കോവിഡാനന്തര സാമ്പത്തിക പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുന്ന നടപടികൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന കേന്ദ്ര ബജറ്റ് ഇന്ന് കേന്ദ്ര മന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കും. സാമ്പത്തിക മാന്ദ്യവും കോവിഡും തകർത്ത സാമ്പത്തികമേഖലയുടെ പുനരുജ്ജീവനത്തിന് നിർണ്ണായക നടപടികൾ ബജറ്റിലുണ്ടാവുമെന്നാണ് കരുതുന്നത്. കോവിഡ് പ്രതിസന്ധിയെ മറികടക്കാൻ നേരത്തേ രണ്ട് പ്രത്യേക സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിച്ചിരുന്നു. കാർഷിക മേഖലക്കും ആത്മനിർഭർ ഭാരത് പദ്ധതിക്കും ഊന്നൽ നൽകിക്കൊണ്ടുള്ള ബജറ്റായിരിക്കുമെന്നാണ് പ്രതീക്ഷ.