Friday, September 20, 2024

പുസ്തകവും ലോകരാഷ്ട്രീയവും

ലോകത്ത് മുതലാളിത്തം വളരണോ സമഭാവനയുള്ള സോഷ്യലിസ്റ്റ് ലോകം വളരണോ എന്നുള്ളതാണ് എന്നെപ്പോലുള്ളവരുടെ അടിസ്ഥാനപരമായ ചോദ്യം. അതൊരു കഠിന സങ്കല്പം തന്നെയാണ്. എന്നാലും അസാധ്യമെന്നു കരുതുന്ന ആ ലോകത്തെ കൈവരിക്കുക എന്നതുതന്നെയാണ് യാഥാര്‍ത്ഥ്യം. ഇപ്പോള്‍  ഇന്ത്യന്‍ കോര്‍പ്പറേറ്റുകളുടെ വളര്‍ച്ചയെ ആസ്പദമാക്കി കൊണ്ടുവന്ന കാര്‍ഷിക നിയമത്തിനെതിരെ കര്‍ഷകര്‍ ചെറുത്തുനില്‍പ്പ് നടത്തുന്നു. അതേസമയം ഇന്ത്യയുടെ സെക്കുലര്‍ ബോധത്തെ നിരാകരിക്കുന്ന ഭൂരിപക്ഷ വര്‍ഗീയതയെ നമിക്കുന്നു. ഇത്തരമൊരു ഭരണകൂടത്തിന്റെ ശംഖൊലി  നമ്മെ ഭയപ്പെടുത്തുകയും ചെയ്യുന്നു.
യൂറോപ്പിന് തൊട്ടുകിടക്കുന്ന തുര്‍ക്കിയിലെ ഇറാഡോഗന്‍ കഥയും ഇതുതന്നെയാണ്. ആ രാഷ്ട്രത്തിന്റെ സെക്കുലര്‍ ഘടനയില്‍ വെള്ളം ചേര്‍ത്ത് ഇസ്ലാമികതയെ ഊട്ടി വളര്‍ത്തുകയാണ് എര്‍ദോഗാന്‍ എന്ന ഏകാധിപതി. വര്‍ഗീയതയെ വളര്‍ത്താന്‍ അയാള്‍ കാണുന്നിടത്തൊക്കെ പള്ളി പണിയും. അടുത്ത കാലത്തു ഹഗ്ഗിയ  സോഫിയ, ഹോളി സേവിയര്‍  എന്നീ ക്രൈസ്തവ ചരിത്രസ്മാരകങ്ങളെ മുസ്ലിം ദേവാലയങ്ങളാക്കി മാറ്റിയത് ലോകത്തെ ഞെട്ടിച്ചുവല്ലോ. ഇന്ത്യയിലും ഒരു സുപ്രീം കോര്‍ട്ട് ഒത്തുതീര്‍പ്പിന്റെ വഴിയില്‍ ബാബ്‌റി മസ്ജിദ് നിന്ന ഇടം ഒരു ഹിന്ദു ദേവാലയത്തിനായി ഒരുക്കിയത് ജനാധിപത്യ വാദികളെയും. തുര്‍ക്കിയില്‍ എഴുത്തുകാരും സാംസ്‌കാരിക മണ്ഡലങ്ങളും വര്‍ഷങ്ങളോളമായി എര്‍ദോഗാനെതിരെ സമരത്തിലാണ്. നോക്കൂ, തുര്‍ക്കിയില്‍ എഴുത്തുകാര്‍ ഭാണകൂടത്തോട് എതിരിടുകയാണ്. നമ്മുടെ നാട്ടിലെ എഴുത്തുകാരുടെ നിലപാടുകളൂം നമുക്ക് ഈ ഘട്ടത്തില്‍ തുലനം ചെയ്തുനോക്കാം.

പുസ്തക യാത്രയ്ക്കിടയില്‍
എന്റെ ജീവിതത്തിലെ പുസ്തക യാത്രയ്ക്കിടയില്‍ ഇന്ത്യയിലെ ഈ സാഹചര്യത്തിന് തുല്യമായ ഒരു ആഗോള മുഖം ഞാന്‍ കാണുകയുണ്ടായി. നിരന്തര സമ്പര്‍ക്കംകൊണ്ട് സുഹൃത്തുക്കളായ തുര്‍ക്കിയിലെ വനിതാ പുസ്തക സുഹൃത്ത് പറയും, ‘we live in a republic of fear’.

 മൂന്നു വര്‍ഷം മുമ്പ് ഫ്രാങ്ക്ഫുര്‍ട്ടിലെ ലോക പുസ്തകമേളയില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ അവര്‍ പറഞ്ഞു, ”ഫ്രാങ്ക്ഫുര്‍ട്ട് നഗരത്തിലെ ഒരു പബ്ബില്‍ വെച്ച് ഒരു മീറ്റ് നടത്തുന്നു, നീ വരണം. ലോകത്തിലെ കുറേ എഴുത്തുകാരെ ഞാന്‍ നിനക്ക് പരിചയപ്പെടുത്താം.” മഴ ചാറുന്ന ഒക്‌ടോബറില്‍ തണുത്തു വിറച്ചു ഞാനും സഹയാത്രികന്‍ സുഭാഷും അവിടെയെത്തി. അന്ന് കുടുംബസമേതമായിരുന്നു യാത്ര. (മരുമകനും ഡോക്ടറുമായ മിഥുനും ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു). അവിടെ വെച്ചാണ് ബുര്‍ഹാന്‍ സോമെന്‍സ് എന്ന എഴുത്തുകാരെനെയും കൊണ്ട് ഞങ്ങളുടെ വനിതാ സുഹൃത്ത് വരുന്നത്. ബുര്‍ഹാന്‍ കുര്‍ദ് വംശജനാണ്. തുര്‍ക്കി പോലീസിന്റെ മര്‍ദനമേറ്റു കലശലായ പരിക്ക് പറ്റി അദ്ദേഹം കുറെ കാലം ലണ്ടനിലായിരുന്നു. ബുര്‍ഹാന്റെ മൂന്ന് കൃതികള്‍ ഗ്രീന്‍ ബുക്ക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 ബുര്‍ഹാന്‍ കൃതികളില്‍ ഞാന്‍ ഏറ്റവും  ഇഷ്ടപ്പെടുന്നത്
മലയാളത്തില്‍ ‘വിശുദ്ധ മാനസര്‍’, (തുര്‍ക്കിയില്‍ masumalar) എന്ന കൃതിയാണ്. കുര്‍ദ് മേഖലകളിലെ നിഷ്‌ക്കളങ്കമായ ഗ്രാമീണ ജീവിതത്തിന്റെ കഥകളാണ്masumalar. പാവങ്ങളായ ഗ്രാമീണരാണ് ആ കഥകളിലെ സുന്ദരികളൂം സുന്ദരന്മാരും അഥവാ beautiful people. കമല്‍ പാഷ മരിച്ചതും തുര്‍ക്കിയില്‍ ഭരണകൂടം മാറിയതും ഒന്നും അവര്‍ ഇനിയും അറിഞ്ഞിട്ടില്ല. ബുര്‍ഹാന്റെ ‘istanbul istanbul’ എന്ന കൃതി ഭരണകൂടത്തിന്റെ മര്‍ദ്ദനമുറകള്‍ നിറഞ്ഞ തടവറ ജീവിതമാണ്. ഇസ്താംബൂളിലെ പ്രതിരോധങ്ങള്‍ക്കിടയില്‍ ബുര്‍ഹാനും കിട്ടി ഒരു തടവറ ജീവിതം. അവിടെ നിന്നാണ് തന്റെ ഇസ്താംബൂള്‍ എന്ന നോവലും ജനിക്കുന്നത്. ‘ഭീകര മുറകളില്‍ അകപ്പെട്ട മനുഷ്യാവസ്ഥയുടെ സങ്കടകഥയാണ് ഈ നോവല്‍, നമ്മള്‍ ഈ ഭൂമിയുടെ ഉപരിതലത്തിലാണ് ജീവിക്കുന്നത്. ഭൂമിക്കു താഴെ മറ്റൊരു ലോകമുണ്ട്. ഭീകരമായ തടവറകള്‍. അവിടെ നിന്ന് ആരുടെയൊക്കെയോ വിലാപങ്ങളും നിലാവലികളൂം ഉയരുന്നു. നാലാമത്തെ പുസ്തകം Laybrinth മലയാളത്തില്‍ വരുന്നു, ഗ്രീന്‍ബുക്‌സിന്റെ അണിയറയിലാണ്.
നോക്കൂ, ഉറക്കെയുള്ള  കുറെ സാഹിത്യ വാചാടോപങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ നമ്മുടെ ഭാഷയിലൊന്നും അത്തരത്തിലുള്ള കൃതികളില്ല (https://greenbooksindia.com/burhan-sonmez) നോക്കൂ, നമ്മുടെ നാട്ടിലെപ്പോലെയുള്ള മനുഷ്യര്‍ തന്നെയാണ് ലോകത്തെവിടെയുമുള്ള മനുഷ്യര്‍. ഉന്നതമായ ഒരു സാഹിത്യ അവബോധം നമ്മുടെ ഭാഷയിലും ഉണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.

ഹരിത സാവിത്രി
ഇത്രയും പറയുമ്പോള്‍ എനിക്ക് ഹരിതയെക്കുറിച്ചു കൂടി പറയാതിരിക്കാനാവില്ല. ഹരിതയുടെ ‘മുറിവേറ്റവരുടെ പാതകള്‍’ മലയാളത്തിലെ ഒരു പുതിയ എ

ഴുത്താണ് യൂറോപ്പിന്റെ ഗ്രാമപാതകളിലെ ജീവിതത്തിന്റെ കണ്ണ് നീരും ചിരിയും നിറഞ്ഞതാണ് ആ പുസ്തകം. ഹരിത ഒരിക്കല്‍ തൃശ്ശൂരില്‍ എന്ന കാണാന്‍ വന്നിരുന്നു, അപ്പോള്‍ അവള്‍ എനിക്ക് പ്രിയപ്പെട്ട ഒരു അനിയത്തിക്കുട്ടിയായി മാറി.

ഹരിതയും ഞാനും ഈ ലോകത്തെക്കുറിച്ച് ഒരേ പോലെ ചിന്തിക്കുന്നു എന്നതായിരിക്കാം ആ മാനസിക ഐക്യം. അവള്‍ പുതുമയുള്ള ഒരു സാഹിത്യജീവിതം കരുപിടിപ്പിക്കുകയാണ്, ഇടയ്ക്കിടയ്ക്ക് തുര്‍ക്കിയിലും കുര്‍ദ് മേഖലകളിലും വന്നെത്തും. ഞാനാണ് ഹരിതയോടു പറഞ്ഞത് ”ബുര്‍ഹാന്‍ എന്റെ/ഞങ്ങളുടെ സുഹൃത്താണ്, മലയാളത്തിലെ പബ്ലിഷറുമാണ്. പരിചയപ്പെടണം, നമ്മുടെ ഭാഷയിലേക്ക് ഒരു അഭിമുഖം നടത്തണം’ എന്ന്. കൃത്യമായി ഹരിത അത് നിറവേറ്റി. ബുര്‍ഹാന്റെ മുഖച്ചിത്രത്തോടുകൂടി മാതൃഭൂമി വാരിക മലയാ

ളത്തിലുണ്ടായി. ഹരിത നിര്‍വഹിച്ച മറ്റു രണ്ട് പരിഭാഷകളാണ് ഇസ്‌കന്ദര്‍ പാലയുടെ (Tulips of Istanbul)) ഇസ്താംബൂളിലെ പ്രണയപുഷ്പമേ), സമര്‍ യസ്ബക്കിന്റെ (The Crossing) വ്രണിതപലായനങ്ങള്‍ എന്നിവ.
മലയാള വിവര്‍ത്തനത്തെ വെറുതെ വിമര്‍ശിച്ചു നടക്കുന്നവര്‍ ഹരിതയുടെ വിവര്‍ത്തനങ്ങള്‍ കൂടി വായിക്കട്ടെ എന്നാണ് എന്റെ എളിയ ആഗ്രഹം.

കൃഷ്ണദാസ് 
മാനേജിങ് എഡിറ്റർ

Related Articles

1 COMMENT

  1. ഗ്രീൻ പ്രസിദ്ധീകരിച്ച ബുറാൻ സോന്മെസിൻ്റെ പുസ്തകങ്ങൾ വായിച്ചിട്ടുണ്ട് സാർ… എൻ്റെ പ്രിയപ്പെട്ട എഴുത്തുകാരനുമാണ്.ഹരിത സാവിത്രി അദ്ദേഹവുമായി നടത്തിയ അഭിമുഖം മാതൃഭൂമിയിൽ വന്നത് വായിച്ചിരുന്നു…
    അദ്ദേഹത്തിൻ്റെ അടുത്ത പുസ്തകത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles