പ്രശസ്ത ഹാസ്യസാഹിത്യകാരൻ സഞ്ജയനാണ് കുഞ്ഞനന്തൻനായർക്ക് തിക്കോടിയനെന്ന പേരിട്ടത്. അദ്ദേഹത്തിന്റെ ബഹുമുഖ പ്രതിഭയിൽ നിന്ന് അരങ്ങേറിയ സാഹിത്യ പ്രപഞ്ചം വിപുലമാണ് പ്രേക്ഷപണ രംഗത്തും നാടകവേദിക്കും സംഭാവന നൽകിയ സാഹിത്യകാരൻ. കൃഷിയിൽ നിന്ന് കോഴിക്കോട് സംഘം ഓഫീസിലെത്തി ജീവിതം ആരംഭിച്ച
തിക്കോടിയൻ തിരക്കഥാകൃത്ത്, നാടക സംവിധാനകൻ എന്ന നിലയിലും പ്രശസ്തനായി.
ആദ്യ നാടകമായ ‘ജീവിത’ത്തിന് കേന്ദ്ര കലാ സമിതിയുടെ നാടക മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു. പിന്നീട് അങ്ങോട്ട് പുരസ്‌കാരങ്ങളുടെ ഘോഷയാത്ര ആയിരുന്നു. കേന്ദ്ര സംസ്ഥാന അവാർഡുകളും വയലാർ അവാർഡുകളും നേടി.
താളപ്പിഴ, മഞ്ഞുതുള്ളി എന്നി കൃതികൾ ഗ്രീൻബുക്സ് പ്രസീദ്ധികരിച്ചിട്ടുണ്ട്.