ചിത്രശലഭങ്ങളും പ്രതിബിംബങ്ങളും പ്രണയങ്ങളും
സമകാല ജീവിതത്തിന്റെ അരികില്‍ നിന്നുകൊണ്ട് സ്വജീവിതത്തിന്റെയും പരജീവിതത്തിന്റെയും ആകുലതകളെ കണ്ടറിയുകയാണ് കണ്ണാടിക്കവിതകളിലൂടെ ലിയോണ്‍സ്. ജീവിതസമസ്യകള്‍ക്ക് ഉത്തരം കിട്ടാനാകാതെ ഉഴലുന്ന കവിമനസ്സിനെ തൃപ്തിപ്പെടുത്തുകയാണ് വാക്കുകളിലൂടെ നിറയുന്ന കാവ്യവ്യാപാരങ്ങള്‍. അരുതുകളുടെയും അനാചാരങ്ങളുടെയും ആഭിചാരങ്ങളുടെയും വേരറുക്കാന്‍ കൊതിക്കുന്ന ഒരു വ്യക്തിയുടെ ജീവിതം തന്നെയാണ് ഈ കാവ്യസമാഹാരം. ചിത്രശലഭങ്ങളിലൂടെയും പ്രതിബിംബങ്ങളിലൂടെയും പ്രണയങ്ങളിലൂടെയും കോര്‍ത്ത കാണാനൂലുകള്‍.
ജീവിതത്തിന്റെ ബഹളങ്ങള്‍ക്കിടയില്‍ പ്രതീക്ഷിക്കാതെ ലഭിച്ച സന്ദര്‍ഭങ്ങളിലൂടെ സഞ്ചരിച്ചപ്പോള്‍, സാധാരണക്കാരായ മനുഷ്യരുടെ യോഗനിയോഗങ്ങളെ അനുഭവിപ്പിക്കുകയാണ് എഴുത്തുകാരന്‍. താന്‍ കാണുന്ന കാഴ്ചകളിലൂടെ ബിംബപ്രതിബിംബങ്ങളെ അനാവരണം ചെയ്തുകൊണ്ട് വര്‍ത്തമാനകാലബോധങ്ങളുടെ സാക്ഷാത്കാരമായി ഈ കവിതകള്‍ മാറുന്നു.
കണ്ണാടിക്കവിതകള്‍ – ജോസെ ലിയോണ്‍സ്
Book Available Here – kannadikkavithakal