നോബൽ സമ്മാന ജേതാവായ ഓൾഗ ടോകാർ ചുകിന്റെ പുതിയ നോവൽ ദ ലോസ്റ്റ് സോൾ പുറത്തിറങ്ങി. 2017 ൽ എഴുതിയ ഈ നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ അന്റോണിയ ലോയ്ഡ് ജോൺസ് ആണ് നിർവഹിച്ചിരിക്കുന്നത്. കുട്ടികൾക്ക് വേണ്ടിയുള്ള ഈ നോവൽ എല്ലാ വിഭാഗം വായനക്കാരെയും തൃപ്തിപ്പെടുത്തുന്നതാണെന്ന് പ്രസാധകർ പറയുന്നു. ഓൾഗ ടോകാർ ചുകിന്റെ — എന്നീ നോവലുകളുടെ മലയാള പരിഭാഷ ഗ്രീൻ ബുക്സ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.