കേരളത്തിലും ഇന്ത്യയിലും പെരുകുന്ന ആത്മഹത്യയെക്കുറിച്ചുള്ള ഈ പഠനം മലയാളിയുടെ സാമൂഹിക വ്യവസ്ഥകള്‍ക്കുമേല്‍ തിരിച്ചുവെച്ച സമുചിതമായ ഒരു കണ്ണാടിയാണ്. അതിന്‍റെ വേരുകള്‍ സമകാലജീവിതത്തിലും ചരിത്രത്തിലും സാഹിത്യത്തിലും ഗ്രന്ഥകാരൻ നടത്തുന്ന യാത്രകള്‍കൊണ്ട് പരിപുഷ്ടമാക്കപ്പെടുന്നു. ആല്‍ബേര്‍ കാമു, കെ.പി. അപ്പന്‍ എന്നിവരുടെ ആത്മഹത്യാസിദ്ധാന്തങ്ങളെ വിട്ടുവീഴ്ചയില്ലാതെ എതിര്‍ക്കുന്നു എന്നതും ഈ ഗ്രന്ഥത്തിന്‍റെ സവിശേഷതയാണ്. നിര്‍ഭയം എന്ന പ്രശസ്തമായ രചനയിലൂടെ എഴുത്തിന്‍റെ ലോകത്ത് ശ്രദ്ധേയനായ സിബി മാത്യൂസിന്‍റെ മറ്റൊരു രചനയാണിത്.
http://ebook.greenbooksindia.com/t/33478
Book by Dr. Siby Mathews