കവിതയും സാഹിത്യചര്‍ച്ചകളുമായി ഒരു സഞ്ചാരസാഹിത്യം
പല കാലത്തിലൂടെയും പല ലോകങ്ങളിലൂടെയുമുള്ള എഴുത്തുകാരന്റ സഞ്ചാരം കാവ്യലോകത്തിന്റെ അനുയാത്രയാണ്. ഓരോ രാജ്യാന്തര യാത്രയും കവിതയുടെ കാതല്‍ കൂടി കടഞ്ഞെടുക്കുകയാണ് സച്ചിദാനന്ദന്‍ എന്ന കവിമനസ്സ്. യുഗോസ്ലാവിയ, സ്വീഡന്‍, പാരീസ്, ചൈന തുടങ്ങിയ രാജ്യങ്ങള്‍ തന്റെ യാത്രയുടെ ആകുലതകളെയും സന്തോഷങ്ങളെയും സ്വന്തമാക്കുമ്പോഴും കാലത്തിന്റെ സ്പന്ദനങ്ങള്‍ ഈ യാത്രികന്‍ ഉള്‍ക്കൊള്ളുന്നുണ്ട്. കാലവും ലോകവും കവിതയും യാത്രാപഥങ്ങളുംകൊണ്ട് സമ്പഷ്ടമായ ഈ കൃതി കാലത്തിന്നതീതമായി നിലനില്ക്കും. ഓരോ യാത്രയും ഓരോ ജീവിതകഥകളാണ് വായനക്കാരോട് പറയുന്നത്.
യാത്രകളില്‍ കാഴ്ചകള്‍ മാത്രമല്ല ഉള്ളത്; ശബ്ദങ്ങള്‍, ഭാഷകള്‍, രുചികള്‍, ഗന്ധങ്ങള്‍, സ്പര്‍ശങ്ങള്‍, സംവാദങ്ങള്‍, വിചാരങ്ങള്‍, ചിരന്തന സൗഹൃദങ്ങള്‍, അസ്തിത്വത്തിന് പുതിയ മാനങ്ങള്‍, അനുഭവത്തിന് പുതിയ ആഴങ്ങള്‍. ആറിന്ദ്രിയങ്ങളും അതിലുള്‍പ്പെടുന്നു. പോയിടങ്ങളിലൊന്നും ഞാനൊരു വിനോദസഞ്ചാരിയായിരുന്നില്ല. പോകുന്നതിനു മുന്‍പും വന്നതിനുശേഷവും ഞാന്‍ പഠിക്കുകയും ആലോചിക്കുകയും ചെയ്തിരുന്നു. വഴിയില്‍ കണ്ടതെല്ലാം മനസ്സില്‍ കുറിച്ചിട്ടിരുന്നു. എല്ലാ ഇന്ദ്രിയങ്ങളും തുറന്നുവച്ചിരുന്നു. അറിഞ്ഞതില്‍ പാതി ലേഖനങ്ങളായി. ഓരോ യാത്രയും ചിലത് അനുഭവിപ്പിക്കുന്നു, ചിലതു പഠിപ്പിക്കുന്നു, അനുഭവങ്ങളുടെ സീമ വിപുലമാക്കുന്നു. പഠിച്ചുവച്ച ചിലതു തെറ്റെന്നു തെളിയിക്കുന്നു. ചിലയിടങ്ങളില്‍ അപരിചിതത്വമുണരുന്നു, ചിലയിടങ്ങളിലോ മുജ്ജന്മസന്ദര്‍ശനത്തിന്റെയെന്നപോലുള്ള പരിചിതത്വവും സ്മൃതികളും. (ആമുഖത്തില്‍നിന്ന്)
Book Available Here – pala lokam pala kaalam