Homo sapiens എന്ന ആധുനികമനുഷ്യന്റെ പരിണാമവും ജീവിതവും, യുക്ത്യാധിഷ്ഠിതമായി വിശദീകരിച്ചിരിക്കുന്ന കൃതിയാണ് മര്‍ത്യഗാഥ.മനുഷ്യജീവിതത്തെ സ്വാധീനിക്കുന്ന കുടുംബം, ഗോത്രം, ഭാഷ, സംസ്‌കാരം, സമൂഹം, രാജ്യം, മതം, ദൈവം, ഫ്യൂഡലിസം, മുതലാളിത്തം, കമ്മ്യൂണിസം തുടങ്ങിയ മുഴുവന്‍ പ്രക്രിയകളേയും അതിശയോക്തികളില്‍നിന്നും മുക്തമാക്കി, യഥാതഥമായും വസ്തുനിഷ്ഠമായും വിവരിക്കുന്ന ഗ്രന്ഥം.ഇന്ത്യന്‍ ഭാഷകളില്‍ ഇങ്ങനെയൊരു പുസ്തകം ആദ്യമാണ്. വിദേശഭാഷകളിലും ഇത്തരമൊരു ഉദ്യമം ഇല്ലെന്നു തോന്നുന്നു. ബൗദ്ധികവും സാമൂഹികവും സാംസ്‌കാരികവുമായ ജീവിതാവബോധത്തിന്റെ ഔന്നത്യത്തിലേക്ക് വായനക്കാരെ നയിക്കുന്ന കൃതി. ലോകോത്തര നിലവാരമുള്ള വൈജ്ഞാനിക ഗ്രന്ഥം.
മരണമൊഴികെ, ഇന്ന് മനുഷ്യവര്‍ഗ്ഗമനുഭവിക്കുന്ന എല്ലാ ദൈന്യതകള്‍ക്കും കാരണം മുതലാളിത്താധിപത്യമാണ്. ഭൂമിയിലെ ഏറ്റവും ക്രൂരമായ കുറ്റം ചൂഷണമാണ്; ലോകത്തിന്റെ നിലവിലെ അവസ്ഥയില്‍, മനുഷ്യവര്‍ഗ്ഗത്തിന്റെ ഏറ്റവും വലിയ തിന്മ, മേധാവിത്തമാണ്. രാഷ്ട്രീയമായാലും സാമ്പത്തികമായാലും സാമൂഹികമായാലും സാംസ്‌കാരികമായാലും മേധാവിത്തം, സാഡിസാനന്ദത്തിന്റെ ബഹിര്‍ഗ്ഗമനമാര്‍ഗ്ഗമാണ്.Money(സമ്പത്ത്)യോ, Hegemony (മേധാവിത്താസക്തി)യോ ഇല്ലാത്തതുകൊണ്ട്, എനിക്ക് സത്യം പറയാന്‍ ഭയക്കേണ്ട കാര്യമില്ലല്ലോ. അതുകൊണ്ട് ഭൂമിയിലെ എല്ലാവിധ ചൂഷണങ്ങള്‍ക്കുമെതിരെയും എല്ലാ തരത്തിലുമുള്ള അസമത്വങ്ങള്‍ക്കുമെതിരെയുമുള്ള, ഒരു മര്‍ത്യന്റെ പ്രതിഷേധഗാഥയാണിത്.
ലോകത്തിന്റെ പ്രജാപതി ‘പൂര്‍ണനഗ്നനായി’ നഗരവീഥിയിലൂടെ ഘോഷയാത്രയായി എഴുന്നള്ളുമ്പോള്‍, അദ്ദേഹത്തിന്റെ അഭിമാനം സംരക്ഷിക്കാന്‍കൂടി വേണ്ടി, രാജാവ് നഗ്നനാണെന്ന് ഉറക്കെ വിളിച്ചു പറയാന്‍ നിര്‍ബന്ധിക്കപ്പെട്ടവന്റെ വസ്തുതാവിളംബരങ്ങള്‍… നമ്മുടെ മാംസം…നമ്മുടെ രക്തം…നമ്മുടെ ജീവിതം…
ജീവിതത്തിന്റെ കഥ… ജീവിതാവസ്ഥകളുടെ കഥനം….
നാം നിലനില്‍ക്കുന്ന ഭൂമിയെയും സൗരയൂഥത്തേയും ക്ഷീരപഥത്തേയും (Multiverse) ഒക്കെയുള്‍ക്കൊള്ളുന്ന നമ്മുടെ വിശ്വം; നമ്മുടെ വിശ്വം പോലെത്തന്നെയോ വ്യത്യസ്ത ഭൗതിക നിയമങ്ങളുള്ളതോ ആയ അനന്തകോടി വിശ്വങ്ങള്‍ (ങൗഹശേ്‌ലൃലെ). നമ്മുടെ ഗാലക്‌സിയായ ക്ഷീരപഥം, അതിന്റെ ഭാഗമായ സൗരയൂഥം, സൗരയൂഥഭാഗമായ ഭൂമി, ഭൂമിയിലെ പരിണാമങ്ങള്‍, ഒീാീമെുശലി െഎന്ന മര്‍ത്യന്‍, മര്‍ത്യന്റെ വിവിധ തരം പരിണാമങ്ങള്‍, മര്‍ത്യന്റെ സാംസ്‌ക്കാരിക വളര്‍ച്ച, മനുഷ്യസമൂഹ രൂപീകരണം, സാമ്രാജ്യങ്ങള്‍, മതങ്ങള്‍, സമൂഹ പരിണാമത്തിലെ വിവിധ ഘട്ടങ്ങള്‍ (ആദിമ കമ്മ്യൂണിസം, അടിമത്തം, ഫ്യൂഡലിസം, മുതലാളിത്തം), നിലവില്‍ ആധിപത്യം നേടിയിട്ടുള്ള മുതലാളിത്തമെന്ന ചൂഷക സാമ്രാജ്യം, മര്‍ത്യന്റെ സമത്വാധിഷ്ഠിത സമൂഹത്തിലേക്കുള്ള (കമ്മ്യൂണിസം) പ്രയാണം, ഇവയെല്ലാം ഈ ഗ്രന്ഥത്തില്‍ സംക്ഷിപ്തമായി വിശദീകരിക്കുന്നു. ഇന്‍ഡ്യയുടെ മഹാനായ മതേതരകവി ഗുരു കബീറിന്റെ ഒരു സുപ്രസിദ്ധ കവിതയില്‍ മനുഷ്യവര്‍ഗ്ഗത്തെ അദ്ദേഹം മൂന്നു മുഖ്യവിഭാഗമായി തരം തിരിക്കുന്നു. ഒന്നാം വിഭാഗം കരിങ്കല്ലുപോലെയുള്ളവരാണ്. ചുറ്റുമുണ്ടാകുന്ന ഒരു കാര്യവും അവരില്‍ പ്രതികരണമോ പ്രവര്‍ത്തനമോ ഉണ്ടാക്കുന്നില്ല. അവര്‍ അവരുടെ മാത്രം ഘടനയ്ക്കുള്ളില്‍ ജീവിക്കുന്നു. രണ്ടാം വിഭാഗം മൃഗങ്ങളെപ്പോലെയാണ്. തനിക്കും തന്റെ കുഞ്ഞുങ്ങള്‍ക്കും വേണ്ടതെല്ലാം തേടി നടന്നു കണ്ടെത്തി ജീവിക്കുന്നവര്‍. അവര്‍ ആര്‍ക്കും ഉപകാരവും ചെയ്യുന്നില്ല; ഉപദ്രവവും ചെയ്യുന്നില്ല. സ്വന്തം ജീവിതം സാധാരണമായി ജീവിച്ചു തീര്‍ത്തു മരിച്ചുപോകുന്നു. മൂന്നാം വിഭാഗം വൃക്ഷങ്ങള്‍ പോലെയാണ്. ശിഖരങ്ങള്‍ വളര്‍ന്നു പടര്‍ന്ന് താഴെയുള്ള എല്ലാത്തിനും തണല്‍ നല്‍കുന്നവര്‍. ആരു ചോദിച്ചാലും സ്വന്തം ശരീരത്തിലുണ്ടായ രുചികരവും പോഷകസമൃദ്ധവും ആയ ഫലങ്ങള്‍ മുഴുവന്‍ ഒരു മടിയും കൂടാതെ നല്‍കി അതിഥിയെ സംതൃപ്തരാക്കുന്നവര്‍. അവരെക്കൊണ്ട് ആര്‍ക്കും ഒരു വിധമായ ശല്യവും ഉണ്ടാകുന്നില്ലെന്നു മാത്രമല്ല, അവരാല്‍ കഴിയുന്ന സഹായം അന്യര്‍ക്കു മുഴുവന്‍ നല്‍കാന്‍ സന്തോഷമുള്ളവര്‍. ഉള്ളില്‍ നന്മയുള്ളവരെല്ലാം വൃക്ഷസമാന മനസ്ഥിതിയുള്ള ഈ മൂന്നാം വിഭാഗമാകാന്‍ ആഗ്രഹിക്കുന്നവരായിരിക്കും.
ഭൂമിയില്‍, ഒീാീമെുശലി െഎന്ന മര്‍ത്യവര്‍ഗ്ഗത്തില്‍ ഉള്‍
പ്പെടുന്ന എല്ലാ വ്യക്തികള്‍ക്കും ഈ ഗ്രന്ഥം ഉപകാരപ്പെടും എന്നുറച്ചു വിശ്വസിക്കുന്നു. ഇതു പൂര്‍ണ്ണമായും വായിച്ചു ഗ്രഹിച്ചു കഴിയുമ്പോള്‍, നിങ്ങളൊരു സമ്പൂര്‍ണ്ണ മര്‍ത്യ പ്രജയായി ഉയരുമെന്നുള്ള ഉത്തമബോധ്യത്തോടെ, നിങ്ങള്‍ക്കായി ഈ ഗ്രന്ഥം പ്രസിദ്ധീകരിക്കുന്നു.
കെ.എ. രാജന്‍
https://greenbooksindia.com/essays-study/marthyagaadha-k-a-rajan