Thursday, November 21, 2024

റെജി ദെബ്രേ: ഭാവികാലം മുന്നില്‍ കാണുന്ന വിപ്ലവകാരി

Machines will never be able to give the thinking process a model of thought itself, since machines are not mortal. What gives humans access to the symbolic domain of value and meaning is the fact that we die.
-Regis Debray

തിഹാസിക വിപ്ലവനായകന്‍ ഏണസ്റ്റോ ചെ ഗുവേരയ്‌ക്കൊപ്പം ആയിരത്തിത്തൊള്ളായിരത്തി അറുപതുകളില്‍ ബൊളീവിയന്‍ കാടുകളില്‍ ഒളിപ്പോരുകളില്‍ പങ്കെടുത്തിട്ടുള്ളയാളാണ് വിഖ്യാത ഫ്രഞ്ച് ദാര്‍ശനികനും സൈദ്ധാന്തികനും മാദ്ധ്യമപ്രവര്‍ത്തകനുമായ റെജി ദെബ്രെ. ബൊളീവിയയിലെ പട്ടാള ഭരണകൂടം അദ്ദേഹത്തിന് മുപ്പതു വര്‍ഷം തടവുശിക്ഷ വിധിച്ചു. ഴാങ് പോള്‍ സാര്‍ത്രും ചാള്‍സ് ഗി ഗോളും ആന്ദ്രേ മാര്‍ലോയും അടക്കമുള്ളവരുടെ ഇടപെടലിൻ്റെ  ഫലമായി മൂന്നു വര്‍ഷത്തിനു ശേഷം ദെബ്രേ ജയില്‍ മോചിതനായി.
Viplavathil Viplavam Viplavathil Viplavam”നമുക്കൊരിക്കലും വര്‍ത്തമാനകാലത്തില്‍ മാത്രമായിട്ടൊരു നിലനില്‍പ്പില്ല. ചരിത്രം മുഖമറയണിഞ്ഞാണ് മുന്നോട്ടു പോകുന്നത്. അരങ്ങത്ത് നടക്കുന്നതൊന്നും നമുക്ക് മനസ്സിലാക്കാനാവുന്നില്ല. ഓരോ തവണ തിരശ്ശീല ഉയരുമ്പോഴും തുടര്‍ച്ച വീണ്ടും ഉറപ്പാക്കേണ്ടതുണ്ട്. തെറ്റ് ചരിത്രത്തിൻ്റേതല്ല. ഓര്‍മ്മകളുടെയും ഭൂതകാലത്തില്‍ നിന്ന് ഉള്‍ക്കൊണ്ട രൂപകല്പനകളുടെയും ബാദ്ധ്യത പേറി നില്‍ക്കുന്ന നമ്മുടെ കാഴ്ചപ്പാടിലാണ് പിഴവ്. ഭൂതകാലം വര്‍ത്തമാനകാലത്തിനു മേല്‍ അള്ളിപ്പിടിച്ചിരിക്കുന്നത് നാം കാണുന്നു; വര്‍ത്തമാനം വിപ്ലവകാലമാണെങ്കില്‍പ്പോലും.”
ലാറ്റിനമേരിക്കയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഫ്രഞ്ച് പ്രസിഡൻ്റ്  ഫ്രാന്‍സ്വോ മിത്തറാങ്ങിൻ്റെ പ്രത്യേക ഉപദേഷ്ടാവായി ആയിരത്തിത്തൊള്ളായിരത്തി എണ്‍പതുകളില്‍ പ്രവര്‍ത്തിച്ച ദെബ്രേ പിന്നീട് സജീവമായ അക്കാദമിക് പ്രവര്‍ത്തനങ്ങളില്‍ മുഴുകി. മീഡിയോളജി എന്ന പുതിയൊരു വിജ്ഞാനശാഖ തന്നെ അദ്ദേഹം വികസിപ്പിച്ചു. ആ മേഖലയില്‍ ആഴത്തില്‍ ഗവേഷണങ്ങള്‍ നടത്തി. ഫ്രഞ്ചിലും ഇംഗ്ലീഷിലുമായി നിരവധി കൃതികള്‍ രചിച്ചു. ലാറ്റിനമേരിക്കയില്‍ ഗറില്ലാ പോരാളികള്‍ക്കൊപ്പം പ്രവര്‍ത്തിച്ച കാലഘട്ടത്തിൻ്റെ അനുഭവസാക്ഷ്യങ്ങളാണ് 1967 ല്‍ പുറത്തുവന്ന റെവല്യൂഷന്‍ ഇന്‍ ദ് റെവല്യൂഷന്‍ (Revolution in the Revolution? Armed Struggle and Political Struggle in Latin America) എന്ന പ്രശസ്ത ഗ്രന്ഥത്തിൻ്റെ ഉള്ളടക്കം. വിപ്ലവത്തില്‍ വിപ്‌ളവം? എന്ന പേരില്‍ കെ വേണുവിൻ്റെ അവതാരികയോടെ ഗ്രീന്‍ ബുക്‌സ് ഈ കൃതി മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫ്രഞ്ചില്‍ നിന്ന് നേരിട്ടുള്ള വിവര്‍ത്തനം നിര്‍വ്വഹിച്ചത് പ്രഭാ ആര്‍ ചാറ്റര്‍ജിയാണ്.
ലിങ്കില്‍ ക്ലിക് ചെയ്യുക
വിപ്ലവത്തില്‍ വിപ്ലവം? (റെജി ദെബ്രേ)
https://greenbooksindia.com/regis-debray/viplavathil-viplavam-regis-debray
വിവര്‍ത്തനം: പ്രഭാ ആര്‍ ചാറ്റര്‍ജി

 

 

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles