രണയത്തെ ഇത്രയും തീവ്രമായി അനുഭവിപ്പിച്ച മറ്റൊരു കവിയില്ല. ഈ പ്രണയദിനത്തിൽ ജിബ്രാന്റെ പുസ്തകങ്ങൾ സ്വന്തമാക്കുകയോ പ്രിയപ്പെട്ടവർക്ക് സമ്മാനിക്കുകയോ ചെയ്യാം.

ടോൾസ്റ്റോയുടെ അന്നകരേനിന , നോബൽ ജേതാവായ പാട്രിക് മോദിയാനോയുടെ വഴിയോരകഫെ യിലെ പെൺകുട്ടി, തുർക്കി സാഹിത്യകാരനായ ഇസ്കന്ദർ പാലായുടെ ഇസ്താംബുളിലെ പ്രണയ പുഷ്പമേ എന്നീ വിശ്വപ്രസിദ്ധ പുസ്തകങ്ങൾ.

മാധവികുട്ടിയുടെ സുവർണ്ണ കഥകളും അവരുടെ ജീവചരിത്രഗ്രന്ഥമായ പ്രണയ ത്തിന്റെ രാജകുമാരി എന്ന പുസ്തകവും ഇക്കൂട്ടത്തിലുണ്ട്.

രഘുനാഥ് പാലേരിയുടെ ഓർക്കുന്നുവോ എൻ കൃഷ്ണയെ എന്ന പുസ്തകത്തിന്റെ മൂന്നു ഭാഗങ്ങളും പ്രണയോപഹാരങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്.
കവിത പ്രേമികൾക്കായി
സോളമൻറെ ഉത്തമ ഗീതം (ബൈബിൾ ) മാവോ സേതുങ്ങിന്റെ പ്രണയ കവിതകൾ, അഡോണിസിന്റെ പ്രണയകവിതകൾ, പാബ്ലോ നെരൂദയുടെ പ്രണയ കവിതകൾ
