ചിരപരിചിതമായ മുഖങ്ങള്‍ വായനക്കാരില്‍ പ്രതിഫലിപ്പിക്കാന്‍ പര്യാപ്തമായ കഥകളാണിത്. യാഥാര്‍ത്ഥ്യത്തിന്റെ മുഖംമൂടി അഴിക്കുന്ന, ഗ്രാമീണ നൈര്‍മല്യം തുളുമ്പുന്ന കഥാപാത്രങ്ങള്‍. മാന്ത്രികത നിറഞ്ഞ എഴുത്തിന്റെ ഒരു ലോകം. ജീവിതയാഥാര്‍ത്ഥ്യങ്ങളെ മുഖാമുഖം ആവിഷ്‌കരിക്കുന്ന കഥകള്‍. ഗോപിയേട്ടനും ദിലീപന്‍മാഷും ബോലാറാമും ചോട്ടുവും പളനിയും സോഹ്‌നയുമെല്ലാം കഥാപാത്രങ്ങളാകുമ്പോള്‍ അന്യനാടുകളിലെ ജീവിതത്തെക്കൂടി പരിചിതപ്പെടുത്തുന്നുണ്ട് കഥാകാരന്‍. ജപ്തി, ഒരു സാത്വികന്റെ തിരോധാനം, മൗനത്തില്‍ കുതിര്‍ന്ന കണ്ണുനീര്‍, മഞ്ഞു പെയ്തുകൊണ്ടിരിക്കുന്നു തുടങ്ങിയ കഥകളടങ്ങിയ സമാഹാരം.
ഇത് എന്റെ ആറാമത്തെ പുസ്തകമാണ്.
ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിക്കുന്ന
നാലാമത്തെ പുസ്തകവും.
ഈ പുസ്തകം പ്രസിദ്ധീകരിക്കുന്ന
ഗ്രീന്‍ബുക്‌സിനും എഡിറ്റര്‍ ശ്രീമതി
ഡോ. വി. ശോഭാമാഡത്തിനും എന്റെ
അകൈതവമായ നന്ദി രേഖപ്പെടുത്തിക്കൊള്ളട്ടെ.
ഇതിലെ കഥാപാത്രങ്ങളെല്ലാം
സാങ്കല്പികമാണ്. സംഭവങ്ങളും.
യഥാര്‍ത്ഥ ജീവിതവുമായി കഥാപാത്രങ്ങള്‍ക്കും
സംഭവങ്ങള്‍ക്കും യാതൊരു ബന്ധവുമില്ലെന്ന്
സവിനയം പ്രസ്താവിച്ചുകൊള്ളുന്നു.
ഈ കൃതി സമാദരണീയരായ വായനക്കാര്‍ക്കു മുമ്പില്‍ സവിനയം സമര്‍പ്പിച്ചുകൊള്ളുന്നു.
പി. സുധാകരന്‍ പുലാപ്പറ്റ
ലിങ്കിൽ ക്ലിക് ചെയ്യുക –
https://greenbooksindia.com/stories/ivide-gulmohar-pookkunnilla