വിജ്ഞാനത്തിൻറെ വഴികളിലൂടെ ഇളം തലമുറയെ കൈപിടിച്ചു നടത്തിയ ബാലസാഹിത്യകാനായിരുന്ന സി ജി ശാന്തകുമാറിൻറെ സ്മൃതിദിനമാണിന്ന്. കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻറെ സജീവപ്രവർത്തകനായും സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിട്യൂട്ടിൻറെ ഡയറക്റ്ററായും സമ്പൂർണ്ണ സാക്ഷരതാപദ്ധതിയുടെ അമരക്കാരനായുമൊക്കെ പ്രവർത്തിച്ച അദ്ദേഹത്തിൻറെ കർമ്മമണ്ഡലം അതിവിപുലമായിരുന്നു. യുറീക്ക, ശാസ്ത്രകേരളം എന്നീ പ്രസിദ്ധീകരണങ്ങളുടെ എഡിറ്ററുമായിരുന്നു സി. ജി. എന്നറിയപ്പെട്ടിരുന്ന സി ജി ശാന്തകുമാർ. ശാന്തകുമാറുമാറുമായി ഇണങ്ങിയും പിണങ്ങിയും ജീവിച്ച കാലഘട്ടത്തിലെ ചില മുഹൂർത്തങ്ങൾ ഓർത്തെടുക്കുകയാണ് കൃഷ്ണദാസ്.
നാസ്തികനായ ഞാന്‍ നടത്തിയ ഒരു ക്ഷേത്രസന്ദര്‍ശനത്തെക്കുറിച്ച് ഒരിക്കല്‍ സി.ജി. യോടു പറഞ്ഞു: “ഞാന്‍ ഇന്നലെ വടക്കുന്നാഥന്‍ ക്ഷേത്രത്തില്‍ കയറി. അതിനു മുന്‍പൊരിക്കല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍. എന്നിട്ടും എനിക്കു പ്രാര്‍ത്ഥിക്കാന്‍ കഴിയുന്നില്ലല്ലോ, സി ജി,” ഞാന്‍ ഉണര്‍ത്തിച്ചു.
“പ്രാര്‍ത്ഥന മനഃശാന്തിക്കു നല്ലതാണ്. അതു ചെയ്യാന്‍ കഴിയുന്നവര്‍ ഭാഗ്യവാന്‍മാര്‍. കാരമസോവ് സഹോദരന്‍മാരില്‍ നാസ്തികനായ അലോഷ്യ പറയുന്നതും അതു തന്നെയാണല്ലോ – നമുക്കതിനു കഴിയുന്നില്ലല്ലോ.” സി.ജി.യുടെ മറുപടി.
“ഒരു പുതിയ യേശു ക്രിസ്തുവിനെ കണ്ടെത്താനുള്ള ദസ്തയെവ്‌സ്‌കിയുടെ ശ്രമമാണ് കാരമസോവ് സഹോദരന്‍മാര്‍. ഒരര്‍ത്ഥത്തില്‍ ആ ശ്രമം ഇപ്പോഴും തുടരുകയല്ലേ?” സി. ജി. യുടെ ചോദ്യം.
“ആ പുസ്തകം താങ്കളുടെ കയ്യിലുണ്ടെങ്കില്‍ ഒരു പുനര്‍വായനയ്ക്ക് എനിക്കതു വേണം.” അങ്ങനെയാണ് സി. ജി. യുടെ ഷെല്‍ഫില്‍ നിന്ന് കാരമസോവ് സഹോദരന്‍മാര്‍ എൻറെയരികിലെത്തിയത്. പുസ്തകത്തിൻറെ ചട്ട ഇളകിയിരുന്നു. നിറം മങ്ങിയിരുന്നു. കോണിലെവിടെയോ എലി കരണ്ടിരുന്ന ആ പുസ്തകം ഞാന്‍ പതുക്കെ വായിച്ചുകൊണ്ടിരിക്കേ സി. ജി. യുടെ ഫോണ്‍ കോള്‍ വന്നു.
“ആ പുസ്തകം താത്കാലികമായെങ്കിലും ഒന്നു മടക്കിത്തരുമോ?ഒരത്യാവശ്യമായിരുന്നു.”
“തരാമല്ലോ..”
എനിക്കതു മടക്കേണ്ടി വന്നില്ല. രണ്ടു നാള്‍ കഴിഞ്ഞപ്പോള്‍ സി. ജി. യുടെ തണുത്ത മരണവാര്‍ത്ത വന്നു. സി. ജി. യുടെ കീശയില്‍ നിന്നു തട്ടിപ്പറിച്ചെടുത്ത പേനയും കാരമസോവുകളുടെ ഇതിഹാസവും ഇപ്പോള്‍ എൻറെ മുന്നിലിരിക്കുന്നു.
ഇണങ്ങിയും പിണങ്ങിയും സ്‌നേഹിച്ചും കഴിഞ്ഞ കുറേ മാസങ്ങള്‍. പക്ഷേ സി. ജി. എനിക്കു മറക്കാന്‍ കഴിയാത്തവനായി മാറിയിരുന്നു. വിശുദ്ധമായ ഒരു സ്‌നേഹത്തിൻറെ മെഴുകുതിരിനാളമായി അതെന്നില്‍ എരിയുന്നു. പുസ്തകങ്ങളെ അതീവപ്രേമത്തോടെ താലോലിച്ചവന്‍, പുസ്തകങ്ങള്‍ക്കിടയിലിരുന്നു മരിക്കാനാഗ്രഹിച്ചവന്‍, ആര്‍ഭാടങ്ങളില്‍ നിന്നും ക്യാമറകളില്‍ നിന്നും ഓടിയൊളിച്ചവന്‍, എച്ചില്‍ക്കഷ്ണങ്ങള്‍ക്കും അധികാരങ്ങള്‍ക്കും വിലയ്‌ക്കെടുക്കാനാകാത്തവന്‍ എന്നിങ്ങനെ അനേകം വിശേഷണങ്ങളില്‍ സി. ജി. ഇപ്പോഴും എന്നില്‍ ജീവിക്കുന്നു.
പിതാവേ, ഈ പാനപാത്രം എന്നില്‍ നിന്നെടുക്കേണമേ
ഞാനേകനായിരിക്കുന്നു
പരീശൻറെ കാപട്യങ്ങളില്‍ എല്ലാം മുങ്ങിത്താഴുന്നു
ഒരു വയല്‍ മുറിച്ചു കടക്കുംപോലെ
ഈ ജിവിതം എരിയിക്കുക നിസ്സാരമല്ലല്ലോ
എന്ന് ബോറിസ് പാസ്റ്റര്‍നാക്കിൻറെ കവിതയും അവസാനിക്കുന്നു.
സി ജി യുടെ പുസ്തകങ്ങൾ
എങ്ങുനിന്നോ ഒരു വെളിച്ചം
https://greenbooksindia.com/c-g-santha-kumar/engu-ninno-oru-velicham-santha-kumar
അപ്പുവിൻറെ സയൻസ് കോർണർ
https://greenbooksindia.com/c-g-santha-kumar/apuvinte-science-corner-santha-kumar
ഗ്രീൻ ക്വിസ്
https://greenbooksindia.com/c-g-santha-kumar/green-quiz-santha-kumar
മുത്തച്ഛൻ പറഞ്ഞ കഥ
https://greenbooksindia.com/c-g-santha-kumar/muthachan-paranja-katha-santha-kumar
നീയൊരു സ്വാർത്ഥിയാവുക
https://greenbooksindia.com/c-g-santha-kumar/neeyoru-swarthiyavuka-santha-kumar
ശാസ്ത്രലോകത്തിലെ വനിതാപ്രതിഭകൾ
https://greenbooksindia.com/c-g-santha-kumar/sasthralokathile-vanithaprathibhakal-santha-kumar
തിരിച്ചറിവെന്ന കുട്ടി
https://greenbooksindia.com/c-g-santha-kumar/thiricharivenna-kutty-santha-kumar
വൈദ്യുതിയുടെ കഥ പരീക്ഷണങ്ങളിലൂടെ
https://greenbooksindia.com/c-g-santha-kumar/vaidyudhiyude-kathapareekshanangaliloode-santhakumar
വീട്ടുമുറ്റത്തെ ശാസ്ത്രം
https://greenbooksindia.com/c-g-santha-kumar/veettu-muttathe-sasthram-santha-kumar