”ആടുജീവിതം രണ്ടു ലക്ഷം കോപ്പി വിറ്റഴിഞ്ഞു എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നില്ല. അത്തരമൊരു വില്പന മലയാള പുസ്തക വിപണിയില്‍ വിരളമാണെങ്കില്‍ പോലും. എന്നെ അത്ഭുതപ്പെടുത്തുന്നത് ‘ആടുജീവിതം’ തന്നെയാണ്. കാരണം അത്രമാത്രം കാലികവും സാമഗ്രികവുമായ അവബോധ കൃത്യതയോടെയും ഹൃദയദ്രവീകരണ ശക്തിയോടെയുമാണ് ആ കൃതി ഗള്‍ഫ് പ്രവാസികളുടെ ഒരു മുഴുവന്‍ തലമുറയുടെയും ഹൃദയതാളങ്ങളെ തളച്ചിട്ടത് – അവരുടെ കണ്ണീരും കിനാവും ആശയും നിരാശയും ഭീതിയും സമാധാനവും തോല്‍വിയും വിജയവും. കേരളീയ വായനാസമൂഹത്തിന്റെ വിഭിന്നാരുചികളെ ‘ആടുജീവിത’ത്തിന്റെ രചനാവൈഭവവും ആഖ്യാനസമൃദ്ധിയും പിടിച്ചടക്കി. ബെന്യാമിന്റെ നോവല്‍ ആധുനിക മലയാളനോവലിലെ ഒരു നാഴികക്കല്ലായി തീര്‍ന്നതിന്റെ മറ്റൊരു മുഖം മാത്രമാണ് അതിന്റെ അതിശയിപ്പിക്കുന്ന പ്രചാരം.”
സക്കറിയ
Books By Zacharia: Zacharia (greenbooksindia.com)