Friday, September 20, 2024

ഗ്രീന്‍ ബുക്‌സിന് അഭിനന്ദനങ്ങള്‍ – സേതു

”രചനയിലും വായനയിലും വലിയൊരു ചുവടുമാറ്റമായിരുന്നു ബെന്യാമിന്റെ ‘ആടുജീവിതം’. സകലരാലും വഞ്ചിക്കപ്പെട്ട് മണലാരണ്യത്തില്‍ ഏകനായി അലയാന്‍ വിധിക്കപ്പെട്ട ഒരു പാവം കുടിയേറ്റ തൊഴിലാളിയുടെ ദുരന്താനുഭവങ്ങള്‍ ഭാഷാപരമായ ചമത്കാരങ്ങളും ആടയാഭരണങ്ങളുമില്ലാതെ നേരെ ചൊവ്വെ പറഞ്ഞു വയ്ക്കാന്‍ നോവലിസ്റ്റിന് കഴിഞ്ഞപ്പോള്‍ അത് അനുവാചകന്റെ ഉള്ളിലെ നിലയ്ക്കാത്ത നീറ്റലായി മാറി. അതുകൊണ്ടുതന്നെ പരമ്പരാഗത സാഹിത്യ സങ്കല്പങ്ങള്‍ക്കപ്പുറമായി ഇതൊരു വേറിട്ട രചനയായി നിലകൊള്ളുന്നു. ഇപ്പോള്‍ അത് വില്പനയില്‍ ഒരു സര്‍വ്വകാല റെക്കോര്‍ഡിലേക്കും എത്തിയിരിക്കുന്നു. ഈ കൃതിയെ തക്ക സമയത്ത് കണ്ടെത്തി പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞ ഗ്രീന്‍ ബുക്‌സിന് അഭിനന്ദനങ്ങള്‍!”
സേതു

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles