Thursday, October 10, 2024

കേസരി എ. ബാലകൃഷ്ണപിള്ളയുടെ ഓർമദിനം.

വിശ്വസാഹിത്യത്തിലെ ഉദാത്തമായ രചനകളെ മലയാളിക്കു പരിചയപ്പെടുത്തിയ കേസരിയുടെ ഓർമ്മദിനം.

1889 ഏപ്രിൽ 13ന് തമ്പാനൂരിലെ പുളിക്കൽ മേലേ വീട്ടിൽ ജനനം. ഗേൾസ് കോളെജിലും കൊല്ലം മഹാരാജാസ് കോളെജിലും ചരിത്രാദ്ധ്യാപകനായി ജോലി ചെയ്തു.

1922 മെയ്14 ന് സമദർശിയുടെ  പത്രാധിപത്യം ഏറ്റെടുത്തു.1930 സെപ്തംബർ 18 ന് കേസരി പത്രം പ്രസിദ്ധീകരണം ആരംഭിക്കുന്നു. പാശ്ചാത്യ സാഹിത്യത്തെ മലയാളികക്ക് പരിചയപ്പെടുത്തിക്കൊടുത്തത് കേസരിയാണ്. ലോകത്തെ വിപ്ലവകരമായി മാറ്റിമറിക്കുന്നതിന് പ്രയോഗിക്കേണ്ട ഒരായുധമായിട്ടാണ് അദ്ദേഹം സാഹിത്യത്തെ കണ്ടത്. വൈദേശിക സാഹിത്യപ്രസ്ഥാനങ്ങളെ മുൻനിർത്തി മലയാളസാഹിത്യത്തെ വിലയിരുത്താനാണ് അദ്ദേഹം ഉദ്യമിച്ചത്. പ്രസ്ഥാന നിരൂപകൻ, സാങ്കേതിക നിരൂപകൻ, ചിത്രകലാനിരൂപകൻ, എന്നൊക്കെയാണ് കേസരി വിശേഷിപ്പിക്കപ്പെടുന്നത്.

വി. ടി ഭട്ടതിരിപ്പാട്,“കേരളത്തിന്റെ സോക്രട്ടീസ്” എന്നാണ് കേസരി എ ബാലകൃഷ്ണപിള്ളയെ വിശേഷിപ്പിച്ചത്.

നവസാഹിത്യ പ്രസ്ഥാനങ്ങളെ മലയാളത്തില്‍ പരിചയപ്പെടുത്തിയതു മാത്രമല്ല പുരോഗമന  സാഹിത്യ പ്രസ്ഥാനത്തിന് അടിത്തറയിട്ടതും കേസരിയുടെ ചിന്തകളാണ്.  ഇബ്സണ്‍ , മോപ്പസാങ്, ചെക്കോവ്, ബല്‍സാക്ക്, ലൂയി പിരാന്തലോ, വാസര്‍മാന്‍ തുടങ്ങിയ പാശ്ചാത്യ സാഹിത്യകാരന്മാരുടെ നാടകങ്ങളും കഥകളും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. മലയാള സാഹിത്യത്തിന്റെ പുരോഗതിക്ക് അദ്ദേഹത്തിന്റെ വിവർത്തന കൃതികൾ നിര്‍ണ്ണായക പങ്ക് വഹിച്ചു.

പതിമൂന്നു വിവർത്തനങ്ങളുൾപ്പെടെ 41 കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

1960 ഡിസംബർ 18-ന് ലോകത്തോടു വിട പറഞ്ഞു.

“രണ്ടു  തവണയാണ്  കേസരിയെ  കണ്ടത്. എഴുത്തിൽ മാത്രമായിരുന്നില്ല അദ്ദേഹം കേസരി. കാഴ്ചയിലും അങ്ങനെ  തന്നെ ആയിരുന്നു. ചാരുകസേരയിൽ നിവർന്നിരുന്ന് ലോകസാഹിത്യത്തെ മലയാളത്തിലേക്ക് പകർത്തുകയായിരുന്നു.സൂര്യതേജസ് തന്നെയായിരുന്നു ആ  മുഖത്ത്. ” ടി. പത്മനാഭൻ (സ്നേഹപൂർവ്വം)

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles