താന്‍ ജീവിച്ചു എന്ന പരമമായ രഹസ്യം വെളിപ്പെടുത്താനാണ് ഒരാള്‍ എഴുതുന്നത്. അത് വിമലും നിറവേറ്റുന്നു. നോവലിനോട് വായനക്കാര്‍ക്ക് വിയോജിക്കാം. കാരണം ഇത് തകഴിയുടെ കൃതികളെപ്പോലെ എല്ലാവര്‍ക്കും സ്വീകാര്യമായ സാഹിത്യം എന്ന സങ്കല്പത്തില്‍ നിന്ന് കുതറിമാറുകയാണ്. അതേസമയം അവനവന്റെ ബോധ്യപ്പെടല്‍ അല്ലെങ്കില്‍ ബോധ്യപ്പെടാതിരിക്കല്‍ എന്ന സമസ്യയെ പദാനുപദം പിന്തുടരുകയും ചെയ്യുന്നു. ഈ നോവല്‍ നമ്മുടെ ഭാഷയില്‍ ഒരു പരീക്ഷണവസ്തുവായിരിക്കുന്നതിനാല്‍ നോവലിസ്റ്റിനൊപ്പം ഞാനും സന്തോഷിക്കുന്നു. വായനക്കാരന് വായിക്കപ്പെടാനുള്ളത് അവന്റെ സ്വന്തം ലോകമാണെന്ന തിരിച്ചറിവ് നഷ്ടപ്പെടുത്താതിരിക്കുകയാണ് വേണ്ടത്. നോവല്‍ വായിക്കുന്നവനാണ് അത് പൂര്‍ത്തീകരിക്കുന്നത്. അങ്ങനെയാണ് അത് അന്തിമകലാസൃഷ്ടിയാകുന്നത്.
എം.കെ. ഹരികുമാര്‍