Monday, September 16, 2024

തിക്കുറിശ്ശി സുകുമാരൻ നായരുടെ  ഓർമ്മ ദിനം

ലയാളത്തിലെ കവിയും നാടകരചയിതാവും സിനിമാഗാനരചയിതാവും നടനും സംവിധായകനുമായിരുന്നു തിക്കുറിശ്ശി സുകുമാരന്‍ നായര്‍.

ചലച്ചിത്രനടന്‍ എന്ന നിലയിലാണ് തിക്കുറിശ്ശി മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്നത്. 47 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ 700 ലധികം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 1973-ല്‍ പത്മശ്രീ പുരസ്‌കാരം നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.

1916 ഒക്ടോബര്‍ 16-ന് ഇപ്പോള്‍ തമിഴ്‌നാടിന്റെ ഭാഗമായ കന്യാകുമാരി ജില്ലയിലെ തിക്കുറിശ്ശി ഗ്രാമത്തിലാണ് അദ്ദേഹം  ജനിച്ചത്. പില്‍ക്കാലത്ത് ജന്മഗ്രാമത്തിന്റെ പേരിലാണ്  പ്രസിദ്ധനായത്.  നാടകരചനയിൽ  നിന്ന് കലാജീവിതം  തുടങ്ങി. ‘മരീചിക’, ‘കലാകാരന്‍’ എന്നീ പേരുകളില്‍ അദ്ദേഹം എഴുതിയ നാടകങ്ങള്‍ വന്‍ ജനപ്രീതി  നേടി.  അതുവരെയുള്ള സംഗീതനാടകങ്ങള്‍ മാറ്റി റിയലിസ്റ്റിക് നാടകങ്ങള്‍ക്ക് ജനകീയമുഖം നല്‍കി.

ജീവിതനൗക മലയാളത്തിലെ ആദ്യ സൂപ്പര്‍ഹിറ്റ് ചലച്ചിത്രമായിരുന്നു. അതിലൂടെ  ജനപ്രിയനായകനായി.

1953-ല്‍ പുറത്തിറങ്ങിയ ‘ശരിയോ തെറ്റോ’ എന്ന ചിത്രത്തിലൂടെ തിക്കുറിശ്ശി സംവിധാനരംഗത്തേയ്ക്കും ചുവടുവച്ചു. അദ്ദേഹത്തിന്റെ അതേ പേരുള്ള നാടകത്തിന്റെ ചലച്ചിത്രാവിഷ്‌കാരമായിരുന്ന ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം, ഗാനങ്ങള്‍ എന്നിവ എഴുതിയതും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതും അദ്ദേഹമാണ്.

1968-ല്‍ മലയാളത്തിലെ ആദ്യമുഴുനീള ഹാസ്യചിത്രമായ വിരുതന്‍ ശങ്കുവില്‍ അഭിനയിച്ച അദ്ദേഹം അവസാനമായി അഭിനയിച്ചത്, 1996-ല്‍ പുറത്തിറങ്ങിയ ഏപ്രില്‍ 19ലാണ്.

മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം, സമഗ്രസംഭാവനക്കുള്ള ജെ.സി ദാനിയേല്‍ പുരസ്‌കാരം, സമഗ്രസംഭാവനക്കുള്ള ഫിലിം ഫെയര്‍ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. വൃക്കരോഗത്തെത്തുടര്‍ന്ന് 1997 മാര്‍ച്ച് 11-നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

Summary: Thikkurussi Sukumaran Nair Birthday

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles