പരിഭാഷകൾ എത്രമനോഹരമായിരിക്കണമെന്നും അയത്ന ലളിതമായിരിക്കണമെന്നും മലയാളിയെ പഠിപ്പിച്ചത് പഴയ തലമുറയാണ്. എം കെ ദാമോദരൻ തൊട്ടു സുകുമാർ അഴിക്കോടുവരെ എന്നു ഞാന്‍ പറയും. ഓർക്കാൻ കാരണം ഇന്ന് മാർക്ക് ട്വൈൻന്റെ ജന്മ ദിനമാണ് . അഴിക്കോട് മാഷുടെ
ഹക്കിൾ ബെറി ഫിന്നിന്റെ വിക്രമങ്ങള്‍ എന്ന ഗ്രൻഥം പാരായണം ചെയ്തു നോക്കു. മലയാള ഭാഷയെ എന്തെങ്കിലും തരത്തിൽ വക്രീകരിക്കാതെയാണ് ആ പരിഭാഷ നിർവഹിക്കപ്പെട്ടത് . മാര്കട്വൈൻ നോടൊപ്പം ഞാൻ മാഷെയും ഓർക്കുന്നു. നന്മകൾ നിറഞ്ഞ ഒരു കാലഘട്ടത്തിന്റെ സംസ്കാരിക പ്രവർത്തകർ ആയിരുന്നു മാഷെപ്പോലുള്ളവർ . ആ നന്മ ഉയർത്തിപ്പിടിക്കാൻ ഈ എളിയവനും കഠിനമായി അധ്വാനിക്കുന്നു.