പുസ്തകങ്ങളെ സ്‌നേഹിക്കുകയും അതിലൂടെ വളരുകയും ചെയ്ത ഒരു കാലമുണ്ടായിരുന്നു. അതില്‍ നിന്ന് ലഭിക്കുന്ന കാല്‍പ്പനിക നിര്‍വൃതി മനസ്സില്‍നിന്ന് ഇന്നും മാഞ്ഞുപോയിട്ടില്ല. എന്നാല്‍ ശാസ്ത്രസാങ്കേതിക വിദ്യയുടെ വളര്‍ച്ച നമ്മെ അമ്പരപ്പിക്കുന്നു. പുസ്തകരംഗവും ഇ കോമേഴ്‌സ് വിപണിക്ക് കളമൊരുക്കുകയാണ്. കേരളത്തിന് അകത്തും പുറത്തും വിദേശരാജ്യങ്ങളിലും താമസിക്കുന്ന അനേകലക്ഷം മലയാളികളെ ഒരു ചരടില്‍ കോര്‍ത്തിണക്കുവാന്‍ ഈ സാങ്കേതിക വിദ്യയ്ക്ക് കഴിയുന്നു എന്നറിയുന്നതില്‍ വിസ്മയവും സന്തോഷവുമുണ്ട്. പ്രസാധകരംഗത്ത് എപ്പോഴും മുന്നിട്ടു നില്‍ക്കുന്ന ഗ്രീന്‍ ബുക്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപകമായി ഇലക്‌ട്രോണിക് മേഖലയിലും വരുന്നു എന്നത് ശുഭോദര്‍ക്കമാണ്. പുതുതായി ഉദ്ഘാടനം ചെയ്യുന്ന സാഹിത്യ പോര്‍ട്ടലിനു ഭാവുകങ്ങളും ആശംസകളും ഞാന്‍ നേരുന്നു. മികച്ച പുസ്തകങ്ങള്‍ മലയാളത്തില്‍ സംഭാവന ചെയ്ത ഗ്രീന്‍ ബുക്‌സിന് ആശയമേഖലയിലും ഒട്ടേറെ സംഭാവനകള്‍ കൈവരട്ടെ.
സാനു മാഷ്