Thursday, April 18, 2024

തലമുറകളെ കഥപറഞ്ഞു വളര്‍ത്തിയ മുത്തശ്ശി

പറഞ്ഞു തീരാത്ത കഥകളുടെ മുത്തശ്ശി; കഥാകാരി മടങ്ങുന്നു, കഥ തുടരും.. | Thrissur News | തൃശൂർ വാർത്തകൾ | Thrissur News | കൊറോണ | കോവിഡ് | തിരഞ്ഞെടുപ്പ് ...എത്രയോ തലമുറകളില്‍പ്പെട്ട മലയാളികളെ വായനയുടെ വഴിയിലൂടെ കൈ പിടിച്ചു നടത്തിയ സുമംഗല വിടപറഞ്ഞു. ലോക ക്ലാസിക് കൃതിയായ പഞ്ചതന്ത്രം കഥകള്‍
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ വായിച്ചു രസിക്കാവുന്ന വിധം അതിലളിതമായി വിവര്‍ത്തനം ചെയ്തു കൊണ്ടാണ് സാഹിത്യലോകത്തില്‍ സുമംഗല തന്റെ ഇരിപ്പിടമുറപ്പിച്ചത്. സുമംഗലയുടെ ഭാഷയില്‍ പഞ്ചതന്ത്രം വായിക്കുമ്പോഴും വായിച്ചു കേള്‍ക്കുമ്പോഴും ഒരു മുത്തശ്ശി മടിയിലിരുത്തി കഥ പറഞ്ഞുതരുന്നതു പോലുള്ള മധുരാനുഭൂതി കുട്ടികള്‍ക്കുണ്ടായി. കരടകനും ദമനകനും അടക്കമുള്ള കഥാപാത്രങ്ങള്‍ അവര്‍ക്കു സുപരിചിതരായി. ഈ അവാച്യാനുഭൂതിയുടെ പേരില്‍
ഒരുപാടു തലമുറകള്‍ സുമംഗലയോടു കടപ്പെട്ടിരിക്കുന്നു. വരുംതലമുറകളിലെ കുട്ടികളും സുമംഗലയുടെ കൃതികള്‍ ആഹ്ലാദപൂര്‍വ്വം വായിക്കും.
1934 മെയ് 14 ന് പാലക്കാട് ജില്ലയില്‍ വെള്ളിനേഴി ഒളപ്പമണ്ണ ഇല്ലത്ത് ഒ എം സി നാരായണന്‍ നമ്പൂതിരിപ്പാടിന്റെയും ഉമ അന്തര്‍ജ്ജനത്തിന്റെയും മകളായി ജനിച്ച ലീല നമ്പൂതിരിപ്പാട് പിന്നീട് സുമംഗല എന്ന തൂലികാനാമം സ്വീകരിക്കുകയായിരുന്നു.

പഞ്ചതന്ത്രത്തിന്റെ പുനരാഖ്യാനത്തിനു പുറമേ തത്ത പറഞ്ഞ കഥകള്‍, കുറിഞ്ഞിയും കൂട്ടുകാരും, നെയ്പായസം, തങ്കക്കിങ്ങിണി, മഞ്ചാടിക്കുരു, മിഠായിപ്പൊതി, കുടമണികള്‍, മുത്തുസഞ്ചി തുടങ്ങിയവയാണ് സുമംഗലയുടെ പ്രധാന ബാലസാഹിത്യ കൃതികള്‍. കടമകള്‍, ചതുരംഗം, ത്രയ്യംബകം, അക്ഷഹൃദയം എന്നീ നോവലുകളും നുണക്കുഴികള്‍ എന്ന ചെറുകഥാസമാഹാരവും രചിച്ച സുമംഗല കേരള കലാമണ്ഡലത്തിന്റെ ചരിത്രവും എഴുതിയിട്ടുണ്ട്. കേരള കലാമണ്ഡലത്തിന്റെ പബ്ലിസിറ്റി ഓഫീസറായി സുമംഗല സേവനമനുഷ്ഠിച്ചിരുന്നു. മലയാള ഭാഷയ്ക്ക് സുമംഗല നല്‍കിയ ഏറ്റവും കനപ്പെട്ട സംഭാവനകളിലൊന്ന് പച്ചമലയാളം നിഘണ്ടു ആണ്. അച്ഛനുമായുള്ള ഒരു സാഹിത്യ സംഭാഷണത്തിനിടെയാണ് മലയാളത്തനിമയുള്ള വാക്കുകള്‍ ഉള്‍പ്പെടുത്തിയുള്ള ഒരു നിഘണ്ടു എഴുതുക എന്ന ആശയം ഉരുത്തിരിഞ്ഞതെന്ന് സുമംഗല പറഞ്ഞിട്ടുണ്ട്. 1964 ല്‍ ആരംഭിച്ച ഉദ്യമം പൂര്‍ത്തിയാകാന്‍ ദശാബ്ദങ്ങളെടുത്തു. 2016 ല്‍ ഗ്രീന്‍ ബുക്‌സ് ആണ് സുമംഗലയുടെ പച്ചമലയാളം നിഘണ്ടു പ്രസിദ്ധീകരിച്ചത്.

ഞാന്‍ എത്ര കുട്ടിക്കഥകളെഴുതി എത്ര പ്രശസ്തയായാലും കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം നേടിയാലും എന്റെ അച്ഛന്റെ ആത്മാവിന് തിലോദകാര്‍പ്പണമായിരിക്കും ഈ ഗ്രന്ഥമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
-സുമംഗല

“മലയാളത്തനിമയുടെ ശബ്ദകോശം” എന്നാണ് എം കെ സാനു പച്ചമലയാളം നിഘണ്ടുവിനെ വിശേഷിപ്പിക്കുന്നത്. കേരളീയത ഉള്‍ച്ചേര്‍ന്ന മലയാളീയമായ പദങ്ങളുടെ അര്‍ത്ഥവും നാനാര്‍ത്ഥവും വിശദീകരിക്കുന്ന പച്ചമലയാളം നിഘണ്ടു നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വായനകളെ വീണ്ടെടുക്കാനും നാട്ടുഭാഷാ മൊഴിച്ചന്തം സ്ഥാപിക്കാനും പതിറ്റാണ്ടുകള്‍ പ്രയത്‌നിച്ച് സുമംഗല രൂപപ്പെടുത്തിയ അപൂര്‍വ്വ ഗ്രന്ഥമാണെന്നും അദ്ദേഹം എഴുതി. ചാരുകേരളഭാഷയുടെ ചൂടും ചൂരുമുള്ള നിഘണ്ടുവാണിതെന്ന് ഡോക്ടര്‍ എഴുമറ്റൂര്‍ രാജരാജവര്‍മ്മ എഴുതുന്നു. ആയിരത്തിയിരുന്നൂറോളം പേജുകളിലായി അറുപതിനായിരത്തോളം വാക്കുകളിലൂടെ ഈ നിഘണ്ടു കടന്നു പോകുന്നു.

നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വായനകളെ വീണ്ടെടുക്കാനും നാട്ടുഭാഷാ മൊഴിച്ചന്തം സ്ഥാപിക്കാനും പതിറ്റാണ്ടുകള്‍ പ്രയത്‌നിച്ച് സുമംഗല രൂപപ്പെടുത്തിയ അപൂര്‍വ്വ ഗ്രന്ഥം.
-എം കെ സാനു

കഥ പറച്ചിലിന്റെ അമ്മയായും മുത്തശ്ശിയായും പതിറ്റാണ്ടുകളോളം നമുക്കൊപ്പമുണ്ടായിരുന്ന സുമംഗല യാത്രയാകുന്നത് സംസ്‌കാരത്തനിമ കൊണ്ടു സമൃദ്ധമായ വിലപിടിപ്പുള്ള സാഹിത്യനിധികുംഭങ്ങള്‍ മലയാളഭാഷയ്ക്കു സംഭാവന ചെയ്തതിനു ശേഷമാണ്.  പ്രണാമം.

പച്ചമലയാളം നിഘണ്ടു വാങ്ങുന്നതിനുള്ള ലിങ്ക്

പച്ചമലയാളം നിഘണ്ടു (സുമംഗല)
https://greenbooksindia.com/dictionary/pachamalayalam-nighandu-sumangala

Sumangala’s greatest contribution to literature is her lexicon on pure Malayalam words, Pacha Malayalam Nighandu, published by Green Books. 

 

.

 

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles