Friday, September 20, 2024

വിജയരാജമല്ലികയുടെ “മല്ലികവസന്തത്തിന് ” ലീല മേനോൻ അവാർഡ്‌

ലയാളത്തിലെ പ്രശസ്തയായ ആദ്യ ട്രാൻസ്ജെൻ്റർ കവയിത്രി വിജയരാജമല്ലികയുടെ ആത്മകഥ ഗ്രീൻ ബുക്സ്പ്രസിദ്ധീകരിച്ച “മല്ലികാ വസന്തത്തിന് പ്രഥമ ലീലാമേനോൻ അവാർഡ് ലഭിച്ചിരിക്കുന്നു. 2019 ലെ സംസ്ഥാന യുവജനക്ഷേമ ബോർഡിൻ്റെ സ്വാമി വിവേകാനന്ദാ യുവ പ്രതിഭാ പുരസ്കാരവും ഈ കൃതിക്കായിരുന്നു എന്നത് ശ്രദ്ധേയമാണ്.

നീ എന്താണ് എന്നതിന് ഞാൻ ഇതാണ്. ഇങ്ങനെയൊക്കെയാണ് എന്ന് ഒരു മനുഷ്യന് പറയേണ്ടി വരിക, നിലനിൽപ്പിന് ചുറ്റുപാടുകളോട് കലഹിക്കേണ്ടി വരിക , ഇടപെടലുകളിലെ വിടവുകളെ ചോദ്യം ചെയ്യേണ്ടി വരിക, ലൈംഗിക അസഹിഷ്ണുതകളിൽ സഹിഷ്ണുതയ്ക്ക് വേണ്ടി വാദിക്കേണ്ടി വരിക ഇങ്ങനെ എന്തെല്ലാം എന്തെല്ലാം കർമ്മങ്ങളുണ്ട് ഒരു മനുഷ്യന്.. എഴുത്തുകൊണ്ടും ,വ്യക്തിത്വം കൊണ്ടും ഞാനിങ്ങനെയാണ് എന്ന് ഒരാൾക്ക് പറയേണ്ടി വരുന്ന ഒരു കാലഘട്ടം കൂടിയാണത് .. മല്ലികയുടെ അടയാളപ്പെടുത്തലുകൾ …. അടയാളപ്പെടലുകൾ ,പ്രണയം ,ജീവിതം ,ലൈംഗികത ,സ്വപ്നം.. എല്ലാം മല്ലികാ വസന്തം എന്ന ആത്മകഥയിൽ വായനക്കാരനുമായി പങ്കു വയ്ക്കുന്നു ..

മനുഷ്യൻ മനുഷ്യനെ പങ്കു വയ്ക്കുന്ന കാലത്ത് എൻ്റെ ഇടവും ഇതുതന്നെയാണ് എന്ന് പ്രഖ്യാപിക്കേണ്ടി വരുന്ന സ്ത്രീ …മല്ലിക ആരായിരുന്നു, എന്തായിരുന്നു ,ഇനി എന്തായിരിക്കും. എന്ന് അടയാളപ്പെടുത്തേണ്ടത് അവളുടെ ക്രിയാത്മകതയുടെ ,സർഗാത്മകയുടെ, അധികാര ഭാവം കൂടിയാണ് . ,നിർഭയം ഞാൻ ഇത്രത്തോളം യാത്ര ചെയ്തിട്ടും തളർന്നില്ല എന്നു വിളിച്ചു പറയുന്നത് തലമുറകളോടുള്ള കടമയാണ്. അവഗണിക്കുന്ന സമൂഹത്തോടും കുടുംബത്തോടുമുള്ള ഉൾപ്പെടുത്തലുകളിലെ ആത്മാർത്ഥയില്ലായ്മയെ പൊള്ളുന്ന വാക്കുകൾ കൊണ്ട് ചോദ്യം ചെയ്യുന്നു . ഇടങ്ങൾക്കു വേണ്ടിയുള്ള ആത്മാർത്ഥമായ ഇടപെടലുകൾക്ക് വേണ്ടിയാണ് മല്ലിക തൂലിക ചലിപ്പിക്കുന്നത് .പൊള്ളലുകളിലും ,വേദനകളിലൂടെയും മാത്രമേ ഓരോ വായനക്കാരനും ഈ കൃതിയിലൂടെ ഉടനീളം പോകാനാകൂ. ശരീരത്തിന്റെയും ,മനസിന്റെയും ,പ്രതിസന്ധികളും ആഘോഷങ്ങളും വായനക്കാരനു മുൻപിലേക്ക് വസന്തമായി ഒരുക്കിയിരിക്കുന്ന ഈ പുസ്തകം മലയാളികൾ നെഞ്ചോടു ചേർക്കും .

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles