Friday, September 20, 2024

Dr Siby Mathews

ങ്ങനാശ്ശേരി തൂമ്പുങ്കല്‍ ജോസഫ് മാത്യൂസിന്‍റെയും വലിയ വീട്ടില്‍ ഏലിക്കുട്ടി മാത്യൂസിന്‍റെയും മകന്‍.  1977ല്‍ ഇന്ത്യന്‍ പൊലീസ് സര്‍വീസിലേക്കു നിയമിതനായി. കേരള സംസ്ഥാനത്ത് പൊലീസ് സേനയില്‍ മുപ്പത്തിമൂന്നു വര്‍ഷത്തെ സേവനത്തിനുശേഷം, 2011ല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് പദവിയിലിരിക്കെ സര്‍വീസില്‍ നിന്നും സ്വയം വിരമിച്ചു. തുടര്‍ന്ന്, കേരള സംസ്ഥാന വിവരാവകാശ കമ്മീഷനില്‍ മുഖ്യ വിവരാവകാശ  കമ്മീഷണറായി നിയമിതനായി. 2016 ഏപ്രിലില്‍ കാലാവധി പൂര്‍ത്തിയാക്കി വിരമിച്ചു. 1997ല്‍ പ്രശസ്ത സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലും തുടര്‍ന്ന് 2007ല്‍ വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലും ലഭിച്ചു. ‘കേരളത്തിലെ ഉയര്‍ന്ന ആത്മഹത്യാ നിരക്കിന്‍റെ സാമൂഹ്യ-സാമ്പത്തിക കാരണങ്ങള്‍’ എന്ന  വിഷയത്തില്‍ നടത്തിയ ഗവേഷണത്തിന് മഹാത്മാഗാന്ധി സര്‍വകലാശാലയില്‍നിന്നും ഡോക്ടറേറ്റ് നേടി (2007).

ഇതേ വിഷയത്തെ ആധാരമാക്കി ‘മലയാളി ഇങ്ങനെ മരിക്കണോ?’ എന്ന ഗ്രന്ഥം (2008) പ്രസിദ്ധീകരിച്ചു.

Kerala on Suicide Point എന്ന പേരില്‍  ഈ പുസ്തകം ഇംഗ്ലീഷിലേക്കും പരിഭാഷപ്പെടുത്തി.

Buy Books: Dr. Siby Mathew’s Books

 

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles