അക്ബര്‍ കക്കട്ടില്‍
(7 ജൂലൈ 1954-17 ഫെബ്രുവരി 2016)
സാധാരണക്കാരുടെ ജീവിതകഥകളിലൂടെ വായനക്കാരുടെ ഹൃദയം കവര്‍ന്ന അക്ബര്‍ കക്കട്ടിലിന് ദുഃഖകരമായ മുഹൂര്‍ത്തങ്ങള്‍ പോലും നര്‍മ്മമധുരമാക്കാനുള്ള അസുലഭസിദ്ധിയുണ്ടായിരുന്നു. മലയാളസാഹിത്യത്തിലെ ഒരു പ്രസ്ഥാനവും അക്ബര്‍ കക്കട്ടിലിന്റെ രചനാലോകത്തെ കാര്യമായി സ്വാധീനിച്ചിട്ടില്ല. സമകാലീനരായ എഴുത്തുകാരുടെ വഴികളില്‍ നിന്നു മാറി നടന്ന കക്കട്ടില്‍ മലബാറിലെ നിത്യജീവിതയാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് തന്റെ കൃതികളിലെ കഥാപാത്രങ്ങളെയും കഥാസന്ദര്‍ഭങ്ങളെയും കണ്ടെത്തി. സ്‌കൂള്‍ അദ്ധ്യാപകനായിരുന്ന കക്കട്ടില്‍ അദ്ധ്യാപക കഥകള്‍ എന്ന പേരില്‍ അനുഭവകഥകളുടെ ഒരു പരമ്പര തന്നെ സൃഷ്ടിച്ചു. കാരൂര്‍ നീലകണ്ഠപിള്ളയ്ക്കു ശേഷം അദ്ധ്യാപകരെക്കുറിച്ച് ഏറ്റവുമധികം എഴുതിയിട്ടുള്ളത് അക്ബര്‍ കക്കട്ടില്‍ ആണ്. എല്ലാത്തരം വായനക്കാര്‍ക്കും ഇപ്പോഴും പ്രിയങ്കരമാണ് കക്കട്ടിലിന്റെ അദ്ധ്യാപകകഥകള്‍.
കക്കട്ടിലിന്റെ വ്യത്യസ്തമായൊരു കൃതിയാണ് ഇങ്ങനെയും ഒരു സിനിമക്കാലം. മലയാള സിനിമയുടെ പുഷ്‌കലകാലത്തെ രസകരമായ അനുഭവകഥകളുടെ സമാഹാരമാണിത്. നിര്‍മ്മാതാക്കളും സംവിധായകരും, അഭിനേതാക്കളും മാത്രമല്ല, നമ്മെ ചിരിപ്പിച്ച കുറേ കഥാപാത്രങ്ങളും ഈ പുസ്തകത്താളുകളില്‍ പ്രത്യക്ഷപ്പെടുന്നു.
കഥ, നോവല്‍, നോവലൈറ്റ്, ഉപന്യാസം, നാടകം, ബാലസാഹിത്യം, നിരൂപണം തുടങ്ങി വിവിധ ശാഖകകളിലായി അന്‍പത്തിനാലു കൃതികള്‍ കക്കട്ടിലിന്റേതായുണ്ട്. കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിനു ലഭിച്ചു. 2016 ഫെബ്രുവരി 17 ന് കക്കട്ടില്‍ അന്തരിച്ചു.
ലിങ്കില്‍ ക്ലിക് ചെയ്യുക.
ഇങ്ങനെയും ഒരു സിനിമക്കാലം (അക്ബര്‍ കക്കട്ടില്‍)
https://greenbooksindia.com/akbar-kakkattil/inganeyum-oru-cinema-kalam-akbar-kakkattil