നാസിസത്തിന്റെ ഉപജ്ഞാതാവായ അഡോള്‍ഫ് ഹിറ്റ്‌ലര്‍ 1889 ഏപ്രില്‍ 20ന് ഓസ്ട്രിയയില്‍ ജനിച്ചു.
1933 മുതല്‍ 1945 വരെ ജര്‍മ്മനിയുടെ ചാന്‍സലറായിരുന്നു. ഒന്നാം ലോകമഹായുദ്ധത്തില്‍ സൈനികനായി ഹിറ്റ്‌ലര്‍ പങ്കെടുത്തിട്ടുണ്ട്. പിന്നീട് 1919 ല്‍ എന്‍.എസ്.ഡി.എ.പി യുടെ മുന്‍രൂപമായിരുന്ന ജര്‍മന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയില്‍ അംഗമായി. 1921 ല്‍ എന്‍.എസ്.ഡി.എ.പി യുടെ തലവൻ. 1923 ല്‍ ഹിറ്റ്‌ലര്‍ ഭരണകൂടത്തെ പട്ടാള വിപ്ലവത്തിലൂടെ അട്ടിമറിക്കാന്‍ ശ്രമിച്ചു. ബീര്‍ ഹാള്‍ പുഷ് എന്നറിയപ്പെട്ട ഈ അട്ടിമറി ശ്രമം പരാജയപ്പെട്ടു.പിടിയിലായ ഹിറ്റ്‌ലര്‍ ജയിലിലടക്കപ്പെട്ടു. ജയിലില്‍ വെച്ചാണ് ഹിറ്റ്‌ലര്‍ ആത്മകഥയായ മെയ്ന്‍ കാംഫ് (എന്റെ പോരാട്ടം) എഴുതുന്നത്.
ജയിലില്‍ നിന്ന് 1924 ൽ പുറത്തിറങ്ങിയ ശേഷം ഹിറ്റ്‌ലറുടെ പ്രഭാവം വര്‍ദ്ധിച്ചു. ഉജ്ജ്വലമായ പ്രസംഗങ്ങളിലൂടെയാണ് അദ്ദേഹം ജനപിന്തുണ ആർജിച്ചത്. വേഴ്‌സായി ഉടമ്പടിയെ ആക്രമിച്ചും ജര്‍മ്മന്‍ ദേശീയത, കമ്യൂണിസ്റ്റ് വിരുദ്ധത, ജൂത വിരുദ്ധത എന്നിവയെ പ്രോത്സാഹിപ്പിച്ചുമാണ് ഹിറ്റ്‌ലര്‍ തന്റെ ജനപ്രീതി വര്‍ദ്ധിപ്പിച്ചത്. ഇതിലൂടെയാണ് ഹിറ്റ്‌ലര്‍ നാസി പ്രചാരണം ശക്തിപ്പെടുത്തിയത്. 1933 ല്‍ ചാന്‍സലറായി അവരോധിക്കപ്പെട്ട ശേഷം ഹിറ്റ്‌ലര്‍ ജര്‍മ്മന്‍ റിപ്പബ്ലിക്കിനെ (പുരാതന ജര്‍മ്മനി) ലോകത്തിലെ മൂന്നാമത്തെ സാമ്രാജ്യമാക്കി മാറ്റി.
യൂറോപ്യന്‍ വൻകരയില്‍ നാസി പാര്‍ട്ടിയുടെ ആധിപത്യത്തിലുള്ള ഒരു നവഭരണക്രമം സ്ഥാപിക്കുക എന്നതായിരുന്നു അദേഹത്തിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ജര്‍മ്മന്‍ ജനതയ്ക്ക് വാസസ്ഥലം ഒരുക്കുക എന്ന ലക്ഷ്യവുമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പ്രാദേശിക, ദേശീയ നയങ്ങളിലുണ്ടായിരുന്നു ഇതിന് കളമൊരുക്കിയത്. 1939 ലെ പോളണ്ട് അധിനിവേശത്തിലൂടെയാണ് ജര്‍മ്മന്‍ വിപുലീകരണം ഹിറ്റ്‌ലര്‍ ആരംഭിക്കുന്നത്. ഇത്തരത്തിലുള്ള ഒരു സൈനിക നീക്കമാണ് രണ്ടാം ലോകമഹായുദ്ധത്തിന് കാരണമായത്. ഹിറ്റ്‌ലറുടെ
കീഴില്‍ 1941 ല്‍ ജര്‍മ്മനിയും സഖ്യകക്ഷികളും യൂറോപ്പിന്റേയും വടക്കേ ആഫ്രിക്കയുടേയും ഭൂരിഭാഗം പ്രദേശങ്ങളും സ്വന്തമാക്കി. എന്നാല്‍ 1943 ആയപ്പോഴേക്കും തുടര്‍ച്ചയായ പരാജയങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നു. 1945 ഏപ്രില്‍ 30 ന് സോവിയറ്റ് ചെമ്പട പിടികൂടുന്നതിനു മുന്‍പു തന്നെ, ഹിറ്റ്‌ലറും ഇവാ ബ്രൗണും ആത്മഹത്യ ചെയ്തു.
ക്രൂരനായ ഭരണാധികാരിയായിരുന്ന ഹിറ്റ്‌ലര്‍
ജനിച്ചത് ഓസ്ട്രിയയിലാണ്. ഓസ്ട്രിയ-ഹംഗറിയുടെ ഭാഗമായിരുന്നു. വളർന്നത് ലിൻസിന് സമീപമാണ്. 1913 ൽ ജർമ്മനിയിലേക്ക് മാറിയ അദ്ദേഹം ഒന്നാം ലോകമഹായുദ്ധത്തിൽ ജർമ്മൻ സൈന്യത്തിൽ സേവനമനുഷ്ഠിച്ചിരുന്നു. 1919 ൽ നാസി പാർട്ടിയുടെ ആദ്യരൂപമായ ജർമ്മൻ വർക്കേഴ്സ് പാർട്ടിയിൽ (ഡിഎപി) ചേർന്നു, 1921 ൽ നാസി പാർട്ടിയുടെ നേതാവായി നിയമിതനായി. 1923 ൽ മ്യൂണിക്കിലെ പരാജയപ്പെട്ട അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുക്കാന്‍ ശ്രമിച്ച ഹിറ്റ്‌ലര്‍ അറസ്റ്റു ചെയ്യപ്പെട്ടു. അഞ്ച് വർഷം തടവ്. ആത്മകഥയും രാഷ്ട്രീയ മാനിഫെസ്റ്റോയുടെ ആദ്യ കൃതിയുമായ മെയിൻ കംപ്ഫ് (എന്റെ പോരാട്ടങ്ങള്‍) ജയിലിൽ വെച്ചാണ് എഴുതിയത്. അന്താരാഷ്ട്ര മുതലാളിത്തത്തെയും കമ്മ്യൂണിസത്തെയും അദ്ദേഹം ഇടയ്ക്കിടെ അപലപിച്ചു .
1939 സെപ്റ്റംബർ 1 ന് ഹിറ്റ്‌ലർ പോളണ്ട് ആക്രമിച്ചു.
തുടര്‍ന്ന് ബ്രിട്ടനും ഫ്രാൻസും ജർമ്മനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. 1941 ജൂണിൽ സോവിയറ്റ് യൂണിയൻ ആക്രമിക്കാൻ ഹിറ്റ്ലർ ഉത്തരവിട്ടു. 1941 അവസാനത്തോടെ ജർമ്മൻ സേനയും യൂറോപ്യൻ ആക്സിസ് ശക്തികളും യൂറോപ്പിലെയും വടക്കേ ആഫ്രിക്കയിലെയും ഭൂരിഭാഗവും കൈവശപ്പെടുത്തി. 1945 ൽ സഖ്യസേന ജർമ്മൻ സൈന്യത്തെ പരാജയപ്പെടുത്തി. 1945 ഏപ്രിൽ 29 ന് അദ്ദേഹം തന്റെ ദീർഘകാല കാമുകി ഇവാ ബ്രൂണിനെ വിവാഹം കഴിച്ചു. സോവിയറ്റ് റെഡ് ആർമി പിടികൂടാതിരിക്കാൻ രണ്ട് ദിവസത്തിനുള്ളിൽ ദമ്പതികൾ ആത്മഹത്യ ചെയ്തു. സോവിയറ്റ് സേന അവരുടെ മൃതദേഹങ്ങള്‍ പെട്രോളൊഴിച്ചു കത്തിച്ചു.
ഈ പുസ്തകങ്ങള്‍ വാങ്ങാന്‍
1. എന്റെ പോരാട്ടം
2. അഡോള്‍ഫ് ഹിറ്റ്‌ലര്‍: അവസാനദിനങ്ങള്‍