ചുംബന്‍ – തസ്ലീമ നസ്‌റിന്‍
ബഹിഷ്‌കരിക്കപ്പെട്ടവരുടെയും അരികുവല്‍ക്കരിക്കപ്പെട്ടവരുടെയും
നിസ്വരുടെയും സ്‌ത്രൈണപക്ഷത്തിന്റെയും തൂലികയാണ് എക്കാലവും
തസ്ലീമ നസ്‌റിന്‍. സമത്വത്തിന്റെ ഒരു ലോകത്തെയാണ് അവര്‍ സ്വപ്‌നം
കാണുന്നത്. ജീവിതത്തിന്റെ സമസ്ത മേഖലകളിലുമുള്ള അസമത്വത്തിന്റെ
നേര്‍ക്ക് വിരല്‍ ചൂïിക്കൊï് നിലനില്ക്കുന്ന ഈ എഴുത്തുകാരി എന്നും സ്ത്രീകളുടെ ദൈന്യതകള്‍ക്കും സങ്കടങ്ങള്‍ക്കും ഒപ്പം ചേര്‍ന്നുനില്‍ക്കുന്നു.
ഏഃ് അനീതിയുടെ നേര്‍ക്കും കണ്ണയയ്ക്കുന്നു. സാമ്പത്തികഭദ്രതയുടെയും ലൈംഗിക സ്വാതന്ത്ര്യത്തിന്റെയും പുതിയ ആകാശങ്ങളെ സ്വന്തമാക്കുന്ന
സ്ത്രീ കഥാപാത്രങ്ങള്‍. സ്വവര്‍ഗ്ഗരതിയുടെ സ്വാതന്ത്ര്യലഹരി നുണയുന്ന
കഥാപാത്രങ്ങളെ ആവിഷ്‌കരിക്കുമ്പോള്‍ വരുംകാലത്തിന്റെ
നവദിശാബോധത്തെയാണ് എഴുത്തുകാരി അടയാളപ്പെടുത്തുന്നത്.
ഇംഗ്ലീഷ് ഉള്‍പ്പെടെയുള്ള മറ്റു ഭാഷകളിലേക്ക് വിവര്‍ത്തനം
ചെയ്യുന്നതിനേക്കാള്‍ മുമ്പ് മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയ
തസ്ലീമ നസ്‌റിന്റെ ഏറ്റവും പുതിയ കഥാസമാഹാരമാണിത്.