മലയാള നോവല്‍ സാഹിത്യ ചരിത്രത്തില്‍ ഏറ്റവും അധികം വിറ്റഴിക്കപ്പെട്ട ആടുജീവിതം ഒരു സിനിമയാകുകയാണ്. എഴുത്തുകാരന്‍ അടുക്കിപ്പെറുക്കിവെച്ചിരിക്കുന്ന വാക്കുകള്‍ക്കുള്ളിലെ മാസ്മരികമായ ഒരു ലോകം ഇതുവരെ ഓരോ വായനക്കാരനും അവരവരുടെ അനുഭവങ്ങള്‍ക്കും ഭാവനയ്ക്കുമനുസരിച്ച് ആസ്വദിച്ചിരുന്ന വായനയുടെ ആഴങ്ങള്‍ക്ക് ഈ ദൃശ്യവിരുന്ന് കൂടുതല്‍ ചാരുത പകരുമെന്ന് പ്രത്യാശിക്കാം.
”ഈ സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുള്ള പൃഥ്വിരാജും അമല പോളും താലിബും റിക്കും ജിമ്മി ജീന്‍ ലൂയിസും ഒക്കെ നിങ്ങളുടെ മനസ്സില്‍ കോറിയിട്ടിരിക്കുന്ന രൂപങ്ങളുമായി സാദൃശ്യമുണ്ടാകാന്‍ സാധിച്ചിട്ടുണ്ടെങ്കില്‍ ഞാനും നിങ്ങളും തമ്മിലുള്ള ചിന്തകള്‍ക്ക് സമാനതകളുണ്ടാകുകയാണ്.”
– ബ്ലെസ്സി
”ബ്ലെസ്സി എന്ന സംവിധായകന്റെ കൃത്യതയോടെയുള്ള അവതരണമികവും ബെന്യാമിന്റെ നോവലിലെ അനര്‍ഘമുഹൂര്‍ത്തങ്ങളും ചേര്‍ന്ന ഈ ചലച്ചിത്രം പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത് മറക്കാനാവാത്ത ഒരു അനുഭവമായിരിക്കും.”
– പൃഥ്വിരാജ്
അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് മാര്‍ച്ച് 10ന്, ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടി ആടുജീവിതം സിനിമാപതിപ്പിന്റെ പ്രകാശനം നിര്‍വ്വഹിച്ചു. ആടുജീവിതത്തിന്റെ രചയിതാവ് ബെന്യാമിന്‍, നോവലിലെ ജീവിച്ചിരിക്കുന്ന കഥാപാത്രം നജീബ്, ഗ്രീന്‍ ബുക്‌സ് എം.ഡി. ഇ.കെ. നരേന്ദ്രന്‍ എന്നിവര്‍ വേദിയില്‍
Book Available Here :aatujeevitham movie edition