Friday, September 20, 2024

ആൻ ഫ്രാങ്ക്: കറുത്ത കാലത്തിൻ്റെ സാക്ഷി

In spite of everything, I still believe that people are really good at heart.
-Anne Frank

രിത്രത്തിലെ ഒരിരുണ്ട കാലത്തിൻ്റെ രക്തസാക്ഷിയാണ് ആന്‍ ഫ്രാങ്ക്. രണ്ടാം ലോകയുദ്ധകാലത്ത് കൂലീനരക്തമില്ലാത്തവരെയും കമ്മ്യൂണിസ്റ്റുകളെയും ഉന്മൂലനാശം ചെയ്യാന്‍ ഒരുമ്പെട്ടിറങ്ങിയ അഡോള്‍ഫ് ഹിറ്റ്‌ലറുടെ കിരാതവാഴ്ചയ്ക്കിടെ ബെര്‍ഗന്‍ ബെല്‍സനിലെ കോണ്‍സെന്‍ട്രേഷന്‍ ക്യാംപില്‍ വച്ച് പതിനാറാം വയസ്സില്‍ മരണത്തിനു കീഴടങ്ങിയ പെണ്‍കുട്ടി. ഹിറ്റ്‌ലറുടെ നരഹത്യാപരമ്പരയ്ക്കിടെ ആരോരുമറിയാതെ മരിച്ച ലക്ഷക്കണക്കിനു മനുഷ്യരിലൊരാള്‍ മാത്രമായി ആന്‍ കാലത്തിൻ്റെ മഹാവിസ്മൃതിയില്‍ ലയിച്ചു പോകാതിരുന്നത് അവള്‍ സ്വന്തം ജീവിതമെഴുതി വച്ച ഡയറിക്കുറിപ്പുകളിലൂടെയാണ്.
Anne Frank: The Diary of a Young Girl: Frank, Anne, Mooyaart, B.M.,  Roosevelt, Eleanor: 0000553296981: Amazon.com: BooksAnn Frankinte Diary Kurippukalപതിമ്മൂന്നാം പിറന്നാളിന് അവള്‍ക്കു കിട്ടിയ സമ്മാനമായിരുന്നു ആ ഡയറി. നെതര്‍ലാന്‍ഡ്‌സില്‍ ജര്‍മ്മനി  ആധിപത്യമുറപ്പിച്ചിരുന്ന കാലത്ത് 1942 നും 1944 നുമിടയില്‍ ആന്‍ ആ ഡയറിയില്‍ തൻ്റെ ജീവിതം രേഖപ്പെടുത്തി വച്ചിരുന്നു.
ജര്‍മ്മനിയിലെ ഫ്രാങ്ക് ഫര്‍ട്ടില്‍ നിന്ന് നെതര്‍ലാന്‍ഡ്‌സിലെ ആംസ്റ്റര്‍ഡാമിലേയ്ക്ക് ആനിൻ്റെ കുടുംബം താമസം മാറ്റിയത് നാസി പീഡനത്തില്‍ നിന്നു രക്ഷ തേടിയാണ്. പക്ഷേ, നെതര്‍ലാന്‍ഡ്‌സും ജര്‍മ്മന്‍ അധീനതയിലായതോടെ 1942 ല്‍ ആനിൻ്റെ കുടുംബത്തിന് ഒളിവുജീവിതം നയിക്കേണ്ടിവന്നു. ആനിൻ്റെ പിതാവ് ഓട്ടോ ഫ്രാങ്ക് ജോലിയെടുത്തിരുന്ന ഓഫീസ്  കെട്ടിടത്തിലെ രഹസ്യ അറയിലായിരുന്നു അവരുടെ ഒളിവു ജീവിതം. 1944 ഓഗസ്റ്റില്‍ കുടുംബം അറസ്റ്റിലാകുന്നതു വരെ ആന്‍ ഡയറിക്കുറിപ്പുകളെഴുതിയിരുന്നു. ആ വര്‍ഷം നവംബറില്‍ ആനിനെയും സഹോദരി മാര്‍ഗട്ടിനെയും ബെര്‍ഗന്‍ ബെല്‍സന്‍ കോണ്‍സെന്‍ട്രേഷന്‍ ക്യാംപിലേയ്ക്കു മാറ്റി. അവിടെവച്ച് പകര്‍ച്ചപ്പനി ബാധിച്ചാണ് ഇരുവരും മരണമടഞ്ഞതെന്നു കരുതപ്പെടുന്നു.Frank Familyആനിൻ്റെ കുടുംബത്തില്‍ ഓട്ടോ ഫ്രാങ്ക് മാത്രമേ ജൂതവേട്ടയുടെ ഇരയാകാതെ രക്ഷ പ്രാപിച്ചുള്ളൂ. യുദ്ധം കഴിഞ്ഞ് ആംസ്റ്റര്‍ഡാമിലെത്തിയ അദ്ദേഹം ആനിൻ്റെ ഡയറി കണ്ടെടുക്കുകയും 1947 ല്‍ അത് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഡച്ച് ഭാഷയിലുള്ള ഡയറിയുടെ ആദ്യത്തെ ഇംഗ്ലീഷ് പരിഭാഷ ദി ഡയറി ഓഫ് എ യങ് ഗേൾ എന്ന പേരിൽ 1952 ല്‍ പുറത്തുവന്നു. പിന്നീട് എത്രയോ ഭാഷകളില്‍ ആനിൻ്റെ കുറിപ്പുകള്‍ മൊഴിമാറ്റം ചെയ്യപ്പെട്ടു.

ഒരു ശുഭപ്രതീക്ഷയും വച്ചുപുലര്‍ത്താനാകാത്ത ആ ദുരന്ത ചരിത്ര സന്ധിയില്‍പ്പോലും പ്രത്യാശയുടെ വെയില്‍ തെളിയിക്കുന്നുണ്ട്, ആനിൻ്റെ കുറിപ്പുകള്‍. അതുകൊണ്ടാണ് ഇപ്പോഴും ആ പെണ്‍കുട്ടിയുടെ ഓര്‍മ്മകള്‍ നിലനില്‍ക്കുന്നത്. How wonderful it is that nobody need wait a single moment before starting to improve the world. Think of all the beauty still left around you and be happy – എന്ന് എപ്പോള്‍ വേണമെങ്കിലും വന്നു പുല്‍കാനിടയുള്ള മരണത്തെക്കുറിച്ചോര്‍ക്കുക പോലും ചെയ്യാതെ എഴുതിവച്ച ആനിനെ എങ്ങനെ മറക്കാന്‍…?

ലിങ്ക് ക്ലിക് ചെയ്യുക
ആൻ ഫ്രാങ്കിൻ്റെ ഡയറിക്കുറിപ്പുകൾ
https://greenbooksindia.com/ann-frank

 

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles