Saturday, July 27, 2024

തോപ്പിൽ ഭാസിയുടെ ഓർമ്മദിനം

വിപ്ലവ നാടകങ്ങളിലൂടെ  നാടകത്തെ ജനപ്രിയമാക്കിയ തോപ്പിൽ ഭാസിയുടെ ഓർമ്മദിനം
ലപ്പുഴയിലെ വള്ളികുന്നം എന്ന ഗ്രാമത്തിൽ 1924 ഏപ്രിൽ 8 ന് ജനനം.  യഥാർത്ഥനാമം തോപ്പിൽ ഭാസ്കരപിള്ള.  മലയാളനാടകപ്രസ്ഥാനത്തിന് മൗലിക സംഭാവന നല്കിയ നാടകകൃത്തും ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും നിയമസഭാ സാമാജികനും കൂടിയായിരുന്നു. കമ്മ്യൂണിസ്റ്റ്  ആശയങ്ങളുടെ പ്രചരണം കഥകളിൽ കൂടി നടപ്പിലാക്കിയ ഭാസി ജനപ്രിയസാഹിത്യത്തെ പുനർ നിർവചിക്കുകയായിരുന്നു തന്റെ സൃഷ്ടികളിലൂടെ.
ഭാസിയുടെ “നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി” എന്ന നാടകം മലയാള നാടക ചരിത്രത്തിൽ അവിസ്മരണീയമായ ഒന്നാണ്‌.

ഭൂവുടമകൾക്കെതിരെ കർഷകതൊഴിലാളികളെ സംഘടിപ്പിച്ച് നടത്തിയ വിപ്ലവസമരത്തിന്റെ ഫലമായി ഉണ്ടായ ശൂരനാട് കേസിൽ കുടുങ്ങി ഒളിവിലായിരുന്ന സമയത്താണ്‌ “നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി”  എന്ന നാടകം ഭാസി എഴുതുന്നത്. സോമൻ എന്ന അപരനാമത്തിലായിരുന്നു അദ്ദേഹം നാടകം എഴുതിയത്.

മുടിയനായ പുത്രൻ, പുതിയ ആകാശം പുതിയ ഭൂമി, അശ്വമേധം, സർവേക്കല്ല്, മൂലധനം എന്നിങ്ങനെ നീളുന്നു ഇവ. നാടകത്തിനു പുറമേ നിരവധി സിനിമകളിലും കൈയൊപ്പുചാർത്തിയിട്ടാണ് തോപ്പിൽ ഭാസി വിടപറഞ്ഞത്. നൂറിലധികം സിനിമകൾക്ക് അദ്ദേഹം തിരക്കഥ എഴുതി. പതിനാറ് സിനിമകൾ സംവിധാനം ചെയ്തു. ഇരുപത്തിയഞ്ചിലധികം കൃതികൾ രചിച്ചു

Buy:https://greenbooksindia.com/essays-study/n-krishnapillai-naadakadarshanam-sethukumar

https://greenbooksindia.com/drama/kireedam-rabeendranatha-tagore-rabeendranatha-tagore

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles