Wednesday, May 29, 2024

നിരഞ്ജനയുടെ ഉത്കണ്ഠകളും  ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചനും 

ജോ ബേബി എന്ന് സംവിധായകന്റെ ഇന്ത്യൻ അടുക്കളയും (ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ) നിരഞ്ജനയുടെ കൂടെ പറക്കാത്തവരും ഏതാണ്ട് ഒരേ സമയത്തു് പിറന്നുവീണത് നന്നായി . രണ്ടു പേരും തങ്ങളുടെ മേഖലകളിൽ പുതിയവർ. പറയാനുള്ളതാകട്ടെ ശക്തമായ ആവിഷ്കാരങ്ങളും. സിനിമാമാധ്യമമായതുകൊണ്ടു അടുക്കള എല്ലാവരും കണ്ടു. നിരഞ്ജനയുടെ നോവൽ എത്ര പേര് വായിച്ചു ? ഉത്ക്കണ്ഠ എഴുത്തുകാരിക്ക് തന്നെ !
ഒട്ടേറെ മന:സംഘർഷത്തോടെയാണ് നിരഞ്ജന ആ നോവൽ എഴുതി തീർത്തത്. തന്നെ ബന്ധുക്കളും ചുറ്റുമുള്ളവരും എടുത്തുചാട്ടക്കാരിയും കിടപ്പറനോവലും എഴുതുന്നവളായി ചിത്റരീകരിക്കുമോ? ഇവൾ സെക്സുമായി ഇത്ര അധഃപതിച്ചു നടക്കുന്നവളോ എന്നൊക്കെ “ജനം” വിധിയെഴുതുമെന്നുവരെ പേടിച്ചുതന്നെയാണ് ഈ പാവം നിരഞ്ജനയുടെ നിൽപ്പും. ശബരിമലയെ കുറിച്ചുള്ള സുപ്രീം കോടതി വിധിയെ കുറിച്ചുള്ള ഒരു കമന്റു ഷെയർ വരെ നാട്ടു പ്രമാണികൾക്കു എത്ര അലോസരമുണ്ടാക്കുന്നു എന്നവൾ കണ്ടുകഴിഞ്ഞു. ആയതിനാൽ അവൾ പ്രസാധകന് ഒരു ഒറ്റവരി കുറിപ്പെഴുതുന്നു – സർ എന്റെ നോവലിന്റെ ഒരു കോപ്പിയെങ്കിലും വിറ്റുപോയോ ?
നിരഞ്ജനയുടെ ഉത്കണഠകൾ
————————————————-
മറുപടി പറയാത്ത പ്രസാധകനു നിരഞ്ജന തന്റെ പരിദേവനങ്ങൾ നിർത്തുന്നില്ല. നിങ്ങളുടെ സൈറ്റിലെ പരസ്യവാചകങ്ങൾ
അതൊരു പൈങ്കിളിനോവൽ ആണ് എന്ന് സംശയം ഉണർത്തുമോ, സർ ? ഇതൊരു ലൈംഗികദാഹത്തിന്റെയോ, ലൈംഗിക നിരാശയുടെയോ നാണിപ്പിക്കുന്ന സ്വകാര്യതയിൽ ഒളിച്ചുവെച്ച് വായിക്കേണ്ട കഥയുമല്ല. ഒരു സ്ത്രീ ആത്മാഭിമാനമില്ലാത്ത ഒരടിമയുടെ റോളിലേക്ക് ഒതുങ്ങിക്കൂടുമ്പോൾ അതൊരു സ്ത്രീയുടെ ലൈംഗികതക്ഷമതയെ എങ്ങനെ ബാധിക്കുമെന്ന് എന്നുള്ളതിൽ നിന്നും അതവളുടെ ലൈംഗികതയുടെ പരിദേവനങ്ങളുടെയും പരീക്ഷണങ്ങളുടെയും പ്രകടനപത്രികതയായി മാറാതിരിക്കട്ടെ എന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു, മുഖചിത്രത്തിലെ കാലുകൾ കൂടുതൽ അനാവൃതമാകതിരിക്കട്ടെ എന്നും ഞാൻ ആശിക്കുന്നു…”
നിരഞ്ജന മികച്ച വിദ്യാഭ്യാസമുള്ള ഒരു സ്ത്രീയാണ്. അവരുടെ കഥാപാത്രം ആ മികവിൽ തന്നെയാണ് പ്രതികരിക്കുന്നത്. എന്നിട്ടും എഴുതിയതിന്റെ ആത്മ സംഘര്ഷങ്ങള്മാത്രം ബാക്കി നിൽക്കുന്നു! കാരണം ശബരിമലയിലെ
ആർത്തവപ്രശ്‌നത്തെത്തെ ചുടുചോരയിൽ മുക്കിക്കൊല്ലാന്‍ പുരുഷൻ ഉപയോഗിച്ചത് അടിമയായ തന്റെ സ്ത്രീയെ തന്നെയാണ്, എന്നോർക്കു
മ്പോൾ. അവസാനം എല്ലാവരും യാഥാസ്ഥിതി
കന്മാരുടെ കരിംപട്ടികയിലായി, പുരോഗമനം പറഞ്ഞ കക്ഷിയും പിൻവാങ്ങി. വോട്ടു ബാങ്കിന്റെയും അധി കാരമോഹത്തിന്റെയും പരിവേഷത്തിൽ നിരഞ്ജനമാർ ഒറ്റപ്പെടുന്ന കാലമാണ് എന്ന് ഞാൻ തിരിച്ചറിയുന്നു, പെൺ സുഹൃത്തെ !

ഇവിടെ നിരഞ്ജനയുടെ പുരുഷനോ അടുക്കളയിലെ പുരുഷനോ കേവലം ഉദ്ധാരണ
ശക്തി നഷ്ടപെട്ടവനായി ചിത്റരീകരിക്കപ്പെടുന്നില്ല. അതിനുമപ്പുറം സ്ത്രീപുരുഷസംയോഗത്തിന്റെ സൗഖ്യവും ശക്തിയും അവരുടെ മാനസികനിലവാരങ്ങളുടെ സംയോജനമാണ് ഏന്ന് കാണുന്നവരും തിരിച്ചറിയുന്നവരും ആണ്.
അടുക്കളയിലെ സ്ത്രീ യാഥാസ്ഥിതികന്മ്മാരുടെ
മുഖത്തു പാത്രം കഴുകിയ വെള്ളമെടുത്തൊഴിച്ചു പകരം വീട്ടി പുറത്തിറങ്ങുമ്പോൾ, നിരഞ്ജനയുടെ സ്ത്രീ കഥാപാത്രം ഹൈദരാബാദിൽ കണ്ടുമുട്ടിയ ഗുജറാത്തിപരുഷനെ തന്റെ സ്നേഹജീവിതത്തിന്റെ പ്രതീകമായി കാണുന്നു. സ്നേഹം എന്നത് മാംസനിബദ്ധം തന്നെയാണ് എന്നും ഈ കഥാപാത്രം തിരിച്ചറിയുന്നു. അയാൾ യുവാവാണ്, അവളെക്കാൾ പ്രായം കുറഞ്ഞവൻ. മറ്റൊരു വിവാഹത്തിലേക്ക് അയാൾ പ്രവേശിക്കുമ്പോൾ ജീവിതത്തിന്റെ കയ്പ്പും മധുരവും ചിന്തിക്കാനെങ്കിലും അവൾക്കു അവസരമുണ്ടായാല്ലോ! പഴയ ഭർത്താവ് ഇപ്പോഴും നിഴൽപോലെ അവളോടൊപ്പമുണ്ട് …
കാസര്കോഡിൽ നിന്ന് ശ്രീനി വിളിക്കുന്നൂ
പുസ്തകം രണ്ടാഴ്ച കൊണ്ട് അഞ്ഞൂറ് കോപ്പി പോയിരിക്കുന്നു. നിരഞ്ജനേ പുസ്തകം വായിക്കപ്പെടുമെന്നു മാത്രമല്ല, അടുക്കളയോടൊപ്പം ചർച്ചചെയ്യപ്പെടുകയും ചെയ്യും

Related Articles

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles