ഈശ്വരൻ മാത്രം സാക്ഷി എന്ന പുസ്തകത്തിനു അക്കാദമി അവാർഡ് ഉണ്ടെന്നു പറഞ്ഞപ്പോൾ അഭിനന്ദനം അറിയിക്കാൻ
ഞാൻ സത്യൻ അന്തിക്കാട് എന്ന ജനപ്രിയനായ
സംവിധായകനെ വിളിച്ചിരുന്നു. തൻറെ സ്വത സിദ്ധമായ രീതിയിൽ സത്യൻ തന്റെ ചിരി പാസ്സാക്കുകയും നിങ്ങളതു കൃത്യമായി അവര്ക്കെത്തിച്ചു കൊടുത്തല്ലോ എന്ന് എന്നെ തിരിച്ചു അഭിനന്ദിക്കുകയും ചെയ്തു.
നാടരിൽ നാടൻ
നാടരിൽ നാടനാണു സത്യൻ. ജനകീയരിൽ ജനകീയനും .തൃശൂർ ജില്ലയിലെ മുറ്റിച്ചൂർ ആണ് അദ്ദേഹത്തിന്റെ ഗ്രാമം. ഈ മുറ്റിച്ചൂർ എന്റെയും ഗ്രാമമാണ് എന്ന് പറയാം .അന്തിക്കാട് തൊട്ടടുത്ത്. കൊല്ലത്തിൽ ഒരു നാലഞ്ച് കല്യണത്തിനെങ്കിലും അന്തിക്കാട് ഓഡിറ്റോറിയത്തിൽ പോകാനുണ്ടാകും. അപ്പോഴൊക്കെ അവിടെ സത്യനും ശ്രീമതിയും ഉണ്ടാകും. അവിടത്തെ ഒരു പാട് പേര് എന്റെയും ചുറ്റുവട്ടങ്ങളിൽ നിറയുന്നവരാണ്. സിപിഐ നേതാവായിരുന്ന
എന്റെ അമ്മാവനും കൂടി ആയിരുന്ന കെപി പ്രഭാകരന്റെ വീട് അവിടെയായിരുന്നു .(ചെറുപ്പത്തിൽ വെറും ചരലിട്ട അന്തിക്കാട് റോഡിലൂടെ അമ്മയോടൊപ്പം കുലുങ്ങി കുലുങ്ങി ചാടി ചാടിയുള്ള അന്തിക്കാട് യാത്ര ഇപ്പോഴും മറക്കാനാവില്ല. പിന്നെ സി.ജിയുടെ വീട് (സി.ജി. ശാന്തകുമാർ ), എന്റെ കോ ബ്രദർ ഗോപിയേട്ടന്, വി. എം . സുധീരൻ, സിപിഎം നേതാവായ അഡ്വക്കേറ്റ് പുഷ്‌പാംഗതൻ, എല്ലാവരും
മുറ്റിചൂര്‌കാർ ആണ്. ഗൾഫ് കേരളത്തെ ഒരു പുത്തൻ കോടി അണിയിച്ചു നിർത്തിയുട്ടുണ്ടെങ്കിലും അന്തിക്കാടിന് അങ്ങിനെയൊരു ഗൾഫ് പരിവേഷമില്ല എന്ന് തോന്നും .എഴുത്തുകാരിയായ ശ്രീദേവി വടക്കേടത്തും അവിടത്തുകാരിയാണ് എന്നറിയുന്നു.
ഐനിക്കൽ രാമനാഥനുമൊത്തു ഗോപിയേട്ടന് പടം പിടിക്കാൻ പോയി പൊളിഞ്ഞു. ഭാഗമായി കിട്ടിയ മൂന്ന് ഏക്കറോളം ഭൂമി വിറ്റു കടം വീട്ടി. കാര്യങ്ങൾ കഷ്ട സ്ഥിതിയിൽ ആയെങ്കിലും അദ്ദേത്തിന്റെ മൂന്നു പെണ്മക്കൾ മത്സരിച്ചു പഠിച്ചു . തൃശൂർ മെഡിക്കൽ കോളേജിൽനിന്ന് ഇറങ്ങിയ അവർ ഇന്ന് മൂന്ന് സ്പെഷ്യലിസ്റ് ഡോകടർ മാർ ആയി ഗോപിയേട്ടനെ പൊന്നു പോലെ നോക്കുന്നു . സി.ജിയെപ്പറ്റി പറയുമ്പോൾ എന്റെ കണ്ണ് ഇപ്പോഴും നനയും. ഡോകട്ർ ഇക്ബാൽ മുതൽ കാവുമ്പായി ബാലകൃഷ്ണൻ വരെയുള്ള ഒരു പാട് പരിഷത്തുകാർ എന്റെയും സുഹൃത്തുക്കളായി. സത്യനെപ്പറ്റി പറയുമ്പോൾ ഇതൊക്കെ പറയണം. ഇവിടെയാണ് സത്യനും സത്യന്റെ സിനിമയും കടന്നു വരുന്നത്.
പോളണ്ടിനെ കുറിച്ച് മാത്രം പറയരുത്
സത്യൻ ഒന്നിലേറെ തവണ എന്റെ ആപ്പീസിൽ വന്നിട്ടുണ്ട്. പല വി ഐ പി മാരും ആപ്പീസിലേക്കു വരും. ഞാൻ മുന്നറിയിപ്പ് കൊടുത്തിട്ടുണ്ട്. എന്നാലും സത്യൻ വന്നാൽ എല്ലാവരും ചാടി എഴുന്നേൽക്കും, ഒരു ഫോട്ടോ പോസ്സിനു. സത്യൻ എല്ലാവര്ക്കും നിന്നു കൊടുക്കും. വെളുക്കെ ചിരിക്കുന്ന ഈ മുറ്റിച്ചൂരുകാരന് ഞാൻ ഒരു കലവറയുമില്ലാതെ കുറെ പ്രശംസകൾ അർപ്പിക്കുന്നു. എന്നാലും സത്യൻ അന്തിക്കാടിന്റെ സന്ദേശം എന്ന സിനിമയിലെ “പോളണ്ടിനെ കുറിച്ച് മാത്രം പറയരുത് ” എന്ന ശ്രീനിവാസൻ ഡയലോഗ് എന്നെ പോളണ്ട് യാത്രയിലുടനീളം പിന്തുടർന്നു എന്ന് പറയാതിരിക്കാനാവില്ല . വളരെ ആഴത്തിലുള്ള ഒരു ആക്ഷേപ ഹാസ്യം. ( അങ്ങിനെ ഒരു യാത്ര ഇത് വരെയും അക്ഷരം പുരളാതെ കിടപ്പുണ്ടല്ലോ എന്ന് ഈയിടെ ഓർത്തിരുന്നു.)
കെജിഎസിന്റെ ഏറ്റവും പുതിയ ഒരു കവിതയിലെ വരികൾ
“യൗവനം പറഞ്ഞ സ്വപ്നങ്ങളേക്കാൾ നേരുകൾ വാർദ്ധക്യമെന്നോട് പറയുന്നു ” എന്റെ മനസ്സിൽ തത്തി കളിക്കുകയാണ്