പ്രശസ്ത കഥാകൃത്ത് വി ബി ജ്യോതിരാജ് (60) നിര്യാതനായി.
ചാവക്കാട് മണത്തല ബേബി റോഡിലുള്ള സ്വവസതിയില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു അന്ത്യം. മാതൃഭൂമി ആഴ്ചപ്പതിപ്പ് സംസ്ഥാനതലത്തില്‍ നടത്തിയ ചെറുകഥാ മത്സരത്തിലെ വിജയിയായിരുന്നു. എഴുപതുകളിലും എണ്‍പതുകളിലും മികച്ച ചെറുകഥകള്‍ ആനുകാലികങ്ങളില്‍ എഴുതിയിരുന്നു. ചാവക്കാട് മേഖലയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് വികെ ബാലന്റെ മകനാണ്. ഏതാനും മാസങ്ങളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.
ഭ്രാന്തന്‍ പൂക്കളിലെ ചുകപ്പ്, വി ബി ജ്യോതിരാജിന്റെ കഥകള്‍, ബാല്യകാലചാപല്യങ്ങള്‍, വെളിച്ചം അകലെയാണോ, ക്രൂശ്, മഴനൃത്തം എന്നീ കഥാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഗ്രീന്‍ ബുക്‌സിന്റെ പത്രാധിപ സമിതിയംഗമായിരുന്നു.
ഭ്രാന്തന്‍ പൂക്കളിലെ ചുകപ്പ്
https://greenbooksindia.com/v-b-jyothiraj/branthanppookkalile-chukappu-jyothiraj
വി ബി ജ്യോതിരാജിന്റെ കഥകള്‍
https://greenbooksindia.com/v-b-jyothiraj/v-b-jyothirajinte-kathakal-jyothiraj
വായനയിലൂടെ മനസ്സിൽ കയറിയ പേര് ജ്യോതിരാജിന്റെതായിരുന്നെങ്കിലും ആദ്യം പരിചയപ്പെടുന്നത് സഹോദരൻ അജിതിനെ ആയിരുന്നു. ഞങ്ങൾ ഒരുമിച്ച് താമസിച്ചിട്ടുണ്ട് അബുദാബിയിൽ. അതിനും എത്രയോ ശേഷമാണ് ഒരിക്കൽ മാത്രം ജ്യോതിയെ അബുദാബിയിൽ വച്ചു കാണുന്നത്. വളരെക്കാലത്തിനുശേഷം ഗ്രീൻ ബുക്സിൽ വച്ചാണ് അവസാന കാഴ്ചയും. എം ടി ക്ക് പ്രിയപ്പെട്ട എഴുത്തുകാരിൽ ഒരാളായിരുന്നു, ജ്യോതിരാജ്. എന്നെ കാണുമ്പോളൊക്കെ ജ്യോതിരാജിനെക്കുറിച്ച് അദ്ദേഹം അന്വേഷിക്കാറുണ്ട്. മായാത്ത പുഞ്ചിരി. തിരക്കിലും ഒറ്റയ്ക്ക് നടന്നുപോകുന്ന സ്നേഹധനൻ. We all miss him! Life is like that. You’re not a name. You’re a never ending verb, Jyothee! Your hugs, smiles and sheer presence amongst us were your superpowers! Love❤