Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the loginizer domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home/u922960642/domains/greenbookslive.com/public_html/wp-includes/functions.php on line 6114

Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the wordpress-seo domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home/u922960642/domains/greenbookslive.com/public_html/wp-includes/functions.php on line 6114
കേരള സാഹിത്യ അക്കാഡമിക്ക് ഒരു തുറന്ന കത്ത്. - Green Books India
Wednesday, January 29, 2025

കേരള സാഹിത്യ അക്കാഡമിക്ക് ഒരു തുറന്ന കത്ത്.

ഒരു കേരളീയ ബഹുസ്വരതക്കു  വേണ്ടി.
2
017
ലേ ഫ്രാങ്ക്ഫുർട്  ലോക പുസ്തകമേളയിൽ ഞാനും എന്റെ സഹ പ്രവർത്തകൻ സുഭാഷും സന്നിഹിതരായിരുന്നു . ആ വർഷം എന്നെ ആകർഷിച്ചത് “പുസ്തകവും സംസ്കാരവും” എന്ന ആശയം ഉയർത്തിപിടിച്ച ഒരു സാർവ്വദേശീയ ആഘോഷം എന്ന നിലക്കാണ്. ജർമൻ  പ്രസിഡന്റ് മെർക്കലും ഫ്രഞ്ച് പ്രസിഡന്റ് മാക്രോണും ഒന്നിച്ചു അണിനിരന്നു. ബഹു ഭാഷയും സംസ്ക്കാരവും ഉയർത്തിപ്പിടിക്കുന്ന ഒരു യൂറോപ്പിനായി ആഹ്വാനം ചെയ്തു. ജർമനിയിൽ ഫാസിസ്റ്റു ശക്തികളുടെ ഉയിർത്തെഴുന്നേൽപ്പും ഫ്രാൻ‌സിൽ വർഗീയതയുടെ സ്ഫോടനങ്ങളും ഉയരുന്ന അന്നത്തെ കാലഘട്ടം.

മാക്രോൺ പരിഭാഷകരേ നോക്കി ഇങ്ങിനെ പറഞ്ഞു:
“Words are weapons. I cannot really speak in front of you without paying tribute to the translators,”  “Without translators there wouldn’t be any multilingualism, and that’s why we owe our translators so much.”
വാക്കുകൾ ആയുധങ്ങൾ ആണ്  പരിഭാഷകർക്കു ആദരവ് അർപ്പിക്കതെ എനിക്ക് ഒന്നും സംസാരിക്കാൻ ആകുകയില്ല ; നിങ്ങൾ ഇല്ലായിരുന്നുവങ്കിൽ ഒരു ബഹു ഭാഷ സംസ്കാരം ഇവിടെ ഉണ്ടാകുമായിരുന്നില്ല . നമ്മൾ  നിങ്ങളോടു  അത്ര മാത്രം കടപ്പെട്ടിരിക്കുന്നു.”

വിവർത്തനരംഗത്തെ വിപ്ലവകരമായ മാറ്റം.
ഇപ്പോൾ ഞാൻ ഈ കുറിപ്പ് എഴുതുന്നത് സാഹിത്യ  അക്കാദമി 2019 അവാർഡ് പ്രഖ്യാപനങ്ങളോട്  ചേർന്നു നിന്നാണ് . ഇവിടെയും നമുക്ക് ചുറ്റും ഫാസിസിസ്റ് ശക്തികളുണ്ട് . വർഗീയതയുടെ ചളി പുരണ്ട മണ്ണുണ്ട് . കേരളത്തിൽ ഒരു ബഹു ഭാഷ സംസ്കാരം രൂപപെടുമ്പോൾ ഞാൻ പ്രധിനിധികരിക്കുന്ന പുസ്തക പ്രസാധന സംരംഭങ്ങൾ കൊണ്ട് വന്ന മാറ്റങ്ങൾക്കു നേരെ കണ്ണടച്ച് ഇരിക്കുന്ന പതിവ് നല്ലതല്ല എന്ന് തന്നെയാണ് ഒരു സാംസ്‌കാരിക പ്രവർത്തകൻ എന്ന നിലയിൽ എനിക്ക് അക്കാദമിയോട്  പറയാനായുള്ളത്.

വിവർത്തന രംഗത്തു വിപ്ലവകരമായ മാറ്റങ്ങൾക്കാണ് ഗ്രീൻ ബുക്ക്സ് തുടക്കം കുറിച്ചത്. ആദ്യമായി ഫ്രഞ്ചിൽനിന്നും അറബിയിൽ നിന്നും റഷ്യനിൽ നിന്നും ജര്മനിൽ നിന്നും നേരിട്ട് മലയാളത്തിൽ പരിഭാഷകൾ  ഉണ്ടാകാൻ  തുടങ്ങി. വിശ്വപ്രസിദ്ധങ്ങളായ പുസ്തകങ്ങലാണ് ഞങ്ങൾ പരിഭാഷപ്പെടുത്തി മലയാളഭാഷയെ പരിപോഷിപ്പിച്ചത്. സമകാലികമായ ഒരു വിശ്വ സാഹിത്യവേദി ഇവിടെ വളർന്നു വന്നു. ഏതാണ്ടു മൂന്ന് വർഷം കൊണ്ട് എൺപത്തിൽ പരം പുസ്തക പരിഭാഷകൾ. നിരവധി പരിഭാഷ സെമിനാറുകൾ. അതിനു ആധാരമായ ലോക ബഹു ഭാഷ പരിഭാഷകരെ കണ്ടില്ലെന്നു നടിക്കുകയാണ് സാഹിത്യ അക്കാദമി ചെയ്യുന്നത്. ഇത് ഇന്നേ വരെ ഞങ്ങൾ  നടത്തിയ പരിഭാഷ  പ്രവർത്തങ്ങളോട് മുഖം തിരിഞ്ഞു നിൽക്കലാണ് എന്ന് പറയാൻ എനിക്ക് മടിയില്ല.

നേരിട്ടുള്ള പരിഭാഷകൾ

പൊതുവെ ഇംഗ്ലീഷിൽനിന്നും മറ്റു ഇന്ത്യൻ ഭാഷകളിൽനിന്നും ഉള്ള വിവർത്തങ്ങൾ ആണ് ഇവിടെവരാറുള്ളത്. എന്നാൽ ലോകഭാഷകൾ ആയ ഫ്രഞ്ച്, റഷ്യൻ, അറബിക്, ജർമൻ എന്നീവയുടെ മലയാളത്തിലേക്കുള്ള നേരിട്ടുള്ള കടന്നുവരവാണ്
ഞാൻ അർത്ഥമാക്കുന്നത്.

ഇവിടെ ഞാൻ  പരിചയ പെടുത്താൻ ആഗ്രഹിക്കുന്ന  പ്രഭ ചാറ്റർജി, സലീല  ആലക്കാട്ട്, ഇനാശു  (ഫ്രഞ്ച് ) ആദ്യമായി റഷ്യനിൽ  നിന്നും  പരിഭാഷകൾ തുടങ്ങി വെച്ച സി എസ സുരേഷ് , അറബിയിൽ നിന്ന് ഡോകട്ർ ഷംനാദ്, ഉബൈദ്  ജര്മനിൽ നിന്ന് തോമസ് ചക്യത് എന്നിവരുടെ സേവനങ്ങളെ ഉൾകൊള്ളാൻ അക്കാദമി പോലുള്ള സ്ഥാപന ങ്ങൾ തയ്യാറായേ മതിയാകു. അവരുടെ ഒരു പരിഭാഷയെങ്കിലും അക്കാദമി അവാർഡ് പരിഗണനയ്ക്കു കണക്കിലെടുത്തിട്ടില്ല . നില നിൽക്കുന്ന മാമൂലുകളിൽ നിന്ന് വേറിട്ട ഒരു ബഹുസ്വരത ഇവിടെ  വളരേണ്ടതുണ്ട്.

    
World Literature Books Buy : http://greenbooksindia.com/Modern

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles