Friday, September 20, 2024

അതിജീവനത്തിന്റെ മെയ് ദിനം

മെയ് 1. ലോക തൊഴിലാളി ദിനം.
തൊഴിലിടങ്ങളിലെ ചൂഷണത്തിനെതിരെയുള്ള എണ്ണമറ്റ തൊഴിലാളി സമരങ്ങളുടെ സ്മരണകളിരമ്പുന്ന ദിവസമാണിന്ന്.
The workers' movement that led to May Day | SocialistWorker.org

1886 മെയ് 4 ന് അമേരിക്കയിലെ ചിക്കാഗോ നഗരത്തില്‍ നടന്ന ഹേ മാര്‍ക്കറ്റ് കൂട്ടക്കൊലയുടെ ഓര്‍മ്മയ്ക്കായി മെയ് 1 അന്താരാഷ്ട്ര തൊഴിലാളി ദിനമായി കൊണ്ടാടാന്‍ 1904 ല്‍ ഇന്റര്‍നാഷണല്‍ സോഷ്യലിസ്റ്റ് കോണ്‍ഗ്രസിന്റെ വാര്‍ഷികയോഗമാണ് തീരുമാനിച്ചത്. എട്ടു മണിക്കൂര്‍ തൊഴില്‍, എട്ടു മണിക്കൂര്‍ വിനോദം, എട്ടു മണിക്കൂര്‍ വിശ്രമം എന്ന അവകാശം സ്ഥാപിച്ചെടുക്കുന്നതിനു വേണ്ടി തൊഴിലാളികള്‍ നടത്തിയ പോരാട്ടങ്ങളുടെ ആവേശോജ്വലമായ ചരിത്രം പുതിയ തലമുറയെ ഓര്‍മ്മിപ്പിക്കുന്നു, ഈ ദിവസം.

ലോകമെങ്ങുമുള്ള തൊഴിലാളികളുടെയും
പുരോഗമന ചിന്താഗതിക്കാരുടെയും നവലോകപ്രതീക്ഷകള്‍ക്കു ചിറകുകള്‍ നല്‍കിക്കൊണ്ട് 1922 ഡിസംബര്‍ 30 ന് സോവിയറ്റ് യൂണിയന്‍ സ്ഥാപിതമായി. 1991 ഡിസംബറില്‍ ശിഥിലമാകുന്നതുവരെ സോവിയറ്റ് യൂണിയന്‍ എന്ന ബൃഹദ് രാഷ്ട്രം വലിയൊരു ലോകശക്തിയായി നിലകൊണ്ടു.
സോവിയറ്റ് യൂണിയന്റെ സ്ഥാപനത്തിലേയ്ക്കു നയിച്ച നിരവധി സംഭവങ്ങള്‍ക്കു മുന്നോടിയായി സൂറിച്ചില്‍ നിന്ന് പെട്രോഗ്രാഡിലേയ്ക്ക് ലെനിന്‍ നടത്തിയ തീവണ്ടിയാത്രയെക്കുറിച്ച് കാതറീന്‍ മെറിഡെയ്ല്‍ എഴുതിയ ലെനിന്‍ ഓണ്‍ ദി ട്രെയ്ന്‍ എന്ന പുസ്തകം വിശ്വപ്രസിദ്ധമാണ്. 1917 ലെ റഷ്യന്‍ വിപ്ലവത്തിനു വഴിമരുന്നിട്ട ചരിത്രപ്രാധാന്യമുള്ള യാത്രയാണത്. ലെനിന്‍ റഷ്യന്‍ വിപ്ലവത്തിലേയ്ക്ക് എന്ന പേരില്‍ രമാ മേനോന്‍ ഈ കൃതി വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
ചിക്കാഗോയിലെ മാംസസംസ്‌കരണശാലയില്‍ ജോലി തേടിയെത്തിയ ഒരു കുടിയേറ്റക്കാരന്റെ ജീവിതം ആവിഷ്‌കരിക്കുന്ന അപ്ടണ്‍ സിന്‍ക്ലയറുടെ ദി ജംഗിള്‍ എന്ന നോവല്‍ അമേരിക്കന്‍ മുതലാളിത്തത്തിന്റെ എല്ലാവിധ തിന്മകളെയും പുറത്തുകൊണ്ടുവന്നു. അമേരിക്കന്‍ കുടിയേറ്റ ചരിത്രത്തിലെ നരകയാതനകളുടെ തുറന്നെഴുത്താണ് ഈ നോവല്‍. നാഗരികതയുടെ പുറംപൂച്ചുകള്‍ക്കുള്ളില്‍ അടിമത്തത്തിന്റെയും അഴിമതിയുടെയും കൊടുംവനങ്ങളുണ്ടെന്ന് ഈ നോവലിലൂടെ അപ്ടന്‍ സിന്‍ക്ലെയര്‍ ലോകത്തെ ബോദ്ധ്യപ്പെടുത്തി.

ലോകത്തെയാകമാനം ഗ്രസിച്ച മഹാമാരി
തൊഴിലാളികളുടെ ദൈനം ദിന ജീവിതത്തിനും അവകാശങ്ങള്‍ക്കും മേല്‍ കരിനിഴല്‍ പടര്‍ത്തിയിരിക്കുന്നു. അതുകൊണ്ടു തന്നെ 
ഈ വര്‍ഷത്തെ മെയ് ദിനം അതിജീവനത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളുടെ പ്രസക്തി വിളിച്ചോതുന്നു. 

വിശ്വസാഹിത്യത്തിലെ അനശ്വര കൃതികളിലൊന്നാണ് ഹാരിയറ്റ് ബീച്ചര്‍ സ്റ്റോവ് എഴുതിയ അങ്ക്ള്‍ ടോംസ് കാബിന്‍ എന്ന നോവല്‍. അടിമത്ത വ്യവസ്ഥയ്‌ക്കെതിരെ ലോക മനഃസാക്ഷിയെ തട്ടിയുണര്‍ത്തിയ കൃതിയാണിത്. അങ്ക്ള്‍ ടോം എന്ന കഥാപാത്രത്തെ മുന്‍ നിര്‍ത്തി അടിമത്തത്തിന്റെ ദൂഷ്യങ്ങളും അമേരിക്കന്‍ സമൂഹത്തിലെ സദാചാരഭ്രംശങ്ങളും അനാവരണം ചെയ്ത ഈ കൃതി അമേരിക്കന്‍ ഐക്യനാടുകളുടെ രാഷ്ട്രീയ ചരിത്രം തന്നെ തിരുത്തിക്കുറിച്ചു. അമേരിക്കയില്‍ അടിമത്ത നിരോധനം നടപ്പാക്കാന്‍ ഈ നോവല്‍ കാരണമായിട്ടുണ്ടെന്ന് ചരിത്രം പറയുന്നു.

തൊഴിലിടങ്ങളിലെ ചൂഷണം ഇന്നും ലോകത്തിന്റെ പല ഭാഗങ്ങളിലും തുടരുന്നുണ്ട്. അതിനെതിരെയുള്ള ചെറുത്തുനില്‍പുകളും സമരങ്ങളും തുടര്‍ന്നു കൊണ്ടേയിരിക്കും. പക്ഷേ, തൊഴിലെടുക്കാനും സമാധാനമായി ജീവിക്കാനും കഴിയാത്ത ദുരന്ത സാഹചര്യത്തിലൂടെ ലോകം കടന്നുപൊയ്‌ക്കൊണ്ടിരിക്കുകയാണ്. ലോകത്തെയാകമാനം ഗ്രസിച്ച ഈ വിപത്ത് തൊഴിലാളികളുടെ ദൈനം ദിന ജീവിതത്തിനും അവകാശങ്ങള്‍ക്കും മേല്‍ കരിനിഴല്‍ പടര്‍ത്തിയിരിക്കുന്നു. അതുകൊണ്ടു തന്നെ
ഈ വര്‍ഷത്തെ മെയ് ദിനം അതിജീവനത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളുടെ പ്രസക്തി വിളിച്ചോതുന്നു.  മഹാമാരിയുടെ ഈ കാലവും നമ്മള്‍ അതിജീവിക്കുക തന്നെ ചെയ്യും.

ഈ പുസ്തകങ്ങള്‍ക്കായി ലിങ്കുകളില്‍ ക്ലിക് ചെയ്യുക.
ലെനിന്‍ റഷ്യന്‍ വിപ്ലവത്തിലേയ്ക്ക് (വിവര്‍ത്തനം രമ മേനോന്‍)
https://greenbooksindia.com/world-classics/lenin-russian-viplavathilekku-catherine-merridale
അങ്കിള്‍ ടോംസ് കാബിന്‍ (വിവര്‍ത്തനം കെ പി ബാലചന്ദ്രന്‍)
https://greenbooksindia.com/novels/uncle-toms-cabin-hariet-beecher-stove
ദി ജംഗിള്‍ (വിവര്‍ത്തനം കെ പി ബാലചന്ദ്രന്‍)
https://greenbooksindia.com/novels/the-jungle-upton-sinclair

 

 

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles