ഒരു പ്രത്യേക സാഹചര്യത്തില്‍ വീടും നാടുമുപേക്ഷിച്ച്
ജീവനോപാധികള്‍ തേടിയുള്ള യാത്രയില്‍, ഇംഗ്ലïില്‍ എത്തപ്പെട്ട
ഒരു പതിനാറുകാരന്‍, ഭാഷയുടെയും സാമൂഹികവ്യവസ്ഥിതികളുടെയും
അപരിചിതത്വം മറികടന്ന് ലïനിലെ ഹോട്ടല്‍, റിയല്‍ എസ്റ്റേറ്റ്
മേഖലകളില്‍ ഉന്നതവിജയം നേടിയ കഥ. തൃശ്ശൂരിന്റെ സ്വകാര്യ
അഹങ്കാരമായ പത്തന്‍സിന്റെ ഉടമ എന്ന നിലയില്‍
അറിയപ്പെടുമ്പോഴും ലോകമാകെ ബിസിനസ്സുള്ള കെ.കെ.
സദാനന്ദന്റെ ആരും അറിയാത്ത കഥകള്‍. അസാദ്ധ്യമായി
ഒന്നുമില്ലെന്നും ഒരു വ്യക്തിയുടെ ഇച്ഛാശക്തിയാല്‍ എല്ലാം
സാദ്ധ്യമാണെന്നും തന്റെ ജീവിതംകൊï് തെളിയിച്ച ജൈത്രയാത്ര. ഒട്ടേറെ രസകരമായ ജീവിതമുഹൂര്‍ത്തങ്ങളിലൂടെയും
പ്രതിസന്ധികളിലൂടെയും കടന്നുപോകുന്ന പ്രചോദനാത്മകമായ
ആത്മകഥ. ഈ ജീവിതത്തിന്റെ ഏടുകള്‍ വായനക്കാര്‍ക്കായി തുറക്കുമ്പോള്‍, വരുംതലമുറയ്ക്കായി അനേകം വാതായനങ്ങള്‍ തുറന്നിടുകയാണ്.
The book is available here : pathansum_ente_jeevithavum