Friday, September 20, 2024

പ്രശസ്ത നിരൂപകനും സാഹിത്യകാരനുമായ എം അച്യുതന്റെ ഓർമ്മദിനം ദിനം

എം. അച്യുതൻ ഓർമ്മദിനം

1930 ജൂൺ 15 ൽ നാരായണ മേനോൻ- പാറുക്കുട്ടിയമ്മ ദമ്പതികളുടെ മകനായി തൃശ്ശൂർ ജില്ലയിലെ വടമയിൽ ജനനം. മാള സെന്റ് ആന്റണീസ് ഹൈസ്കൂൾ, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.

കുട്ടിക്കൃഷ്‌ണമാരാരും മുണ്ടശ്ശേരിയും സാഹിത്യ നിരൂപണ രംഗത്ത് നിറഞ്ഞു നിൽക്കുന്ന കാലത്ത് രണ്ടു പേരുടെയും സാഹിത്യ സിദ്ധാന്തങ്ങളെ  നിശിതമായി വിമർശിച്ചുകൊണ്ടായിരുന്നു എം. അച്യുതന്റെ രംഗപ്രവേശം. ഇടശ്ശേരിയുടെ കാവ്യ ജീവിതത്തെക്കുറിച്ചുള്ള ആദ്യ നിരൂപണമെഴുതിയതും അച്യുതനാണ്. ചെറുകഥ-ഇന്നലെ, ഇന്ന് എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥം മലയാള ചെറുകഥാ സാഹിത്യത്തിന്റെ ചരിത്രമാണ്. പത്തോളം ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിരൂപണമല്ലാത്തത് ആയിരത്തൊന്നു രാവുകളുടെ പരിഭാഷ മാത്രം.

മലയാള അദ്ധ്യാപകൻ , സംസ്കൃത സർവ്വകലാശാല വിസിറ്റിങ് പ്രൊഫസർ, കെ കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ, എസ് പി സി എസ് ഡയറക്ടർ ബോർഡ് അംഗം, സാഹിത്യ അക്കാദമി നിർവ്വാഹക സമിതി അംഗം, സമസ്ത കേരള സാഹിത്യ പരിഷത്ത് പ്രസിഡന്റ്, മാതൃഭൂമി പബ്ലിക്കേഷൻസിന്റെ മാനേജർ, കേരള-കാലിക്കറ്റ് സർവ്വകലാശാല അക്കാദമിക് കൗൺസിലിലും ബോർഡ് ഓഫ് സ്റ്റഡീസിലും അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

സ്വാതന്ത്ര്യ സമരവും മലയാള സാഹിത്യവും, പാശ്ചാത്യ സാഹിത്യ ദർശനം, ചെറുകഥ ഇന്നലെ ഇന്ന്, വാങ്മയം, സമന്വയം, കവിതയും കാലവും വിവേചനം, എന്നിവയാണ് പ്രധാന കൃതികൾ.

ഇന്നലെ ഇന്ന് എന്ന കൃതിക്ക് 1976ൽ കേരള സാഹിത്യ അക്കാദമി അവാർഡ്, സാഹിത്യ പ്രവർത്തക ബെനിഫിറ്റ് ഫണ്ട് അവാർഡ്, പത്മപ്രഭാ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles