Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the loginizer domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home/u922960642/domains/greenbookslive.com/public_html/wp-includes/functions.php on line 6114

Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the wordpress-seo domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home/u922960642/domains/greenbookslive.com/public_html/wp-includes/functions.php on line 6114
പാബ്ലോ നെരൂദയും അരയന്നത്തിൻ്റെ പാട്ടും - Green Books India
Saturday, January 25, 2025

പാബ്ലോ നെരൂദയും അരയന്നത്തിൻ്റെ പാട്ടും

പാബ്ലോ നെരൂദയുടെ ആത്മകഥയായ MEMOIRS ൽ മൈ ഫസ്റ്റ് പോയം എന്നൊരു കുറിപ്പുണ്ട്. അത് ഒരു അരയന്നത്തെക്കുറിച്ചാണ്. കുട്ടിക്കാലത്ത് നെരുദയ്ക്ക് ആരോ മൃതപ്രായയായ ഒരു അരയന്നത്തെ കൊടുത്തു. നെരൂദ അതിനെ പരിചരിച്ചു. ആ പരിചരണത്തിൻ്റെ കഥ കവി ഇങ്ങനെ വിവരിക്കുന്നു.
I carried it to the river and back to my house every day for more than twenty days. The swan was almost tall as I. One afternoon it seemed dreamier; it swam near me but wasn’t entertained by my ruses for trying to teach it how to fish again. It was very still and I picked it up in my arms to take it home. But when I held it up to my breast, I felt a ribbon unfolding, and something like a black arm brushed my face. It was the long, sinuous neck falling. That’s how I found out that swans don’t sing when they die…
മരിക്കുമ്പോൾ അരയന്നങ്ങൾ പാടാറില്ല എന്ന് നെരുദ മനസ്സിലാക്കി. ഹംസഗീതം (SWAN SONG) എന്നൊന്നില്ല എന്നും.
Irupathu Pranayakavithakalum Oru Vishadageethavum1904 ജൂലൈ 12 ന് ചിലിയിലെ പാരാലിൽ ജനിച്ച പാബ്ലോയുടെ യഥാർത്ഥ പേര് നെഫ് താലി റിക്കാഡോ റെയസ് ബസോൽറ്റോ എന്നാണ്. നെരൂദ എന്ന തൂലികാനാമത്തിൽ പത്തു വയസ്സു മുതൽ കവിതയെഴുതിത്തുടങ്ങി.

“ചുംബനങ്ങൾ തൻ സെമിത്തേരി, എങ്കിലു-
മിന്നുമേ നിൻ ശവമാടത്തിലുണ്ട് തീ.
ഇന്നും ജ്വലിപ്പൂ ഫലം കൊണ്ടു ശാഖകൾ
ഇന്നും കിളികൾ അവ വന്നു കൊത്തുന്നു.”

പ്രത്യയശാസ്ത്രങ്ങൾ കൊണ്ട് അളക്കാവുന്നതല്ല നെരൂദയുടെ കവിതകൾ. രാഷ്ട്രീയ കവിതകൾ എന്ന പേരിൽ നെരൂദ എഴുതിയത് വെറും മുദ്രാവാക്യങ്ങളായിരുന്നില്ല. വിശ്വമാനവികതയുടെ പ്രതീകമായിരുന്ന നെരൂദ അവനവനോടും സമൂഹത്തോടും പ്രപഞ്ചത്തോടു തന്നെയും കവിതകൾ കൊണ്ടു സംവദിച്ചു.
Buy Twenty Love Poems and a Song of Despair Book Online at Low Prices in India | Twenty Love Poems and a Song of Despair Reviews & Ratings - Amazon.in ലോകത്തിലെ ഏറ്റവും പ്രശസ്തമായ പ്രണയകവിതകളാണ് നോബൽ സമ്മാനിതനായ പാബ്ലോ നെരൂദയുടെ ഇരുപതു പ്രണയകവിതകളും ഒരു വിഷാദഗീതവും. കവി തന്റെ  പത്തൊൻപതാമത്തെ വയസ്സിൽ പൂർത്തിയാക്കിയ കവിതാസമാഹാരം. ലോകത്തിലെമ്പാടും ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ കവിതകളാണിവ. സ്പാനിഷ് ഭാഷയിൽത്തന്നെ രണ്ടു കോടി കോപ്പികൾ.
ഗ്രീൻ ബുക്സ് പ്രസിദ്ധീകരിച്ച നെരൂദ കവിതകളുടെ സമാഹാരം ഇരുപതു പ്രണയകവിതകളും ഒരു വിഷാദഗീതവും വിവർത്തനം ചെയ്തത് പ്രശസ്ത കവി സച്ചിദാനന്ദനാണ്.
ലിങ്കിൽ ക്ലിക് ചെയ്യുക
ഇരുപതു പ്രണയകവിതകളും ഒരു വിഷാദഗീതവും (പാബ്ലോ നെരൂദ)
https://greenbooksindia.com/pablo-neruda/irupathu-pranayakavithakalum-oru-vishadageethavum-pablo-neruda
വിവർത്തനം: സച്ചിദാനന്ദൻ

 

 

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles