Friday, September 20, 2024

മലയാളത്തിന്റെ നിറവെണ്മയായ  കവിക്ക്  പ്രണാമം. 

‘ഭൂരിപക്ഷത്തിൻ വരം
നേടിടും ജയത്തേക്കാൾ
നേരിനൊപ്പം നിന്നു
തോൽക്കുവാൻ എനിക്കിഷ്ടം’
എന്ന്  എഴുതിയ വിഷ്ണു നാരായണൻ നമ്പൂതിരി നമ്മെ വിട്ടു പിരിഞ്ഞു.
കവിയും ഇംഗ്ലീഷ്  സാഹിത്യ പണ്ഡിതനുമായിരുന്നു വിഷ്ണുനാരായണൻ നമ്പൂതിരി  ഉപന്യാസങ്ങൾ, വിവർത്തനങ്ങൾ, കുട്ടികളുടെ സാഹിത്യം തുടങ്ങിയ മറ്റ് വിഭാഗങ്ങളിലും സംഭാവന നൽകി. സ്വതന്ത്ര്യ ത്തെ  കുറിച്ച്  ഒരു  ഗീതം , ഭൂമിഗീതങ്ങൾ, മുഖമെവിടെ, ആരണ്യകം, അപരാജിത, ഉജ്ജയിനിയിലെ  രാപകലുകൾ,  പ്രണയഗീതങ്ങൾ  ഇന്ത്യ യെന്ന  വികാരം , ചാരുലത എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ കൃതികളിൽ ഉൾപ്പെടുന്നു.
 പത്മശ്രീ,  എഴുത്തച്ഛൻ പുരസ്കാരം,    അവാർഡ്. വയലാർ അവാർഡ് , വള്ളത്തോൾ പുരസ്കാരം , | സമഗ്ര സംഭാവന കേരള സാഹിത്യ അക്കാദമി പുരസ്കാരം , ആശാൻ പുരസ്കാരം , സാഹിത്യ അക്കാദമി പുരസ്കാരം ഓടക്കുഴൽ അവാർഡ്,  പി. കുഞ്ഞിരാമൻ  നായർ  അവാർഡ്  എന്നിവ  നൽകി  ആദരിച്ചു.
“ജീവിതത്തില്‍ വെറുതെയാകുന്നില്ല
ഭാവശുദ്ധിയും ഭംഗിയും വെണ്‍മയും
പൂവിനുള്ള സുഗന്ധവും അന്യനായ്
താനൊരുക്കും ചെറിയ സംതൃപ്തിയും
നേരിനായ് മുറിവാര്‍ന്ന തന്‍ ജീവനാല്‍
പാരിനേകും മംഗളാശംസയും “
എന്ന്  പാടി  സൗമ്യവും  ദീപ്തവുമായ   കവിതകളെഴുതിയ കവിഗുരു.  നമ്പൂതിരിപാരമ്പര്യവും ആധുനികതയും കവിതയിൽ കോർത്തിണക്കിയ  കവി. മലയാളത്തിലെ ആധുനിക എഴുത്തുകാർക്കിടയിൽ, പാരമ്പര്യവുമായുള്ള ബന്ധംകൊണ്ട് ഒറ്റപ്പെട്ടുനിൽക്കുന്നു.
 ‘കവിതയുടെ ഡി.എൻ.എ, അസാഹിതീയം’ എന്നിവ ലേഖനസമാഹാരങ്ങളാണ്.  കുറച്ചുകാലം തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ ശാന്തിക്കാരനായിരുന്നു.
ആരറിവൂ
മൽ പ്രാണനിൽ
നീയൊരീരടിയായ്
മയങ്ങുന്ന കാര്യം
പ്രണാമം…

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles