ഇന്ത്യയിലെ പല പ്രമുഖ ദേശീയ പത്രങ്ങളിലും പത്രാധിപരായി സേവനമനുഷ്ഠിച്ചു.
ചെന്നൈയിൽ ദ ഹിന്ദുവിന്റെ സഹപത്രാധിപർ ന്യൂഡൽഹിയിൽ ദ സ്റ്റേറ്റ്മാനിൽ ഉപപത്രാധിപർ പാട്രിയറ്റിന്റെ സഹപത്രാധിപർ, ബാംഗ്ലൂരിൽ ഡെക്കാൻ ഹെറാൾഡിൽ അസോസിയേറ്റ് പത്രാധിപർ, ഹൈദരാബാദിൽ ആൻഡ്രാപ്രദേശ് ടൈംസിന്റെ ഡയറക്ടർ കൺസൽട്ടന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഇപ്പോൾ ഷാർജയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഗൾഫ് ടുഡെ പത്രത്തിലെ ഒരു കോളമിസ്റ്റാണ് ബി.ആർ .പി. ഭാസ്കർ. മലയാളത്തിലെയും ഇംഗ്ലീഷിലേയും വിവിധ പത്രങ്ങളിൽ എഴുതി വരുന്നു.
ദൃശ്യമാധ്യമ രംഗത്ത് തകഴിയുടെ പ്രശസ്ത നോവൽ കയർ അതേപേരിൽ എം.എസ്. സത്യുവിന്റെ സംവിധാനത്തിൽ ഹിന്ദി സീരിയലായി ഇറക്കി. 1989 ൽ ഇതു ദേശീയശൃംഗലയിൽ പ്രക്ഷേപണം ചെയ്യപ്പെട്ടു. ദൂരദർശന് വാർത്തകളും ഫീച്ചറുകളും നിർമ്മിച്ചു നൽകുന്ന ബാംഗ്ലൂരിലെ ഫോക്കസ് ഇന്ത്യ ഫീച്ചേഴ്സിന്റെ ഉപദേശകനായി സേവനമനുഷ്ഠിച്ചു.
ഏഷ്യാനെറ്റിന്റെ എഡിറ്റോറിയൽ ഉപദേശകനായും മീഡിയ വാച്ച് അഥവാ (പത്ര കാഴ്ച്ച) എന്ന പരിപാടിയിൽ സക്കറിയയുമായി സഹഅവതാരകനായും പ്രവർത്തിച്ചു.അറിയപ്പെടുന്ന ഒരു ഗ്രന്ഥകാരനും കൂടിയാണ് ബി.ആർ.പി.
അദ്ദേഹത്തിന്റെ “ചരിത്രം നഷ്ടപ്പെട്ടവർ” എന്ന ഗ്രന്ഥം ഗ്രീൻ ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Happy birthday to our dear B.R.P.
Buy: http://greenbooksindia.com/essays-study/charithram-nashtappettavar-bhasker