Thursday, November 21, 2024

ഗബ്രിയേൽ ഗാർഷ്യ മാർകേസ് വീണ്ടും മലയാളത്തിലെത്തുമ്പോൾ

ബ്രിയേൽ ഗാർഷ്യ മാർക്വിസ് കൃതികൾ മലയാളത്തിലേക്ക് വീണ്ടും വരുന്നു. ഒരിക്കൽ ആ വരവ് നിലച്ചു പോയിരുന്നു . എന്നാൽ ഈ പദ്ധതിയുടെ പ്രയോക്താവ് ഞാനോ എന്റെ സ്ഥാപനമോ അല്ല. എന്നാലും പ്രസാധനത്തിന്റെ കൈവഴികൾ പറഞ്ഞു വരുമ്പോൾ ഞാൻ പ്രധിനിധികരിക്കുന്ന ടീമിനെ അതിൽനിന്നു വേർതിരിച്ചു നിർത്താനാവില്ല ..
നാട്ടിൽ മടങ്ങി വന്നുകോയമ്പത്തൂരിലെ പീലിമേട്ടിൽ ഒരു മേജർ ശസ്ത്രക്രിയ കഴിഞ്ഞുള്ള വിശ്രമകാലത്താണ് ഞാൻ ദുബായ് പുഴ എഴുതി തീർത്തത്. അതിനു ശേഷം വെറുതെയിരിയ്ക്കുമ്പോഴാണ് എന്നാൽ കുറച്ചു വിവർത്തങ്ങൾ ചെയ്തുകൂടെ എന്ന് ചോദ്യം മുന്നോട്ടു വന്നത്. എന്തായാലും ചെയ്യുമ്പോൾ നല്ല പുസ്തകങ്ങൾ ചെയ്യണം എന്ന് തീരുമാനിച്ചു . അങ്ങിനെയാണ് മാർകേസിന്റെ പുസ്തകങ്ങൾ തിരഞ്ഞെടുത്തത്. അക്കാലത്തു കോപ്പിറൈറ് സംബന്ധിച്ചു വലിയ ബോധ്യങ്ങൾ ഉണ്ടായിരുന്നില്ല . അങ്ങിനെയാണ് Chronicle of a Death Foretold എന്ന പുസ്തകം ഞാൻ തിരഞ്ഞെടുത്തത്. ഒരു തർജ്ജമയുടെ ആഹ്ലാദം ഞാൻ ശരിക്കും അനുഭവിച്ച പുസ്തകമായിരുന്നു അത്. സ്പാനിഷ് ഒറിജിനലിന്റെ ഇംഗ്ലീഷ് പരിഭാഷയിൽ നിന്ന് മലയാളഭാഷയിലേക്കു അക്ഷരങ്ങൾ വാർന്നു വീഴുമ്പോൾ ഭാഷ വിടർത്തുന്ന സൗരഭ്യം എനിക്ക് വീണു കിട്ടിയിരുന്നു. പിന്നാലെ innocent errindera യും ചെയ്തു . മൂന്നാമതൊരു പുസ്തകത്തിനും തുടക്കമിട്ടു , പൂർത്തിയാക്കിയില്ല
ഗ്രീൻ ബുക്ക്സ് തുടങ്ങിയപ്പോൾ chronicle മാത്രം ഒരു എഡിഷൻ എടുത്തു പ്രസിദ്ധീകരിച്ചു. പക്ഷെ കോപ്പിറൈറ് ഇല്ലാത്തതിനാൽ അതു പെട്ടന്ന് പിൻവലിക്കുകയും ചെയ്തു. ഒരു ഉത്തര വാദിത്വപെട്ട സ്ഥാപനം എന്ന നിലയിൽ കുറുക്കു വഴികൾ സ്വീകരിക്കരുത് എന്നൊരു മുന്നറിയിപ്പ് ഡയറക്ടർ ബോർഡ് എനിക്ക് തന്നിരുന്നു . ഏതാണ്ട് ഒരു വര്ഷം മാത്രമാണ് മാർക്കറ്റിൽ ആ പുസ്തകമുണ്ടായത്. എനിക്ക് കുറെ പ്രശംസകൾ കിട്ടി എന്നത് സത്യം . ഏന്തായാലൂം, എന്റെ സാഹിത്യജീവിതത്തിൽ ഈ പരിഭാഷകൾ വലിയ ആത്മ വിശ്വാസം വളർത്തി. പിൽക്കാ ലത്തു മലയാളത്തിലേക്ക് 66 ആധുനികക്‌ളാസ്സിക്കുകൾ തയ്യാറക്കുന്നതിന്റെ പ്രൊജക്റ്റ് ഏറ്റെടുത്ത ചെയ്യാനും അനേകം പരിഭാഷകരുൾകൊള്ളുന്ന ഒരു ടീമിനെ നയിച്ചുകൊണ്ട് ‌പോകാനും എനിക്ക് പ്രചോദനമായത് ഈ പരിഭാഷകളായിരുന്നു.
മലയാളത്തിൽ ചില മാർക്വിസ് തർജ്ജമകൾ 2015 വരെ നിലവിലുണ്ടയിരുന്നു .മാർകേസ് മരിച്ചപ്പോൾ ഹിന്ദു പത്രത്തിന് കൊടുത്ത ഒരു അഭിമുഖത്തിലാണ് ഏകാന്തതയുടെ 100 വർഷങ്ങൾ 50000 കോപ്പി വിറ്റുവെന്ന് അതിന്റെ ഒരു വക്താവ് വെളിപ്പെടുത്തിയത്. ഈ വാർത്ത മാർകേസിന്റെ കുടുംബത്തിന്റെ ബുക്ക് ഏജന്റ് ആയ സ്പെയിനിയിലെ ബാർസിലോണിയ കേന്രമാക്കിയ carmen bells അറിയാനിട വരികയും തുടർന്ന് മലയാളത്തിലെ മാർകേസ് വിൽപ്പന നിർത്തി വെപ്പിക്കുകയൂം ചെയ്തു . പുസ്തക ചട്ടങ്ങളുടെ ലംഘനം തന്നെയായായിരുന്നു വിഷയം
ഫ്രാങ്ക്ഫുർട് ഫെസ്റ്റിവലിന് ഞാനും സഹപ്രവർത്തകൻ സുഭാഷും കൂടിയാണ് പൊയ്ക്കൊണ്ടിരുന്നത് . അവിടെ വെച്ച് മാർകേസിന്റെ പുസ്തക ഏജന്റ് ആയ carmen bells ന്റെ വകതാക്കളുമായി നല്ല ബന്ധത്തിലായി . അവരുമായി നിലനിൽക്കുന്ന ഏതാനും പുസ്തക കരാറുകളുമുണ്ട് ഇപ്പോൾ . മാർകേസിന്റെ കൃതികൾ ലേലത്തിന് വെക്കുമെന്നാണ് അവർ കുറെ മാസങ്ങളായി പറഞ്ഞു കൊണ്ടിരുന്നത്. ഈയിടെ അത് തീർപ്പാക്കിയിരിക്കുന്നു . ലേലത്തിന് ഒരു പാർട്ടി എടുത്തു. വലിയ ഒരു തുക ഞങ്ങളും പറഞ്ഞു . പിന്നെ അവിടെ നിന്നും ഉയർന്നപ്പോൾ ഈ കൊറോണ കാലഘട്ടത്തിൽ പുസ്തക മേഖല തകർന്നു കിടക്കുമ്പോൾ അങ്ങിനെയൊരു നിലപാട് എടുക്കുന്നത് ഉചിതമല്ല എന്നഅടിസ്ഥാനത്തിൽ ഞങ്ങൾ പിൻവാങ്ങി.100 years of solitude, love in the time of cholera തുടങ്ങിയ പുസ്തക ലംഘനങ്ങൾ അവിടെ ചർച്ച ചെയ്യപ്പെട്ടു എന്നത് സത്യമാണ് . കൂട്ടത്തിൽ chronicle of a death foiretold foretold,എന്ന എന്റെ പുസ്തകവും ചർച്ചയായി . പിന്നണിയിൽ ഇതൊക്കെ അവിടെ കൃത്യമായി എത്തിച്ചു കൊടുക്കപെടുന്ന ഒരാളുണ്ട് , അല്ലെങ്കിൽ ഒന്നിലേറെ പേരുണ്ട് എന്നതും കാണാതിരുന്നു കൂടല്ലോ .ലേലത്തിൽ ഉൾപ്പെടാൻ കഴിയുമെങ്കിൽ അതിന്റെ ഫൈൻ അടക്കാൻ തയ്യാറാണ് എന്ന് പറഞ്ഞു . എന്തായാലും ലേലത്തിൽ ഉൾപെട്ടില്ല .
മലയാളത്തിലെ ഏറ്റവും മികച്ച ചില പരിഭാഷകരെ ചട്ടം കെട്ടിയാണ് ഞാൻ ലേലത്തിന് ഇറങ്ങി തിരിച്ചത് . അത് വേണ്ടി വന്നില്ല . ഏന്തായാലൂം എന്റെ പഴയ പരിഭാഷകൾ അവിടെ കിടന്നു ഉറങ്ങട്ടെ. മാർകേസിന്റെ പുതിയ പരിഭാഷ കൃതികൾ കടന്നു വരും. അതാരാണ് ചെയ്യാൻ പോകുന്നതെന്നുള്ള (മലയാളത്തിലെ പ്രസാധകൻ) വിവരവും എനിക്കറിയാം . താമസിയാതെ എല്ലാവരും അറിയും .ഞാനായിട്ട് അത് വെളിപ്പെടുത്തുന്നില്ല . നല്ല പരിഭാഷകൾ മലയാളത്തിൽ ഉയർന്നു വരട്ടെ എന്ന് തന്നെ ഞാൻ പ്രത്യാശിക്കുന്നു . മലയാളത്തിൽ പ്രചരിച്ച വേലായുധൻ നായരുടെ Hunded years of solitude ഒരു നല്ല പരിഭാഷയായിരുന്നില്ല എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം .
പരിഭാഷയുടെ കൃത്യമായ ഫയലുകൾ സൂക്ഷിച്ചുവെക്കുന്ന ഒരു റൈറ്സ് ഡിപ്പാർട്മെന്റ് ഇപ്പോൾ ഞങ്ങളുടെ സ്ഥാപനത്തിലുണ്ട്. മാർകേസില്ലെ ങ്കിലും ലോൿ സാഹിത്യത്തിന്റെയും 21 ആം നൂറ്റണ്ടിന്റെ പുത്തൻ സ്പന്ദനങ്ങളുടെയും ഒരു ലോക സാഹിത്യം അവിടെ വളരുന്നുണ്ട് . 66 ൽ നിന്ന് എഴുപതും എൺപതും കവിഞ്ഞ് അത് വളരുക തന്നെയാണ്. അടിസ്ഥാനപരമായി മലയാള ഭാഷയുടെ ഒരു വികാസം തന്നെയാണത്
.ഭാഷാ സാഹിത്യത്തിൽ മലയാളി എന്നും അസംതൃപ്‌തനായിരുന്നു . അതിനാൽ എന്നും അവൻ പുറം ലോകം തേടിപ്പോയി. നാലപ്പാട്ട്‌ മുതൽ ദാമോദരനും ആനി തയ്യിലും നിലീന ഏബ്രഹാമും മെല്ലാം കരുത്തുറ്റ പിന്മുറക്കാർ . ഇന്നും നമ്മുടെ ഭാഷ സാഹിത്യത്തിന്റെ സ്ഥിതി വളരെയൊന്നും ഉയർന്നിട്ടില്ല . എന്നാൽ പരിഭാഷ രംഗത്തു കുത്തകാവകാശങ്ങൾ ഇല്ലാത്ത ഒരു പുസ്തകമണ്ഡലം ഇവിടെ വളരുന്നു എന്നതിൽ എന്നെപോലുള്ളവർക്കു ആഹ്ലാദിക്കാൻ ഏറെ വകയുണ്ട്.
കോവിഡ് 19 പുസ്തക സ്വപ്ങ്ങളെ ഉലക്കുന്നുണ്ട് . മാർച്ചിൽ നടക്കനിരുന്ന പാരിസു ഫെസ്റ്റിവൽ (ഇന്ത്യ പ്രധാന അഥിതി രാജ്യമായി ) ഏപ്രിലിലെ ലണ്ടൻ ഫെസ്റ്റിവൽ, എല്ലാം ക്യാൻസൽ ചെയ്യപ്പെട്ടു. ഫ്രാങ്ക്ഫുർട് ഫെസ്റ്റിവലും , ഷാർജ ഫെസ്റ്റിവലുമെല്ലാം ഇതേ ഗതിയിൽ തന്നെ എന്നാലും നമുക്ക് പുസ്തക സംവാദം തുടരേണ്ടതുണ്ട്.
                                                                                       കൃഷ്ണദാസ് 
                                                                                          മാനേജിങ് എഡിറ്റർ 

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles