ഫ്രഞ്ച് പൗരനായ റെജിസ് ദെബ്രേ, ഫിഡല്‍ കാസ്‌ട്രോയുടെ ക്യൂബയില്‍ ഗറില്ലാപോരാട്ടത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ചതിന്റെ ആത്മകഥയുടെ ഒന്നാം ഭാഗമാണിത്. ഫിഡല്‍ കാസ്‌ട്രോയുടെയും ചെഗുവേരയുടെയും മിത്തെറാങ്ങിന്റെയും കൂടെയുള്ള പ്രവര്‍ത്തനങ്ങളുടെയും ഇടപെടലുകളുടെയും സവിശേഷതകള്‍. ലോകകമ്മ്യൂണിസത്തിന്റെ പ്രത്യയശാസ്ത്ര പിഴവുകള്‍, വിപ്ലവപ്രവര്‍ത്തനങ്ങളുടെ ശരിയും തെറ്റും വീഴ്ചയും തകര്‍ച്ചയും ഈ പുസ്തകത്തിലൂടെ വെളിപ്പെടുന്നുണ്ട്. ദെബ്രേയുടെ ആശയലോകം അദ്ദേഹത്തിന്റെ ജീവിതം തന്നെയാണെന്ന് ഈ കൃതിയിലൂടെ വെളിപ്പെടുന്നു. ലോകത്ത് യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിക്കുന്നത് എന്ന വിശദാംശങ്ങളാണ് ഈ കൃതിയുടെ പ്രത്യേകത.
ഫ്രാന്‍സിലെ ചിന്തകരില്‍ പ്രമുഖനായ റെജിസ് ദെബ്രേയുടെ ജീവിതം ഇരുപതാം നൂറ്റാണ്ടിലെ ചരിത്രമുഹൂര്‍ത്തങ്ങളുമായി ബന്ധപ്പെട്ടതാണ്. സ്‌ഫോടനാത്മകമായ ഈ ഓര്‍മ്മക്കുറിപ്പുകളില്‍ അസാമാന്യമായ ഒരു ജീവിതത്തിന്റെ നേര്‍ച്ചിത്രവും രാഷ്ട്രീയ പ്രതിബദ്ധതയോടുമുള്ള അഭിനിവേശത്തിന്റെ ഉള്ളറകളും രേഖപ്പെടുത്തിയിരിക്കുന്നു. ഫ്രഞ്ച് പൗരനായ റെജിസ് ദെബ്രേ ഫിഡല്‍ കാസ്‌ട്രോയുടെ ക്യൂബയില്‍ ഗറില്ലാപോരാട്ടത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ചതിന്റെ ഒരപൂര്‍വ്വ ചരിത്രപുസ്തകം. വിശ്വാസവും പ്രവൃത്തിയും തമ്മിലുള്ള ആശയഭിന്നതകള്‍. ലോകകമ്മ്യൂണിസത്തിന്റെ പ്രത്യയശാസ്ത്രപിഴവുകള്‍, വ്യതിചലനങ്ങള്‍. വിപ്ലവപ്രവര്‍ത്തനങ്ങളുടെ ശരിയും തെറ്റും. ഇടതുപക്ഷസഹയാത്രികരെ അമ്പരപ്പിക്കുന്ന ഒരപൂര്‍വ്വകൃതി.
വിവര്‍ത്തനം: മനോജ് വര്‍മ്മ
ലിങ്കിൽ ക്ലിക് ചെയ്യുക
തമ്പ്രാക്കള്‍ക്ക് സ്തുതിയായിരിക്കട്ടെ
https://greenbooksindia.com/thamprakkalkku-sthuthiyayirikkatte-regis-debray?search=REGIS&category_id=0