Saturday, June 3, 2023

ഡോയ്ഷ് ലാന്‍ഡ് – മായ എസ്.

ഉപരിപഠനത്തിനായി ജര്‍മ്മനിയില്‍ എത്തുന്ന ഒരു പെണ്‍കുട്ടിയുടെ അനുഭവ വിശേഷങ്ങളുമായി ഒരു നോവല്‍. അവിടേക്കുള്ള യാത്രയും കണ്ടുമുട്ടുന്ന വ്യക്തികളുടെ സ്വഭാവസവിശേഷതകളും അനാവരണം ചെയ്യുന്ന ഈ നോവലില്‍ ഭാഷയുടെ ലാളിത്യം ഒഴുകിപ്പരക്കുന്നു. കേരളത്തിന്റെയും വിദേശജീവിതത്തിന്റെയും ഏടുകളിലൂടെ ഒരു പ്രണയത്തിന്റെ കഥയും നിറഞ്ഞിരിപ്പുണ്ട്. അനായാസം വായിച്ചുപോകാവുന്ന രചന.

 

ഒരു വിദേശ സര്‍വ്വകലാശാലയില്‍ ഉന്നത വിദ്യാഭ്യാസത്തിനായി പോകുന്ന പെണ്‍കുട്ടിയുടെ അനുഭവങ്ങള്‍ മിഴിവാര്‍ന്ന ഭാഷയില്‍ ചടുലമായ സംഭവപരമ്പര
കളിലൂടെ അവതരിപ്പിക്കുന്ന നോവല്‍. മായയുടെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ എഴുതിയ അത്യന്തം രസകരമായ ഒരു കൃതി. കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേക്കുള്ള യാത്രയിലൂടെ ആരംഭിക്കുന്ന കഥ അപ്രതീക്ഷിതമായ പരിചയപ്പെട്ട ഒരു അതിഥിയോടൊപ്പം തിരിച്ച് നാട്ടിലേക്കു പുറപ്പെടുന്ന വിമാനത്തിലെത്തി അവസാനിക്കുന്നു. ജര്‍മ്മനിയിലെ ഒരു പ്രാന്തപ്രദേശത്തിലെ യൂണിവേഴ്‌സിറ്റിയും അവിടത്തെ വ്യത്യസ്തമായ ജീവിതചര്യകളും കാലാവസ്ഥാവ്യതിയാനങ്ങളും നിറഞ്ഞ ഈ നോവല്‍ മലയാളി വായനക്കാര്‍ക്ക് തികച്ചും നൂതനമായ ഒരു വായനാനുഭവുമായിരിക്കും.

 

ലിങ്കിൽ ക്ലിക് ചെയ്യുക –

https://greenbooksindia.com/novels/deutschland-maya-s

 

 

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles