കവി, നോവലിസ്റ്റ്, നാടകകാരന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളില്‍ പ്രതിഭ തെളിയിച്ച നസിം ഹിക് മത് ഗ്രീസിലെ തെസലോണിക്കയില്‍ 1902 ല്‍ ജനിച്ചു. കാവ്യാത്മകമായ രചനാശൈലിയാണ് ഹിക് മത്തിനെ ശ്രദ്ധേയനാക്കുന്നത്. അന്‍പതിലേറെ ലോകഭാഷകളിലേയ്ക്ക് ഈ ബഹുമുഖപ്രതിഭയായ എഴുത്തുകാരൻ്റെ കൃതികള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കമ്യൂണിസ്റ്റ് നിലപാടുകളുടെ പേരില്‍ പല തവണ അറസ്റ്റു ചെയ്യപ്പെട്ട ഹിക് മത് ജീവിതത്തിൻ്റെ നല്ല കാലം ജയിലിലും ഒളിവിലും കഴിച്ചുകൂട്ടി. കാല്‍പനികനായ വിപ്ലവകാരി എന്നും കാല്‍പനികനായ കമ്യൂണിസ്റ്റ് എന്നുമാണ് സഹൃദയലോകം അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്.
തുര്‍ക്കിയിലെ ക്ലാസിക് കമ്മ്യൂണിസ്റ്റുകളുടെ പഴയ പരിവര്‍ത്തന കാലഘട്ടങ്ങള്‍ ഹൃദയസ്പര്‍ശിയായി വരച്ചുവയ്ക്കുന്ന നോവലാണിത്. മതേതര ആധുനികതയോട് ഒരുതരത്തിലും പൊരുത്തപ്പെടാത്ത ഇസ്ലാമിക തീവ്രവാദികളുടെ ഭരണത്തില്‍ മതേതര സങ്കല്പങ്ങളുള്ള കമ്മ്യൂണിസ്റ്റുകള്‍ ക്രൂരമായി ഭേദ്യം ചെയ്യപ്പെടുന്നതിൻ്റെ കഥ.
ദി സ്‌കള്‍, ദി ഫൊര്‍ഗോട്ടണ്‍ മാന്‍, ഫെര്‍ഹാദ് ആന്‍ഡ് സിറിന്‍ തുടങ്ങിയ നാടകങ്ങളും ലൈഫ് ഈസ് ഗുഡ് ബ്രദര്‍, ബ്ലഡ് ഡസിൻ്റ് ടെല്‍, എന്നീ നോവലുകളും ലെറ്റേഴ്‌സ് റ്റു ടറാൻ്റ ബാബു, ദി എപിക് ഓഫ് ഷെയ്ക് ബെദ്‌റെദിന്‍, ഹ്യൂമന്‍ ലാന്‍ഡ് സ്‌കേപ്‌സ് ഫ്രം മൈ കണ്‍ട്രി, ദി എപിക് വാര്‍ ഓഫ് ഇന്‍ഡിപെന്‍ഡന്‍സ് എന്നീ കാവ്യസമാഹാരങ്ങളും ഹിക്മത്തിൻ്റേതായുണ്ട്.
ലൈഫ് ഈസ് ഗുഡ് ബ്രദര്‍ എന്ന നോവലിൻ്റെ മലയാള പരിഭാഷ ജീവിതം മഹത്തരമാണ്,സോദരാ എന്ന പേരില്‍ ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
തുർക്കിയിലെ യുവകമ്മ്യൂണിസ്റ്റുകളായ അഹമ്മദും ഇസ്മായിലും ഇസ്മീർ എന്ന ചെറുപട്ടണത്തിലെ വിജനമായ ഒരിടത്ത് അടച്ചുപൂട്ടിയ കൊച്ചുകുടിലിനുള്ളിൽ ഒളിവുജീവിതം ആരംഭിക്കുന്നതോടെയുള്ള സംഭവങ്ങളാണ് നോവലിൽ പ്രതിപാദിക്കുന്നത്. ബോൾഷെവിക് വിപ്ലവത്തിൻ്റെ ആദ്യകാല ഓർമ്മകളും അധോലോക പോരാട്ടത്തിൻ്റെ അനുഭവങ്ങളും ഒത്തുചേർന്ന തീവ്രമായ വായനാനുഭവം. വിചിത്രവും ആകസ്മികവുമായ പ്രണയവഴികൾ.
ലിങ്കിൽ ക്ലിക് ചെയ്യുക
ജീവിതം മഹത്തരമാണ്, സോദരാ (നസിം ഹിക് മത്)
വിവർത്തനം: കബനി. സി.
https://greenbooksindia.com/nazim-hikmet/jeevitham-mahatharamanu-sodara-nazim-hikmet