Thursday, November 21, 2024

ഷാഹിദ്‌നാമ & മലയാളത്തിന്റെ പ്രിയകവിതകള്‍

ഒ.വി. ഉഷ

 

ഷാഹിദ്‌നാമ

അലൗകിക പ്രണയം പ്രമേയമായിട്ടുള്ള ഹൃദയഹാരിയായ നോവലാണ് ‘ഷാഹിദ്‌നാമ’. പ്രണയത്തിന്റെ വ്യത്യസ്ത തലങ്ങളായ സ്‌നേഹം, അനുകമ്പ, സഹാനുഭൂതി, വേദന, വിരഹം – ഇതിന്റെയെല്ലാം ഭാവങ്ങള്‍ ചാരുതയാര്‍ന്ന ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരു കവിതപോലെ മനോഹരമായി ഒ.വി. ഉഷയെന്ന അനുഗൃഹീത എഴുത്തുകാരി പകര്‍ന്നുതന്നിരിക്കുകയാണ്.
സാജിദയുടെയും ഷാഹിദലിയുടെയും പ്രണയത്തിന്റെ തീവ്രത വായനക്കാരിലേക്ക് പടര്‍ന്നുകയറുന്നത് അവരുടെ വേര്‍പാടിന്റെ തുടക്കം കുറിക്കുന്ന അനുഭവപരമ്പര
കളിലൂടെയാണ്. ചെമ്പകപ്പള്ളി എന്ന ഗ്രാമത്തിലെ നിഷ്
കളങ്കരായ ആള്‍ക്കാരുടെ ദൈനംദിന ജീവിതത്തിനിടയില്‍ നിന്നും ഈ കഥ ഉരുത്തിരിയുന്നത് മിഴിവാര്‍ന്ന ഒരുപറ്റം കഥാപാത്രങ്ങളിലൂടെയാണ്. അത്തുക്കെ്‌രി, ഉച്ചുമാമ, താലിയപ്പന്‍, കദിയവല്യമ്മ, കൊമ്പന്‍ കമറുദ്ദീന്‍, കഞ്ഞാമിന, ഉടുപ്പില്ലാക്കോയ തുടങ്ങിയവരുടെ നിഷ്‌കളങ്കമായ ജീവിതാവസ്ഥകള്‍ ഒരു ഗ്രാമത്തിന്റെ സ്പന്ദനങ്ങളാണ്.
പ്രേമത്തിന്റെ ആഴം മനസ്സിലാക്കിക്കൊടുത്ത താച്ചിയോടൊപ്പമുള്ള ഷാഹിദലിയുടെ ജീവിതകഥ ഷാഹിദ് നാമയിലൂടെ പറഞ്ഞുകഴിഞ്ഞെങ്കിലും സൗഹൃദത്തിന്റെയും ആത്മീയതയുടെയും ഉള്ളറകളിലേക്ക് ഷാഹി ദിനെ കൊïുപോയ ജീവാനന്ദന്‍ എന്ന സഞ്ജുവിന്റെ കഥ ഇനിയും പറയാനിരിക്കുകയാണ്. സ്‌നേഹത്തിന്റെയും ആത്മീയതയുടെയും നിഗൂഢതലങ്ങളിലേക്ക് കടന്നു ചെല്ലാനിടയുള്ള ഇതിന്റെ രïാംഭാഗമായ അടുത്ത ആ നോവലിന്റെ പിറവിക്കായി നമുക്ക് കാത്തിരിക്കാം.
സമകാലിക മലയാളം വാരികയില്‍ വെളിച്ചം കï ഈ കാവ്യാത്മക നോവല്‍ അനുവാചകര്‍ക്കായി വീïും സമര്‍പ്പിക്കുന്നു.

മലയാളത്തിന്റെ പ്രിയകവിതകള്‍

മലയാള സാഹിത്യത്തിലെ പ്രിയ എഴുത്തുകാരിയായ ഒ.വി. ഉഷയുടെ  കവിതാസമാഹാരം പ്രസിദ്ധീകരിക്കുവാന്‍ അവസരമുïായതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുï്. കണ്‍മുന്നിലുണ്ടïായിട്ടും നമ്മള്‍ കാണാത്തതും അനുഭവിക്കാത്തതുമായ ലോകത്തെ കവിയുടെ കണ്ണുകളിലൂടെ, വാക്കുകളിലൂടെ അനുഭവിക്കുമ്പോള്‍ ലഭിക്കുന്ന സന്തോഷം വാക്കുകള്‍ക്കതീതമാണ്. ദൈനംദിന ജീവിതത്തിലെ കൊച്ചുകൊച്ചു അനുഭവങ്ങളെ സ്‌നേഹത്തിന്റെ കണ്ണാടിയിലൂടെ മാത്രം കïണ്ട്, വാചാലമായി സംസാരിക്കുന്ന എഴുത്തുകാരിയുടെ കവിതകളിലെ സ്ഥായീഭാവം പ്രസാദാത്മകമായ ദുഃഖമാണ്. ‘ആനന്ദം’ എന്ന കവിത പോലും അവസാനിക്കുന്നത്, ആരോ പറയുന്നു ”പിന്നേയും
നിന്റെയീ ആനന്ദമെന്തൊരു ദുഃഖം.” ഒ.വി. ഉഷയെന്ന അനുഗൃഹീത പ്രതിഭയെ വീണ്ടïും ആസ്വാദകമദ്ധ്യത്തിലേക്ക് കൊïണ്ടുവരുവാന്‍ കഴിഞ്ഞതില്‍ ഗ്രീന്‍ബുക്‌സിന് ചാരിതാര്‍ത്ഥ്യമുï്.

Know More About – OV Usha

 

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles