Wednesday, May 29, 2024

നളിനി കരഞ്ഞു തീർത്ത കടലുകൾ

ന്ത്യ ഭൂഖണ്ഡത്തെ പിടിച്ചു കുലുക്കിയ ഒരു ചരിത്ര കാലഘട്ടം കടന്നു പോയി.
ഇന്ദിര ഗാന്ധി , രാജീവ് ഗാന്ധി , വേലുപ്പിള്ള പ്രഭാകരൻ , എൽ ടി ടി ഇ  എന്നിങ്ങനെ
രക്ത പങ്കിലമായ ഒരു ചരിത്രത്തിന്റെ രക്തക്കറകൾ  നമ്മെ ഇപ്പോഴും അലട്ടുമ്പോൾ നളിനി കരഞ്ഞു തീർത്ത കടലുകളെ ചൊല്ലി ഒരു പുസ്തകമുണ്ടായത് നന്നായി. കാരണം  ചരിത്രത്തിൽ ഇപ്പോഴും മറഞ്ഞു കിടക്കുന്നത് സത്യങ്ങൾ മാത്രമാണ് .
മലയാളത്തിലെ ബേസ്റ്റ്  സെല്ലെർ ആയ “ രാജീവ് ഗാന്ധി വധം , മറക്കപെട്ട സത്യങ്ങൾ
എന്ന പുസ്തകത്തെ കുറിച്ച് ജോയിഷ് ജോസ് എഴുതുന്നു.
‘എന്താടീ.. നിന്നെ പൂർണ നഗ്നയാക്കി നിർത്തി ചോദ്യം ചെയ്താലേ നീ മര്യാദ പഠിക്കുകയുള്ളോ?’ എന്ന ഈ ഒരു ചോദ്യം മാത്രമാണ് ആ വിചാരണ ഉദ്യോഗസ്ഥന്റെ വായയിൽനിന്നു വീണ അൽപമെങ്കിലും മാന്യതയുള്ള വക്കുകൾ! ഇതിനേക്കാൾ എത്രയോ നികൃഷ്ടമായ ഭാഷയാണ് അയാൾ തുടർന്ന് ഉപയോഗിച്ചത്. അൽപമെങ്കിലും മനക്കട്ടിയില്ലാത്തവരായിരുന്നെങ്കിൽ അപ്പോൾത്തന്നെ അവരുടെ ജീവൻ ഉടൽവിട്ടു പിരിഞ്ഞുപോകുമായിരുന്നു. ആ അസഭ്യ വർഷങ്ങൾ ഏതൊരു മനുഷ്യന്റെയും ആത്മാഭിമാനത്തെയും ഉണർവുകളെയും പിഴുതെറിഞ്ഞു കളയും.തുടർന്ന് അവരുടെ താളത്തിനൊത്തു തുള്ളുന്ന ഒരു പാവയായി, ജീവച്ഛവമായി ഏതൊരാളും മാറിപ്പോകും.അൽപ്പനേരം കഴിഞ്ഞ് ഒരു പൊലീസുകാരൻ വന്ന് എന്നെ കൂട്ടിക്കൊണ്ടുപോയി. ‘ഇതോടെ നിന്റെ കഥ കഴിയും. എന്തു നടക്കുമോ എന്തോ? മര്യാദയ്ക്കു പറയുന്നതു കേട്ടുനടന്നോ.. എങ്ങനെയെങ്കിലും ജീവൻ രക്ഷിക്കാൻ നോക്ക്..’ ഇങ്ങനെ ദ്വയാർഥത്തിൽ, എന്നാൽ ഭയപ്പെടുത്താനും വേണ്ടി പലതും പോകുന്നവഴിയിൽ അയാൾ പറഞ്ഞുകൊണ്ടിരുന്നു.
അയാളുടെ ഭീഷണി എന്നെ വല്ലാതെ ഉലച്ചുകളഞ്ഞു. എന്താണു നടക്കാൻ പോകുന്നതെന്നറിയാതെ എന്റെ അടിവയറു വരെ നീറാൻ തുടങ്ങി. കൈകാലുകൾ വിയർക്കാനും വിറയ്ക്കാനും തുടങ്ങി. മേൽനിലയിലുള്ള സൂപ്രണ്ടിന്റെ മുറിക്കുള്ളിലേക്ക് എന്നെ പിടിച്ചുതള്ളി. തിരിഞ്ഞു നോക്കുന്നതിനിടിയിൽ പുറത്തുനിന്നും ഉഗ്രശബ്ദത്തോടെ വാതിൽ ആഞ്ഞടച്ചു. എതിരെ കസേരയിൽ പൊലീസ് സൂപ്രണ്ട് ഇരിക്കുന്നു. അയാൾ എന്നെ തുറിച്ചുനോക്കിക്കൊണ്ടിരുന്നു.’ജീവൻ കയ്യിലെടുത്തു പിടിച്ചിരിക്കും പോലെ എന്നൊരു ചൊല്ലുണ്ടല്ലോ. അതായിരുന്നു എന്റെ അവസ്ഥ.
എടീ തേവിടിശ്ശീ.. നടന്നതെല്ലാം ഒന്നു വിട്ടുപോകാതെ പറയെടീ.. ഒന്നും മറച്ചുവയ്ക്കാൻ പാടില്ല. മനസ്സിലായോ? ആ മുരുകനുമായി എങ്ങനെ പരിചയപ്പെട്ടു? എങ്ങനെയായിരുന്നു നിങ്ങൾ തമ്മിലുള്ള ബന്ധം? അവനോടൊപ്പം എവിടെയെല്ലാം ചുറ്റിനടന്നു? നിങ്ങൾഎന്തെല്ലാം ചെയ്തു? നിങ്ങൾ നടത്തിയ ഗൂഢാലോചനകളെപ്പറ്റിയെല്ലാം പറയണം. നിർത്താതെ പറഞ്ഞുകൊണ്ടിരിക്കണം. ഞാൻ ചോദിച്ചുകൊണ്ടേയിരിക്കും.’അയാൾ പരുക്കൻ ശബ്ദത്തിൽ ആജ്ഞാപിച്ചു. വേട്ടയാടാനായി ചുറ്റും കൂടിനിൽക്കുന്ന പുലികൾക്കു നടുവിൽപ്പെട്ട പേടമാനെപ്പോലെ ഭയന്നു വിറച്ചു ഞാൻ നിന്നു.യഥാർഥത്തിൽ നടന്നതും എനിക്കറിയാവുന്നതുമായ എല്ലാകാര്യങ്ങളും ഒന്നും ഒളിക്കാതെ ഞാൻ പറഞ്ഞുകൊണ്ടിരുന്നു. അൽപനേരത്തിനുള്ളിൽ ആ ഓഫിസർ ഉറങ്ങാൻ തുടങ്ങി. ഇതുകണ്ട ഞാൻ ഇനി പറഞ്ഞിട്ടു കാര്യമില്ലല്ലോ എന്നു കരുതി പറച്ചിൽ നിർത്തി.
പെട്ടന്നു കണ്ണുതുറന്ന അയാൾ ‘എന്താടീ നിർത്തിക്കളഞ്ഞത്? നീ എത്രപേരെ കണ്ടിട്ടുണ്ട്? ആരുടെയെല്ലാം കൂടെ പോയിട്ടുണ്ട്? അവരെയൊക്കെ കബളിപ്പിച്ചതുപോലെ എന്നെ പറ്റിക്കാൻ നോക്കേണ്ട. നീ ഒരുപാടുപേരെ കണ്ടിട്ടുണ്ടല്ലോ. പിന്നെ ഇവനോടു മാത്രമെന്തേ നിനക്കിത്ര കമ്പം തോന്നാൻകാരണം? അതോ അവനു നിന്നോടാണോ ഇഷ്ടം തോന്നിയത്. പറയെടീ.. മോളേ…’ ഇങ്ങനെ ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. എന്നോട് എന്തെങ്കിലും ചോദിച്ചറിയുക എന്നുള്ളതല്ല അയാളുടെ അയാളുടെ  ലക്ഷ്യം. എന്നെ മാനസ്സികമായി തളർത്തണം.’നിർത്താതെ പറഞ്ഞുകൊണ്ടിരിക്കണം.. നിർത്തിയാൽ നിന്റെമുതുകിലെ തോലുരിച്ചെടുക്കും’ എന്നു പറഞ്ഞുകൊണ്ട് കയ്യിലുണ്ടായിരുന്ന ചൂരൽവടി കൊണ്ട് മുതുകത്ത് ഒരു കുത്തുകുത്തി. കഴുത്തറത്ത കോഴിയെപ്പോലെ ഞാൻ നിലത്തുവീണു.
ലോകത്ത് ഏറ്റവും കൂടുതൽ കാലം തടവുശിക്ഷ അനുഭവിച്ച്. ക്രൂരമർദനങ്ങൾക്ക് ഇരയായ നളിനി കരഞ്ഞുതീർത്ത ദുഃഖപ്രവാഹങ്ങളുടെ കടലുകളാണ് ഈ പുസ്തകം. പ്രണയത്തിന്റെ ബലിപീഠത്തിൽ അർപ്പിക്കപ്പെട്ട ഒരു ദുരന്തകഥ കൂടിയാണിത്. നളിനി ചോദിക്കുന്നു. യഥാർത്ഥ കുറ്റവാളിയെ രക്ഷപ്പെടുത്തിയവരോട് രാജീവ് ഗാന്ധിയുടെ ആത്മാവ് പൊറുക്കുമോ? ഒരു ജനാതിപത്യ രാഷ്ട്രത്തിനു ചേർന്ന കുറ്റാന്വേഷണമാണോ നടന്നത്?
വിശാഖപട്ടണത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുശേഷം 1991 മേയ് 21-ന് ശ്രീപെരുംപുത്തൂരിലായിരുന്നു അടുത്ത ജാഥ. മദ്രാസിൽ എത്തിയ രാജീവ് ശ്രീപെരുംപുത്തൂരിലേക്ക് വാഹനമാർഗം പുറപ്പെട്ടു. പോകുന്നിടത് പലയിടത്തും വാഹനം നിർത്തി പ്രസംഗിക്കുകയും, ജനങ്ങളെ അഭിസംബോധന ചെയ്യുകയും ചെയ്ത ശേഷമാണ് അദ്ദേഹം ശ്രീപെരുംപുത്തൂരിലെ വേദിയിൽ എത്തുന്നത്. അവിടെ അദ്ദേഹം കാറിൽ നിന്നിറങ്ങുകയും, വേദിക്കരികിലേക്കു നടന്നു പോവുകയും ചെയ്തു. അവിടെ തടിച്ചുകൂടിയ ജനങ്ങൾ നൽകിയ പൂച്ചെണ്ടുകളും, പൂമാലകളും സ്വീകരിച്ച് അദ്ദേഹം അദ്ദേഹം വേദിക്കരികിലേക്കു നടന്നു. രാത്രി പത്തരയോടടുപ്പിച്ച് തനു എന്ന എൽടിടിഇ ചാവേർ രാജീവ് ഗാന്ധിയെ സമീപിച്ച് അനുഗ്രഹം തേടാനെന്ന വ്യാജേന കാലിൽ തൊടാൻ വേണ്ടി കുനിയുകയും, അതിനിടെ തന്റെ അരയിൽ സ്ഥാപിച്ചിരുന്ന ബെൽറ്റ് ബോംബ് പൊട്ടിക്കുകയും ചേയ്തു. അന്നവിടെ നടന്ന സ്‌ഫോടനത്തിൽ രാജീവ് ഗാന്ധിയെക്കൂടാതെ പതിനാലു പേർ കൂടി കൊല്ലപ്പെട്ടു.
എല്ലാം തുടങ്ങുന്നത് രാജീവ് ഗാന്ധി എടുത്ത ഒരു തീരുമാനത്തിലാണ്. 1987 ജൂലൈ 29 – അന്നായിരുന്നു ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും, ശ്രീലങ്കൻ പ്രധാനമന്ത്രി ജെ ആർ ജയവർധനെ ഇന്തോ-ശ്രീലങ്ക സമാധാന ഉടമ്പടി ഒപ്പുവെക്കുന്നത്. അത് ശ്രീലങ്കയിലെ തമിഴ് വംശജരും സിംഹളരും തമ്മിലുള്ള സംഘർഷം എന്നെന്നേക്കുമായി പരിഹരിക്കുക എന്നതായിരുന്നു. 1983 മുതൽക്കിങ്ങോട്ട് ശ്രീലങ്കയിൽ തമിഴ് വംശജരുടെ സംഘടനയായ എൽടിടിഇയും സിംഹളർക്ക് സ്വാധീനമുള്ള ശ്രീലങ്കൻ ഗവൺമെന്റും തമ്മിൽ വലിയ തോതിൽ സംഘർഷങ്ങൾ നിലനിൽക്കുന്നുണ്ടായിരുന്നു. ഉടമ്പടി പ്രകാരം ഇന്ത്യ ശ്രീലങ്കയിലേക്ക് ഒരു സമാധാനസേനയെ അയച്ചിരുന്നു. ഇന്ത്യൻ പീസ് കീപ്പിംഗ് കോഴ്സ് അഥവാ IPKF. തുടക്കത്തിലെ എതിർപ്പുകൾക്കു ശേഷം മനസ്സില്ലാ മനസ്സോടെ IPKF -നു മുന്നിൽ ആയുധം വെച്ച് കീഴടങ്ങിയ LTTE താമസിയാതെ വീണ്ടും കലാപത്തിനിറങ്ങി. അപ്പോൾ IPKF  അവരെ ഉരുക്കുമുഷ്ടിയോടെ നേരിട്ടു. അവരെ അടിച്ചമർത്താനുള്ള ശ്രമത്തിനിടെ ഏറെ ചോരചിന്തിഅന്ന് ലങ്കയുടെ മണ്ണിൽ.
അങ്ങനെ ഐപികെഎഫിന്റെ ഇടപെടലിൽ ശ്രീലങ്ക രക്തരൂഷിതമാകാൻ തുടങ്ങിയപ്പോൾ ഇന്ത്യയിലെ തമിഴ് ജനതയിൽ നിന്ന് കേന്ദ്രത്തിലേക്ക് സമ്മർദ്ദമുണ്ടായി. എന്നാൽ അതിനെ മാനിക്കാനോ സേനയെ തിരിച്ചുവിളിക്കാനോ അന്ന്  രാജീവ് ഗാന്ധി വിസമ്മതിച്ചു. 1989 -ൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഗവൺമെന്റ് മൂക്കും കുത്തി താഴെവീണു. തുടർന്ന് പ്രധാനമന്ത്രിയായ വിപി സിംഗ് അധികാരത്തിലേറിയ അടുത്ത നിമിഷം തന്നെ  സമാധാനസേനയെ പിൻവലിക്കാനുള്ള ഉത്തരവിറക്കി. 1990 -ൽ പിൻവാങ്ങൽ പൂർണ്ണമായി. അതോടെ എൽടിടിഇയുടെ മുന്നിൽ രാ
ജീവ് ഗാന്ധിക്ക് ഒരു വില്ലൻ പരിവേഷമായി. നയതന്ത്രപരമായ ഒരു ദുരന്തമായിരുന്നു ഇന്ത്യക്ക് ആ സമാധാന ദൗത്യം. 1200 ഇന്ത്യൻ പട്ടാളക്കാർക്ക് ജീവൻ നഷ്ടമായപ്പോൾ, മറുപക്ഷത്ത് അത് 5000 -ൽ അധികമായിരുന്നു.  ഗവൺമെന്റിന് ഏകദേശം ആയിരം കോടിയോളം ചെലവുവന്നു അങ്ങനെയൊരു ദൗത്യം അവസാനിപ്പിച്ച് ഇന്ത്യൻ സൈന്യം തിരികെയെത്തിയപ്പോഴേക്കും. മണ്ണിലേക്കയച്ച് ഈലത്തിലെ തമിഴരുടെ മരണത്തിനു കാരണക്കാരനായ രാജീവ് ഗാന്ധിയോട് എൽടിടിഇ തലവൻ വേലുപ്പിള്ള പ്രഭാകരന് അടങ്ങാത്ത പ്രതികാരമുണ്ടായിരുന്നു.1991 -ലെ തെരഞ്ഞെടുപ്പിൽ രാജീവ് ഗാന്ധി അധികാരത്തിലേറിയാൽ രണ്ടാമതൊരു വട്ടം കൂടി IPKF’നെ ലങ്കയിലേക്കയക്കുമോ എന്ന ഭയം പ്രഭാകരനുണ്ടായിരുന്നു. അതാണ് രാജീവ് ഗാന്ധിക്കെതിരെ ഒരു ചാവേർ ആക്രമണം നടത്താൻ എൽടിടിഇയെ പ്രേരിപ്പിച്ചത്. പ്രധാനമന്ത്രി ആയിക്കഴിഞ്ഞാൽ സെക്യൂരിറ്റി ഇരട്ടിക്കും, പിന്നെ കൊല്ലുക വളരെ പ്രയാസമായിരിക്കും എന്ന് അവർക്ക് അറിയാമായിരുന്നു. അതാണ് തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനി
ടെ തന്നെ വധിക്കാൻ അവർ പ്ലാനിട്ടത്.
രാജീവ് ഗാന്ധി കൊലക്കേസിലെ പ്രതികൾ 1998 ജനുവരിയിൽ സ്‌പെഷ്യൽ ടാഡ കോടതിയിൽ നടന്ന വിചാരണയ്ക്കുശേഷം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. 1999 മെയ് 11 -ന് മേൽക്കോടതി വധശിക്ഷ ശരിവെച്ചു. കൊലപാതകം നടന്ന് 24 കൊല്ലത്തിനു ശേഷം 2014 -ൽ സുപ്രീം കോടതി നളിനിയടക്കം മൂന്നുപേരുടെ വധശിക്ഷ ജീവപര്യന്തമാക്കി വെട്ടിച്ചുരുക്കി. അവർ സമർപ്പിച്ച ദയാഹർജി

 കേന്ദ്രം 11 കൊല്ലം വൈകിച്ചു എന്നതായിരുന്നു എന്നതായിരുന്നു അന്ന് കോടതി ചൂണ്ടിക്കാണിച്ച കാരണം. കഴിഞ്ഞ മൂന്നു ദശാബ്ദങ്ങളായി തമിഴ്‌നാട്ടിലെ വെല്ലൂർ സെൻട്രൽ ജയിലാണ് നളിനിക്ക് വീട്. ആരാണ് നളിനി എന്ന നളിനി ശ്രീഹരൻ? എന്തിനാണ് അവർ സമർപ്പിച്ച ദയാഹർജി കേന്ദ്രം 11 കൊല്ലം വൈകിച്ചു എന്നതായിരുന്നു എന്നതായിരുന്നു അന്ന് കോടതി ചൂണ്ടിക്കാണിച്ച കാരണം. കഴിഞ്ഞ മൂന്നു ദശാബ്ദങ്ങളായി തമിഴ്‌നാട്ടിലെ വെല്ലൂർ സെൻട്രൽ ജയിലാണ് നളിനിക്ക് വീട്. ആരാണ് നളിനി എന്ന നളിനി ശ്രീഹരൻ? എന്തിനാണ് അവർ കഴിഞ്ഞ മൂന്നുപതിറ്റാണ്ടുകളായി കാരാഗൃഹത്തിൽ കഴിയുന്നത്? രാജീവ് ഗാന്ധി വാദത്തിന്റെ ഗൂഢാലോചനയിൽ അവർക്കുള്ള പങ്ക് .എന്താണ്? അതാണീ പുസ്തകം പറയുന്നത് ലോകത്ത് ഏറ്റവും കൂടുതൽ കാലം തടവുശിക്ഷ അനുഭവിച്ച് ക്രൂരമർദനങ്ങൾക്ക് ഇരയായ നളിനി കരഞ്ഞുതീർത്ത ദുഃഖപ്രവാഹങ്ങളുടെ കടലുകളാണ് ഈ പുസ്തകം. പ്രണയത്തിന്റെ ബലിപീഠത്തിൽ അർപ്പിക്കപ്പെട്ട ഒരു ദുരന്തകഥ കൂടിയാണിത്. നളിനി ചോദിക്കുന്നു യഥാർത്ഥ കുറ്റവാളിയെ രക്ഷപ്പെടുത്തിയവരോട് രാജീവ് ഗാന്ധിയുടെ ആത്മാവ് പൊറുക്കുമോ? ഒരു ജനാതിപത്യ രാഷ്ട്രത്തിനു ചേർന്ന കുറ്റാന്വേഷണമാണോ നടന്നത്?ർ കഴിഞ്ഞ മൂന്നുപതിറ്റാണ്ടുകളായി കാരാഗൃഹത്തിൽ കഴിയുന്നത്? രാജീവ് ഗാന്ധി വാദത്തിന്റെ ഗൂഢാലോചനയിൽ അവർക്കുള്ള പങ്ക് .എന്താണ്?
അതാണീ പുസ്തകം പറയുന്നത് ലോകത്ത് ഏറ്റവും കൂടുതൽ കാലം തടവുശിക്ഷ അനുഭവിച്ച് ക്രൂരമർദനങ്ങൾക്ക് ഇരയായ നളിനി കരഞ്ഞുതീർത്ത ദുഃഖപ്രവാഹങ്ങളുടെ കടലുകളാണ് ഈ പുസ്തകം. പ്രണയത്തിന്റെ ബലിപീഠത്തിൽ അർപ്പിക്കപ്പെട്ട ഒരു ദുരന്തകഥ കൂടിയാണിത്. നളിനി ചോദിക്കുന്നു യഥാർത്ഥ കുറ്റവാളിയെ രക്ഷപ്പെടുത്തിയവരോട് രാജീവ് ഗാന്ധിയുടെ ആത്മാവ് പൊറുക്കുമോ? ഒരു ജനാതിപത്യ രാഷ്ട്രത്തിനു ചേർന്ന കുറ്റാന്വേഷണമാണോ നടന്നത്?
പരിഭാഷ – ഇടമണ്‍ രാജന്‍ ( Rajan Achuthan )
കുറിപ്പ് തയ്യാറാക്കിയത് – ജോയിഷ് ജോസ്, 9656935433

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles