പുസ്തകലോകം മലയാളം റിസർച്ച് ഫൗണ്ടേഷൻ ചെയർമാൻ ഡോ.അശോക് ഡിക്രൂസിന് മലയാളം മിഷന്‍റെ മാതൃഭാഷാ പ്രതിഭ പുരസ്കാരം
കേരള സംസ്ഥാന സർക്കാർ സാംസ്കാരിക വകുപ്പിന് കീഴിലുള്ള മലയാളം മിഷന്‍റെ 2020 ലെ മാതൃഭാഷാ പ്രതിഭാ പുരസ്കാരത്തിന് പുസ്തകലോകം മലയാളം റിസർച്ച് ഫൗണ്ടേഷൻ ചെയർമാനും തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വ്വകലാശാല അസി. പ്രൊഫസറും, ഗ്രന്ഥകാരനും തിരക്കഥാകൃത്തുമായ ഡോ. അശോക് ഡിക്രൂസ് അര്‍ഹനായി. നവമാദ്ധ്യമങ്ങളിൽ മലയാളഭാഷയെ സൗഹാർദമാക്കുന്നതിനുള്ള മികവിനാണ് മലയാളം മിഷന്‍ *മലയാള ഭാഷാ പ്രതിഭാ പുരസ്ക്കാരം* ഏര്‍പ്പെടുത്തിയിരിക്കുന്നത്. 50,000/- രൂപയും പ്രശസ്തി പത്രവും മൊമെന്‍റോയുമാണ് പുരസ്കാരം.
ഡോ. അശോക് ഡിക്രൂസ് സമര്‍പ്പിച്ച *തിരൂര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍, എഴുത്താശാന്‍ മൊബൈല്‍ ആപ്പ്* എന്നിവയാണ് പുരസ്കാരത്തിന് അര്‍ഹമായത്. മൊബൈലിലെ മലയാള ഭാഷയുടെ ഉപയോഗക്ഷമത വിപുലീകരിക്കുന്നതിന് ഈ പ്രവര്‍ത്തനങ്ങള്‍ സഹായകരമാണെന്ന് ഡോ.കെ.ജയകുമാര്‍ ഐ.എ.എസ് അധ്യക്ഷനും, പ്രൊഫ.വി. കാര്‍ത്തികേയന്‍ നായര്‍, കെ.മനോജ്കുമാര്‍ എന്നിവര്‍ അംഗങ്ങളുമായ പുരസ്കാര നിര്‍ണ്ണയ സമിതി വിലയിരുത്തി. മലയാളഭാഷയുടെ വളര്‍ച്ചയ്ക്കും പ്രചരണത്തിനും *തിരൂര്‍ മലയാളം* നല്‍കുന്ന സംഭാവനകളെയും അവാര്‍ഡ് സമിതി പരിഗണിച്ചു.
2021 ഫെബ്രുവരി 21 ന് ലോക മാതൃഭാഷാദിനത്തില്‍ ബഹു. കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ പുരസ്കാരദാനം നിര്‍വ്വഹിക്കും. ആദ്യ മാതൃഭാഷ പ്രതിഭാ പുരസ്കാരത്തിന് International centre for free and open source software (ICFOSS) ആണ് അര്‍ഹമായത്.
ദൈവം ഇപ്പോൾ എന്തു ചെയ്യുകയായിരിക്കും (കഥാസമാഹാരം),ആരും സംശയിക്കാത്ത ചിലർ (കഥാസമാഹാരം),ജംഗിൾ ബുക്ക് (പരിഭാഷ / നോവൽ), ആറ് കുട്ടിപ്പടങ്ങൾ (തിരക്കഥാ സമാഹാരം),ടൈം മെഷീൻ,ആദമിന്റെയും അവ്വയുടെയും ഡയറിക്കുറിപ്പുകൾ (പരിഭാഷ / നോവൽ), മാന്ത്രികച്ചെപ്പ് (പരിഭാഷ / കഥകൾ),ശിലാഹൃദയരുടെ ചിരി മുഴക്കം (പരിഭാഷ / നോവൽ),പ്രാചീനസുധ (സംശോധനം),വീണ്ടെടുക്കാനാവാത്ത വാക്ക് (എഡിറ്റർ),ഓർമയുടെ അവകാശികൾ (തിരക്കഥാ സമാഹാരം),മനോരോഗ ക്ലിനിക്കിലെ കൊലപാതകം (പരിഭാഷ / നോവൽ),ചാത്തിരാങ്കം (സംശോധനം), പെൻഡുലം (നോവൽ,2018ലെ പോഞ്ഞിക്കര റാഫി പുരസ്കാരം, 2020ലെ രാജലക്ഷ്മി നോവൽ അവാർഡ്), ഒറ്റപ്പെട്ടവന്റെ സുവിശേഷം (നോവൽ),ആകാശപ്പറവകൾ (തിരക്കഥാ സമാഹാരം), മലയാള ഗവേഷണം: ചരിത്രവും വർത്തമാനവും (എഡിറ്റർ) ,മലയാള ഗവേഷണം: റഫറൻസിന്റെ രസതന്ത്രം (ഗവേഷണം),ഗവേഷണത്തിന്റെ രീതിയും നീതിയും,മലയാള ഗവേഷണം: അകവും പുറവും,പോർച്ചുഗീസ് ഇതിഹാസത്തിലെ കേരളം, എഴുത്തച്ഛനെക്കുറിച്ചെഴുതുമ്പോൾ (എഡിറ്റർ) ഇവയാണ് ഇദ്ദേഹത്തിൻ്റെ പ്രധാന കൃതികൾ. മലപ്പുറം തിരൂർ മലയാളം സർവകലാശാല അസിസ്റ്റൻറ് പ്രൊഫസറാണ്, കൊല്ലം മുണ്ടക്കൽ സ്വദേശിയായ ഡോ.അശോക് ഡിക്രൂസ്.
ഭാര്യ നിഷ സൂസൻ ജേക്കബ് നന്നംമുക്ക് മാർത്തോമ്മാ യു. പി. സ്കൂളിലെ അധ്യാപികയാണ്.
മക്കൾ- അഭിനവ് അശോക്, ഏവ നിഷ അശോക്.
450 ലധികം സമൂഹ മാധ്യമ ശൃംഖലകളിലൂടെ ഒരു ലക്ഷത്തിലധികം ലോക മലയാളികൾ അംഗങ്ങളായിട്ടുള്ള മലയാളഭാഷാ സാഹിത്യ പൊതു ഇടമാണ് പുസ്തക ലോകം മലയാളം റിസർച്ച് ഫൗണ്ടേഷൻ. 2020 ലാണ് ഫൗണ്ടേഷൻ പ്രവർത്തനമാരംഭിച്ചത്. ദിവ്യ.റ്റി.എസ് (ബി.എഡ് വിദ്യാർത്ഥിനി),റൈസി ജോസ് ചെമ്മണ്ണൂർ (അധ്യാപിക ; സെന്റ് ജോസഫ്സ് ആന്റ് സെന്റ് സിറിൽ എച്ച്.എസ്.എസ്, വെസ്റ്റ് മങ്ങാട്, തൃശൂർ), ഷൈജ.ജെ (ഗവേഷക, കേരള സർവ്വകലാശാല), ടോജോ സെബാസ്റ്റ്യൻ (യു ട്യൂബർ, നെറ്ററിവ്), പുസ്തക വിൽപ്പനക്കാരൻ നൗഷാദ് കൊല്ലം എന്നിവരാണ് ഫൗണ്ടേഷൻ്റെ സഹ സാരഥികൾ.
വാർത്തയ്ക്കൊപ്പം നൽകിയിരിക്കുന്ന ചിത്രം കഴിഞ്ഞ വർഷത്തെ മാതൃഭാഷാ പ്രതിഭാ പുരസ്കാര സമർപ്പണമാണ്.
2020ലെ പുരസ്കാരം 2021 ഫെബ്രുവരി 21 ലോക മാതൃഭാഷാദിനത്തിൽ സമ്മാനിക്കും.
OK , THANK U