കലക്കാത്ത ചന്ദന മരം എന്ന പാട്ടു റിലീസ് ചെയ്തതും അത് സൂപ്പർ ഹിറ്റ് ആയതും നഞ്ചമ്മ അറിഞ്ഞിരുന്നില്ല .അവരപ്പോൾ ക്ഷേത്രങ്ങളിൽ തീർത്ഥാടനനം നടത്തുക യായിരുന്നു .അയ്യപ്പനും കോശിയും എന്ന സിനിമ റിലീസ് ആകും മുമ്പേ അവരുടെ പാട്ടു ലോകം ഏറ്റെടുത്തിരുന്നു . 2020 “ജനുവരി അവസാന വാരത്തിൽ ആയിരുന്നു അത് . തീർത്ഥാടനം കഴിഞ്ഞു ഊരിലെത്തുമ്പോൾ നേരം വെളുത്തിരുന്നില്ല.മങ്ങിയ വെളിച്ചത്തിൽ മുന്നിൽ പളനി സ്വാമി ചിരിച്ചുകൊണ്ട് പറഞ്ഞു :അക്കാ നിങ്ങടെ പട്ടു സൂപ്പർ ഹിറ്റ് ആയി . പതി നായിരങ്ങൾ അല്ല ലക്ഷങ്ങൾ ആണ് പാട്ടു കേട്ടിരിക്കുന്നത്. അപ്പോഴൊന്നും അതിന്റെ വലുപ്പം നഞ്ചമ്മക്കു മനസിലായില്ല . അവർ എന്നെത്തേയും പോലെ മുറുക്കാൻ കറ പിടിച്ച പല്ലുകൾ കാട്ടി ഹൃദയം തുറന്നു ചിരിക്കുക മാത്രം ചെയ്‌തു ” ( നഞ്ചമ്മ എന്ന പാട്ടമ്മ )
ലോകത്തിന് മുന്നില്‍ വിസ്മയമായിത്തീര്‍ന്നിരിക്കുന്നു നഞ്ചമ്മ എന്ന ആദിവാസിസ്ത്രീയുടെ പാട്ടുജീവിതം. അയ്യപ്പനും കോശിയും എന്ന സിനിമയിലെ ഒരു പാട്ടുകൊണ്ട് അവര്‍ നടന്നുകയറിയത് കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളിലേക്കാണ്. പാട്ടും ആട്ടവുമില്ലാതെ ഗോത്രജീവിതമില്ല. ശരീരത്തിന്‍റെ പാട്ടാണ് അവരുടെ ആട്ടം. മനസ്സിന്‍റെ ആട്ടമാണ് പാട്ട്. കാടും കാറ്റും കാട്ടാറും കുന്നിന്‍നിരകളും അവര്‍ക്ക് മഹാഗുരുക്കന്മാര്‍, ഊരുജീവിതം വിദ്യാലയങ്ങളും. കാലം ഹരിച്ചുകൊണ്ടിരിക്കുന്ന ഒരു പരമ്പര്യത്തിന്‍റെ ഊര്‍ജ്ജവും ഉന്മേഷവുമാണ് നഞ്ചമ്മയിലൂടെ പ്രകാശിക്കുന്നത്. അവരുടെ പാട്ടും ആട്ടവും കളങ്കമറ്റ ചിരിയും വേരുപിടിച്ച ആ മണ്ണിന്‍റെ ഉള്ളറിയാനുള്ള ഒരു വെമ്പലുണ്ട്. നഞ്ചമ്മ ഒരു പ്രചോദനമാണ്. ആദിവാസികള്‍ക്ക് മാത്രമല്ല, ലോകത്തിനും.