ഒറ്റമരക്കാടിലൂടെയുള്ള ആവരണമില്ലാത്ത മുഖങ്ങള്‍
ജീവിതംകൊണ്ട് മുറിപ്പാടേറ്റവര്‍. സ്വന്തം നീതിക്കായി കലഹിച്ചവര്‍. സ്‌നേഹരാഹിത്യത്തോട് സന്ധി ചേരാനാകാത്തവര്‍. അങ്ങനെ ചിലരുണ്ട് നമുക്കിടയില്‍. അല്ല, നമ്മില്‍തന്നെയുമുണ്ട്. അന്തര്‍ലീനമായ, ആവരണങ്ങളില്ലാത്ത മുഖങ്ങള്‍. കാതലുള്ള മരങ്ങളാണവ. ഒറ്റമരങ്ങള്‍. ആടിയുലയാതെ വളര്‍ന്നു പടര്‍ന്ന കൂറ്റന്‍ ഒറ്റമരങ്ങള്‍. ഓരോ ഒറ്റമരങ്ങളും ഓരോ കാടുകളാണ്. ഒന്നില്‍നിന്ന് മറ്റൊന്നിലേക്ക് ശാഖികള്‍ നീട്ടി ഒരു കാടായി മാറിയവര്‍. താപമേറ്റും തണലും തണുപ്പും പകര്‍ന്ന ഒറ്റമരങ്ങളിലൂടെയൊരു സഞ്ചാരം. ഒറ്റമരക്കാട്!
തണുപ്പേകി നില്‍ക്കുന്ന ഒറ്റമരങ്ങളുടെ ഇടയിലൂടെ നടന്നടുക്കുന്ന ഒരുപറ്റം മനുഷ്യരുടെ കഥാസഞ്ചാരമാണിത്. കെട്ടുപിണഞ്ഞു കിടക്കുന്ന ജീവിതവേരുകളുടെ അടിക്കാടുകള്‍ ചികഞ്ഞുപോകുമ്പോള്‍ നാം കണ്ടെത്തുന്ന മനുഷ്യമനസ്സുകളുടെ നൊമ്പരക്കാടുകള്‍. അവിടെ ആകുലതകളുടെയും നിശ്വാസങ്ങളുടെയും കണ്ണീരിന്റെയും നെടുവീര്‍പ്പുകളുടെയും കാണാക്കയങ്ങളുണ്ട്.
ഒറ്റമരക്കാട് – പ്രേംസുജ ഇന്ദുമുഖി
Book Available Here – ottamarakkadu premsuja