വൈക്കം മുഹമ്മദ് ബഷീര്‍
(21 ജനുവരി 1908 – 5 ജൂലൈ 1994)
എന്റെ എഴുത്തുകള്‍ വായിച്ച് ഏറ്റവും കൂടുതല്‍ ചിരിച്ചത് ഞാനായിരിക്കും. കരഞ്ഞതും ഞാനായിരിക്കും. കാരണം അതൊക്കെയും എന്റെ അനുഭവങ്ങളായിരുന്നു.
-വൈക്കം മുഹമ്മദ് ബഷീര്‍
ഭാഷയ്ക്ക് അനനുകരണീയമായ ഒരു വ്യാകരണം ചമച്ച് അനുവാചകരെ കീഴടക്കിയ എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീര്‍. സാധാരണക്കാരുടെ സംസാരഭാഷയാണ് അദ്ദേഹം പലപ്പോഴും ഉപയോഗിച്ചത്. ആഖ്യയും ആഖ്യാതവും വിഭക്തിയുമൊക്കെ നിറഞ്ഞ മാനകഭാഷയെ വെല്ലുവിളിച്ചുകൊണ്ടാണ് ബഷീര്‍ മലയാളസാഹിത്യലോകത്തേയ്ക്കു കടന്നു വന്നതു തന്നെ.
നിലവാരമുള്ള സാഹിത്യത്തെ ജനപ്രിയമാക്കുക എന്ന ക്ലേശകരമായ ദൗത്യം വളരെ സരളമായി ബഷീര്‍ നിര്‍വ്വഹിച്ചു. അദ്ദേഹം സൃഷ്ടിച്ച പല കഥാപാത്രങ്ങളും മലയാളികള്‍ക്കിടയില്‍ പ്രസിദ്ധരായി.
ബഷീറിയന്‍ സാഹിത്യലോകത്തിലെ ചില പ്രയോഗങ്ങള്‍ മലയാളഭാഷയുടെ തന്നെ ഭാഗമായി. എട്ടുകാലി മമ്മൂഞ്ഞും ആനവാരി രാമന്‍ നായരും പൊന്‍കുരിശു തോമായും മജീദും സുഹ്‌റയുമെല്ലാം നമുക്കിടയില്‍ ഇപ്പോഴും ജീവിക്കുന്നുണ്ട്.
സാഹിത്യം ഭക്ഷിച്ചുകളഞ്ഞ പാത്തുമ്മായുടെ ആടിനെ എങ്ങനെ മറക്കും. ഇമ്മിണി ബല്യ ഒന്ന്, ചൊറിയാമ്പുശു, കള്ള ബഡുക്കൂസ്, ആകാശമിഠായി തുടങ്ങിയ തനി ബഷീറിയന്‍ പദപ്രയോഗങ്ങള്‍ ഹര്‍ഷാതിരേകത്തോടെ മലയാളികള്‍ സ്വായത്തമാക്കി. ബഷീറിന്റെ സാഹിത്യത്തിലെ വിഗ്രഹഭഞ്ജക സ്വഭാവമുള്ള ഭാഷ അക്കാലത്തെ ചില വരേണ്യരായ നിരൂപകരെ ചൊടിപ്പിച്ചിട്ടുണ്ട്. അത്തരം വിമര്‍ശനങ്ങളൊന്നും ബഷീറിനെ ബാധിച്ചില്ല. നര്‍മ്മവും ഗൗരവവും കൂട്ടിക്കലര്‍ത്തിയ ഭാഷയില്‍ ഇഷ്ടമുള്ള വിഷയങ്ങളെക്കുറിച്ചെല്ലാം എഴുതിയും പറഞ്ഞും അദ്ദേഹം നമ്മുടെ സാഹിത്യസാംസ്‌കാരിക ലോകത്ത് നിറഞ്ഞു നിന്നു. സ്വയം വെട്ടിത്തെളിച്ച ഒറ്റയാന്‍ വഴിയിലൂടെ സധൈര്യം തലയുയര്‍ത്തി മുന്നോട്ടു നടന്ന ബഷീറിന് സ്മരണാഞ്ജലികള്‍.
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഉമ്മിണി വല്യ ഒരു ബഷീര്‍ (കിളിരൂര്‍ രാധാകൃഷ്ണന്‍)
https://greenbooksindia.com/kiliroor-radhakrishnan/ummini-valiya-basheer-kiliroor-radhakrishnan
വൈക്കം മുഹമ്മദ് ബഷീര്‍: അബുവിന്റെ ഓര്‍മ്മകള്‍
https://greenbooksindia.com/kiliroor-radhakrishnan/basheer-abuvinte-Ormakal-kiliroor-radhakrishnan