Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the loginizer domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home/u922960642/domains/greenbookslive.com/public_html/wp-includes/functions.php on line 6114

Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the wordpress-seo domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home/u922960642/domains/greenbookslive.com/public_html/wp-includes/functions.php on line 6114
ഇ എം എസ്: ചരിത്രം രചിച്ച ജീവിതം - Green Books India
Saturday, December 21, 2024

ഇ എം എസ്: ചരിത്രം രചിച്ച ജീവിതം

ഇ എം എസ് നമ്പൂതിരിപ്പാട്
(1909 ജൂണ്‍ 13 – 1998 മാര്‍ച്ച് 19)

Today is the 19th death anniversary of E. M. S. Namboodiripad, the first Chief Minister of Kerala elected in 1957 : Keralaകേരളം എക്കാലത്തും ശ്രദ്ധയോടെ കേട്ടിരുന്ന ശബ്ദമായിരുന്നു ഇ എം എസിൻ്റേത്. രാജ്യത്തെ ഏറ്റവും ജനപിന്തുണയുള്ള കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ സമുന്നത നേതാവെന്ന നിലയില്‍ ഇ എം എസിൻ്റെ അളന്നു മുറിച്ച അഭിപ്രായപ്രകടനങ്ങള്‍ ഇന്‍ഡ്യയുടെ രാഷ്ടീയ-സാംസ്‌കാരിക വേദികളിലും മാദ്ധ്യമലോകത്തും ഗൗരവപൂര്‍വ്വം ചര്‍ച്ച ചെയ്യപ്പെട്ടു.
സമൃദ്ധമായി എഴുതിയിരുന്ന രാഷ്ട്രീയക്കാരനായിരുന്നു അദ്ദേഹം. കൗമാരകാലത്തു തന്നെ ആരംഭിച്ച രചനാസപര്യ മരിക്കുന്ന ദിവസം രാവിലെയും ഇ എം എസ് മുടക്കിയില്ല. എഴുത്തും വായനയും ഒഴിച്ചുകൂടാനാകാത്ത ചര്യയായിരുന്നു, ഇ എം എസി ന്. പാര്‍ട്ടിയുടെ ഔദ്യോഗിക പ്രസിദ്ധീകരണങ്ങളിലും മറ്റ് ആനുകാലികങ്ങളിലും ഇ എം എസ് നിരന്തരം എഴുതിക്കൊണ്ടിരുന്നു. മലയാളത്തിലും ഇംഗ്ലീഷിലുമുള്ള അദ്ദേഹത്തിൻ്റെ ലേഖനങ്ങളും പംക്തികളും  എക്കാലത്തും വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടു.
ഒരു നിമിഷം പോലും പാഴാക്കാതെ അക്ഷീണം പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഇ എം എസ് തൻ്റെ ജീവിതകാലം മുഴുവന്‍ കേരളത്തിൻ്റെ രാഷ്ട്രീയ-സാംസ്‌കാരിക ചരിത്രത്തോടൊപ്പം സാര്‍ത്ഥകമായി സഞ്ചരിച്ചു. ലോകത്തിലാദ്യമായി ബാലറ്റു പേപ്പറിലൂടെ അധികാരത്തില്‍ വന്ന കമ്യൂണിസ്റ്റു മന്ത്രിസഭയുടെ നായകനായിരുന്നു ഇ എം എസ്. (ബാലറ്റു പേപ്പറിലൂടെ അധികാരത്തില്‍ വന്ന ആദ്യത്തെ ഭരണകൂടം തൻ്റേതാണെന്നു പറയുന്നതില്‍ വസ്തുതാപരമായി  തെറ്റുണ്ടെന്ന് എപ്പോഴും ചൂണ്ടിക്കാണിച്ചിരുന്നത് ഇ എം എസ് തന്നെയാണ്. ഇറ്റലിക്കടുത്തുള്ള സാന്‍ മാരിനോ എന്ന കൊച്ചുരാജ്യത്ത് 1942 നും 1947 നുമിടയില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു കമ്യൂണിസ്റ്റ് ഭരണകൂടം ഉണ്ടായിരുന്നു എന്ന് അദ്ദേഹം ഓര്‍മ്മിപ്പിക്കാറുണ്ടായിരുന്നു. ഭൂപരിഷ്‌കരണവും പുതിയ വിദ്യാഭ്യാസ നയങ്ങളുമടക്കം ആദ്യ ഇ എം എസ് സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളോടുള്ള യാഥാസ്ഥിതിക സമൂഹത്തിൻ്റെ എതിര്‍പ്പ് കോണ്‍ഗ്രസിൻ്റെയും സാമുദായിക സംഘടനകളുടെയും നേതൃത്വത്തില്‍ വിമോചനസമരമായി ഉരുള്‍പൊട്ടി.

ഇ എം എസ്സിനെ ഈയം പൂശി
ഈയലുപോലെ ഇല്ലത്തേയ്ക്കു പറപ്പിക്കും
എന്നും
കുമ്പിളില്‍ കഞ്ഞികുടിപ്പിക്കും
തമ്പ്രാനെന്നു വിളിപ്പിക്കും
എന്നുമൊക്കെയുള്ള മുദ്രാവാക്യങ്ങള്‍ ഇവിടെ മുഴങ്ങിക്കേട്ടു. അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ആദ്യത്തെ കമ്യൂണിസ്റ്റു സര്‍ക്കാരിനെ പിരിച്ചു വിടാന്‍ നിര്‍ബന്ധിതനായി.
രാഷ്ട്രീയവിഷയങ്ങളില്‍ മാത്രം ഒതുങ്ങിനിന്നിരുന്നില്ല ഇ എം എസിൻ്റെ സര്‍ഗ്ഗാത്മകാന്വേഷണങ്ങള്‍. കലയും സാഹിത്യവും സിനിമയും വിദ്യാഭ്യാസപരിഷ്‌കരണവുമടക്കമുള്ള മേഖലകളില്‍ സജീവമായി ഇടപെട്ടുകൊണ്ട് തൻ്റെ മൗലികമായ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും അദ്ദേഹം കാലാകാലങ്ങളില്‍ പൊതുസമൂഹത്തിനു മുന്നില്‍ അവതരിപ്പിച്ചു. എല്ലാ കാഴ്ചപ്പാടുകളിലും മാര്‍ക്‌സിയന്‍ ദര്‍ശനത്തിൻ്റെ വിട്ടുവീഴ്ചയില്ലായ്യ്മ ഉണ്ടായിരുന്നുവെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാണിച്ചിട്ടുമുണ്ട്. എങ്കിലും പ്രസിദ്ധമായ വിക്കോടുകൂടിയ ഇ എം എസിൻ്റെ  പ്രസംഗങ്ങള്‍ നിങ്ങിനിറഞ്ഞ സദസ്സുകളില്‍ മലയാളികള്‍ ക്ഷമാപൂര്‍വ്വം കേട്ടു. ഓരോ കാലഘട്ടത്തിനും യോജിച്ച രാഷ്ട്രീയ സമസ്യകള്‍ കുറിക്കു കൊള്ളും വിധം രാജ്യത്തിൻ്റെ പൊതുമണ്ഡലത്തില്‍ അവതരിപ്പിക്കുന്നതില്‍ ഇ എം എസ് സമര്‍ത്ഥനായിരുന്നു. അത്തരം വലിയ ചര്‍ച്ചകള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും പലപ്പോഴും വിവാദങ്ങള്‍ക്കും വഴി തെളിച്ചു. കേരള രാഷ്ട്രീയത്തിൻ്റെ  ഗതിവിഗതികള്‍ നിര്‍ണ്ണയിച്ച പല തീരുമാനങ്ങുടെയും ബുദ്ധികേന്ദ്രം ഇ എം എസ് ആയിരുന്നു.
EMS Namboodiripad is Sorely Missed in Kerala's Political Circles ഇ എം എസിനെ വിമര്‍ശിക്കാറുണ്ടായിരുന്ന ചില മുഖ്യധാരാ മാദ്ധ്യമങ്ങള്‍ അദ്ദേഹത്തെ പ്രശംസകള്‍ കൊണ്ടു മൂടാനും മടികാണിച്ചിട്ടില്ല. പക്ഷേ, രാഷ്ട്രീയ പ്രതിയോഗികളുടെ പ്രശംസാവചനങ്ങള്‍ക്കു പിന്നിലെ ചതിക്കുഴികള്‍ തിരിച്ചറിയാനുള്ള വിവേചനബുദ്ധി ഇ എം എസ് എക്കാലത്തും പ്രകടിപ്പിച്ചു. ഒരു പ്രലോഭനങ്ങള്‍ക്കും അദ്ദേഹം വഴങ്ങിയില്ല. വ്യക്തിജീവിതത്തിലെ ലാളിത്യം കൊണ്ട് വലിയൊരു രാഷ്ടീയ മാതൃകയാകാനും ഇ എം എസിനു കഴിഞ്ഞു.
ഇന്‍ഡ്യയിലെ ഇടതുപക്ഷാനുഭാവികളുടെ മാത്രമല്ല, പ്രത്യയശാസ്ത്രപരമായി എതിര്‍ചേരിയിലുള്ളവരുടേയും സ്‌നേഹാദരങ്ങളേറ്റു വാങ്ങിയ ഇ എം എസ് 1998 മാര്‍ച്ച് 19 ന് ജീവിതത്തില്‍ നിന്നു വിടവാങ്ങിയതോടെ രാജ്യത്തിൻ്റെ ചരിത്രത്തിലെ സംഭവബഹുലമായ ഒരു രാഷ്ട്രീയയുഗത്തിനും തിരശ്ശീല വീണു.
വര്‍ഷങ്ങള്‍ക്കു മുന്‍പ് തൃശ്ശൂര്‍ സെൻ്റ് തോമസ് കോളേജില്‍ ഇൻ്റർമീഡിയറ്റിനു പഠിക്കുമ്പോള്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തില്‍ പങ്കെടുക്കാന്‍ വേണ്ടി അദ്ധ്യയനം ഉപേക്ഷിച്ച ഇ എം എസിനെപ്പറ്റി അന്നത്തെ ഒരു ചരിത്രാദ്ധ്യാപകന്‍ പറഞ്ഞു – “എൻ്റെ ഏറ്റവും മിടുക്കനായ ചരിത്രവിദ്യാര്‍ത്ഥി പഠനമുപേക്ഷിക്കുന്നതില്‍ എനിക്കു ദുഃഖമില്ല. ചരിത്രം പഠിക്കാനല്ല, രചിക്കാനാണ് അവൻ്റെ നിയോഗം.”
കാലവും ചരിത്രവും ആ ഗുരുവിൻ്റെ വാക്കുകള്‍ ശരിവെച്ചു.
ഇന്‍ഡ്യന്‍ രാഷ്ട്രീയചരിത്രത്തിലെ ഒരദ്ധ്യായത്തിൻ്റെ  പേരാണ് ഇ എം എസ്.

 

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles